തന്റെ ചേട്ടനെ കുറിച്ച് പറയുകയാണ് എംജി ശ്രീകുമാര്‍. സഹോദരനായ എംജി രാധകൃഷ്ണനുമായി വഴക്കിലാണോ എന്ന ചോദ്യത്തിനോടാിരുന്നു പ്രതികരണം.
ജീവിതത്തില്‍ ഒരുപാട് സ്നേഹിച്ചിരുന്ന ആളായിരുന്നു തന്റെ ചേട്ടന്‍. ഒരു ദിവസം ഒരു പ്രാവശ്യം എങ്കിലും ചേട്ടനെ ഓര്‍ക്കും. വലിയൊരു മഹാനാണ് ചേട്ടന്‍. ചേട്ടന്റെ ഓരോ പാട്ടുകള്‍ കേള്‍ക്കുമ്പോളും മനസ് നിറയും.
വലിയ പ്രശ്നം ഒന്നും തമ്മലുണ്ടായിട്ടില്ല. അത് ആളുകള്‍ പറഞ്ഞുണ്ടാക്കിയതാണ്. എംജി പറയുന്നു. അദ്ദേഹത്തിന്റെ ശവ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാതിരുന്നത് നാട്ടില്‍ ഉണ്ടാവാതിരുന്നച് കൊണ്ടാണ്. 2, 3 ദിവസങ്ങള്‍ എങ്കിലും എടുക്കും എത്താന്‍. അപ്പോഴേക്കും ചേട്ടന്റെ അടക്കം കഴിഞ്ഞിരുന്നു. പിന്നെ വന്നിട്ട് എന്ത് കാര്യം എന്നുള്ളതുകൊണ്ടാണ് വരാതെ ഇരുന്നതെന്നും എംജി പറയുന്നു.
ചേട്ടന്റെ സംസ്‌കാരത്തിന് എത്താത്തതിന് മോശമായി പലതും പറഞ്ഞു. എനിക്ക് ചേട്ടന്‍ അച്ഛന്റെ സ്ഥാനം ആയിരുന്നു. അദ്ദേഹം മകനെ പോലെയാണ് കണ്ടിരുന്നത്. എനിക്ക് അസുഖം വന്നാല്‍ ആശുപത്രിയില്‍ എന്നെ കൊണ്ടു പോകുന്നത് പോലും ചേട്ടനായിരുന്നു. ഈ നിലയില്‍ ആകാന്‍ കാരണം പോലും എന്റെ ചേട്ടനാണ്.
താന് മുമ്പ് ചേട്ടന്റെ മകളുടെ വിവാഹത്തിന് താന്‍ മാല നല്‍കിയിരുന്നു. അഞ്ച് പവന്റെ മാലയാണ് താന്‍ നല്‍കിയത്. ചെന്നൈയിലെ ജൂവലറിയില്‍ നിന്ന് വാങ്ങിയായിരുന്നു ആ മാല നല്‍കിയത്. ചെന്നൈയില്‍ ഏതെങ്കിലും ജൂവലറിയില്‍ നിന്ന് സ്വര്‍ണ്ണം വാങ്ങുമ്പോള്‍ അവര്‍ അതില്‍ പൂക്കളും മഞ്ഞളും ഒക്കെ ഇട്ടു തരാറുണ്ട്. ഞങ്ങള്‍ വാങ്ങിയ മാലയില്‍ എംജിആര്‍ എന്ന് തകിട് രൂപത്തില്‍ ഒരു സീലും ഉണ്ടായിരുന്നതോടെ അത് കൂടോട്രമാണെന്ന് പ്രചരിച്ചു.
അന്ന് ആ അഞ്ചു പവന്റെ മാല അവര്‍ ഉരുക്കി ഓരോ സ്ഥലങ്ങളിലായി കളഞ്ഞു. എംജിആര്‍ എന്നത് ചെന്നൈയിലെ ഒരു ജൂവലറിയുടെ പേര് ആയിരുന്നുവെന്നും അല്ലാതെ തനിക്ക് കൂടോത്രം വശമില്ലെന്നുംഅദ്ദേഹം പറഞ്ഞു.