പഴയ ഓര്‍മ്മകള്‍; മുത്തശ്ശി പി സുശീലയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി സായ് കിരണ്‍ റാം; സന്തോഷത്തോടെ ആരാധകര്‍!

270

ഏഷ്യാ നെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടി എന്ന സീരിയല്‍. അടുത്തിടെയാണ് ഈ പരമ്പര അവസാനിച്ചത്. നിരവധി ആരാധകരായിരുന്നു വാനമ്പാടിക്ക് ഉണ്ടായിരുന്നത്.
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിരുന്നു വാനമ്പാടിയിലെ കഥാപാത്രങ്ങളെല്ലാം.

സീരിയലിലെ പ്രധാന കഥാപാത്രമായ മോഹന്‍ കുമാറിനെ അവതരിപ്പിച്ചത് തെലുങ്ക് നടന്‍ സായ് കിരണ്‍ ആയിരുന്നു. ചുരുങ്ങിയകാലം കൊണ്ടാണ് സായ് കിരണ്‍ റാം എന്ന അന്യഭാഷ നടന്‍ മലയാളികളുടെ പ്രിയങ്കരനായി മാറിയത്. തെലുങ്ക് സിനിമകളില്‍ സജീവ സാനിധ്യമായിരുന്ന സായ് കിരണ്‍ ഇപ്പോള്‍ മലയാളത്തിലും തമിഴിലും മിനി സ്‌ക്രീനില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

Advertisements

അതേസമയം പിന്നണി ഗായകനായി വാനമ്പാടിയില്‍ അഭിനയിക്കാന്‍ എത്തിയ സായിയുടെ യാതാര്‍ത്ഥ കുടുംബം സംഗീതപാരമ്പര്യം ഉള്ളതാണ്. ഒരുകാലത്ത് മലയാളത്തില്‍ നിറഞ്ഞുനിന്ന ഗായിക പി സുശീലയുടെ കൊച്ചുമോനാണ് സായ് കിരണ്‍ എന്ന് അധികം ആര്‍ക്കുമറിയാത്ത കാര്യമാണ്. ഇന്ന് മലയാള പരസ്യമേഖലയിലും സായ് ചുവട് ഉറപ്പിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും സജീവമായ സായി പങ്കിട്ട ചിത്രങ്ങളെല്ലാം തരംഗമാവുകയാണ്.

ALSO READ- വിവാഹ വേദിയില്‍ കുട്ടികളെ നിലത്തിരുത്തി ഫോട്ടോ എടുക്കാന്‍ ശ്രമം; ക്ഷുഭിതനായി ചാടിയെണീറ്റ് കുട്ടികളെ ചേര്‍ത്ത് പിടിച്ച് ദിലീപ്; കൈയ്യടിച്ച് ആരാധകര്‍!

സായിയുടെ അച്ഛനും സിനിമ പിന്നണി ഗായകന്‍ ആയിരുന്നു. അഭിനയത്തിലുള്ള അഭിനിവേശമാണ് സായ് കിരണ്‍ സംഗീതത്തില്‍ നിന്നും വിട്ട് അഭിനയത്തിലേക്ക് എത്തിയത്. ഇപ്പോഴിതാ ഏവരും ആദരിക്കുന്ന ഗായിക സുശീലയ്ക്ക് ഒപ്പമുള്ള പുത്തന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് താരം.

താരത്തിന്റെ അനുജത്തിയുടെ വിവാഹനിശ്ചയ ദിവസത്തിലെ ചിത്രമാണ് വൈറലാകുന്നത്. പഴയചില ഓര്‍മ്മകള്‍ പുനരാവിഷ്‌കരിക്കുന്നു എന്ന ക്യാപ്ഷ്യനോടെയാണ് സായി പുതയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

വാനമ്പാടിക്ക് ശേഷം പ്രേക്ഷകരെ ആനന്ദിപ്പിച്ചുകൊണ്ട് മൗനരാഗം പരമ്പരയില്‍ അതിഥി താരമായി സായി എത്തിയിരുന്നു. തെലുങ്ക് സിനിമ മേഖലയിലും സീരിയല്‍ മേഖലയിലും സായി സജീവ സാന്നിധ്യമാണ്.

Advertisement