സൂപ്പർഹിറ്റ് സംവിധാന ജോഡികളായിരുന്ന സിദ്ധീഖ് ലാലിന്റെ റാംജിറാവും സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ സായ്കുമാർ ഒരു കാലത്ത് നായക വേഷങ്ങൾ ചെയ്തിരുന്നുഎ ങ്കിലും പിന്നീട് സഹനടനായും വില്ലനായും ഒക്കെ മാറുക ആയിരുന്നു. എന്നിരുന്നാലും മികച്ച കഥാപാത്രങ്ങളെ ആയിരുന്നു നാടകരംഗത്ത് നിന്നും എത്തിയ സായ് കുമാറിന് ലഭിച്ചിരുന്നത്.
അതേ പോലെ തന്നെ മികച്ച വേഷങ്ങൾക്ക് ഒപ്പം ഹാസ്യവും നന്നായി കൈകാര്യം ചെയ്തിരുന്ന നടിയായിരുന്നു ബിന്ദു പണിക്കർ. ഇവർ ഇരുവരു സിനിമയിലെ ഗോസിപ്പിന്റെ ഇരകളായിരുന്നു. എന്നൽ ഇവരുടെ വിവാഹം കഴിഞ്ഞതിനു ശേഷവും ഇവരെ ചുറ്റിപ്പറ്റി ഗോസിപ്പുകൾ പരന്നിരുന്നു.
ഇരുവരും വിവാഹത്തിന് മുൻപ് തന്നെ ഒരുമിച്ചായിരുന്നു താമസം എന്നതായിരുന്നു പ്രധാന ചർച്ചാ വിഷയം. ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചപ്പോഴും പല കഥകളും പ്രചരിച്ചുകൊണ്ടിരുന്നു. എന്നാൽ ഇതിനെയൊന്നും കാര്യമാക്കാതെ സിനിമാലോകത്ത് സജീവമാണ് താരങ്ങൾ ഇരുവരും.
അടുത്തകാലത്തായി വ്യത്യസ്തമായ വേഷത്തിലെത്തി അമ്പരപ്പിക്കുകയും ചെയ്തിരുന്നു ബിന്ദു പണിക്കർ റോഷാക്ക് സിനിമയിൽ കാഴ്ചവെച്ചത് അമ്പരപ്പിക്കുന്ന പ്രകടനമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ബിന്ദു പണിക്കർക്ക് അവാർഡ് പ്രതീക്ഷിച്ചിരുന്നുവെന്ന് പറയുകയാണ് സായ് കുമാർ ഇപ്പോൾ.
ബിന്ദുവിന്റെ പ്രകടനത്തിന് മാത്രമല്ല, റോഷാക്ക് എന്ന ചിത്രത്തിലെ എല്ലാവർക്കും അവാർഡ് പ്രതീക്ഷിച്ചിരുന്നു. ഒരിക്കൽ സൂത്രധാരൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ബിന്ദു പണിക്കർക്ക് അവാർഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും സായ് കുമാർ പറഞ്ഞു.
‘സൂത്രധാരൻ എന്ന സിനിമ ഇറങ്ങിയപ്പോൾ ഉറപ്പായും ബിന്ദുവിന് ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നു. അവസാന ഘട്ടം വരെ എത്തിയതായിരുന്നു. പിന്നീടത് പോയി. ഒരു ഭർത്താവ് എന്ന നിലയിൽ അല്ല ഞാനിത് പറയുന്നത്. പക്ഷെ ഇത്തവണ റോഷാക്കിലെ അഭിനയത്തിന് ബിന്ദുവിന് ഞാൻ അവാർഡ് പ്രതീക്ഷിച്ചിരുന്നു.’- എന്നാണ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സായ് കുമാർ പറഞ്ഞു.
ശരിക്കും അവാർഡ് പ്രഖ്യാപനം എന്നായിരുന്നുവെന്ന് പോലും അറിയില്ലായിരുന്നു. കുറേ ചാനലുകാർ വിളിച്ച് അഭിമുഖം തരുമോ എന്ന് ചോദിച്ചപ്പോഴാണ് അറിയുന്നത് തന്നെ. റോഷാക്ക് എന്ന ചിത്രത്തിന് തന്നെ അവാർഡ് പ്രതീക്ഷിച്ചിരുന്നു. മമ്മൂട്ടിയ്ക്ക് ബിന്ദുവിന് ആ ചിത്രത്തിന്റെ സംവിധായകൻ, ക്യാമറമാൻ ഇവർക്കൊക്കെ അവാർഡ് കിട്ടുമെന്ന് ഞാനൊർത്തുവെന്നും താരം പറഞ്ഞു.
കൂടാതെ റോഷാക്ക് ചിത്രത്തിന് എന്തൊരു ഭംഗിയാണ്. താൻ ഒത്തിരി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും റോഷാക്ക് കണ്ടതിന് ശേഷം മനസിൽ ഒരു കല്ല് കയറ്റി വെച്ചത് പോലെ ആയിരുന്നു രണ്ട് ദിവസത്തേക്ക്.
തന്റെ ജീവിതത്തിൽ അങ്ങനെ ഉണ്ടായിട്ടില്ല. നല്ല പടമാണെങ്കിലും കണ്ട് കഴിഞ്ഞാൻ അപ്പോൾ തന്നെ മനസിൽ നിന്നും വിടും. പക്ഷെ ഇത് അങ്ങനെയായിരുന്നുവെന്നാണ് സായ് കുമാർ പറയുന്നത്.