ബിഗ് ബോസ് അഞ്ചാം സീസണ്‍ തുടരുന്നതിനിടെ വീട്ടിലെ വഴക്കുംഗ്രൂപ്പിസവും തുടങ്ങിയ സ്ട്രാറ്റര്‍ജിക്ക് പിന്നാലെ ഇപ്പോഴിതാ പ്രണയവും ഒരു തന്ത്രമായി പയറ്റുകയാണ് പലരും. മിക്ക ബിഗ് ബോസ് സീസണുകളിലും പ്രണയമുണ്ടായിരുന്നു. പ്രണയങ്ങളെല്ലാം ഗെയിം തന്ത്രം മാത്രമായി ഒതുങ്ങിയിരുന്നു.
ഇതോടെ ബിബിയില്‍ പ്രണയം കാണുമ്പോള്‍ തന്നെ വിര്‍ശിക്കുന്നവരായി മാറിയിരിക്കുകയാണ് പ്രേക്ഷകര്‍. അഞ്ചാം സീസണിലിപ്പോള്‍ പ്രണയത്തിന്റെ ഒരു മാലപ്പടക്കം തന്നെയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി സാഗര്‍- സെറീനയായിരുന്നു സീസണിലെ പ്രണയ കോംബോ. എന്നാല്‍ ഇപ്പോള്‍ ഈ രണ്ടുപേരിലേക്കും മറ്റ് പ്രണയിതാക്കള്‍ കൂടി എത്തിയിരിക്കുകയാണ്.
ജുനൈസിന് സെറീനയോടാണ് പ്രണയം. ജുനൈസ് ഇത് സെറീനയോട് തുറന്നുപറഞ്ഞപ്പോള്‍ ഒരു സഹോദരനെ പോലെയാണ് കാണുന്നതെന്നായിരുന്നു സെറീനയുടെ മറുപടി. അതേസമയം സാഗറുമായുള്ള അടുപ്പത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായൊരു മറുപടിയും സെറീന കൊടുത്തില്ല.
അതേസമയം തനിക്ക് സാഗറിനോട് തോന്നിയ ഇഷ്ടം ആത്മാര്‍ത്ഥമാണെന്ന് പറയുകയാണ് നാദിറ. അതിനിടെ സാഗറും സെറീനയും മാറിയിരുന്ന് സംസാരിക്കുന്നതും എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. അനു സാഗറിനെ ഉപദേശിക്കുകയും ചെയ്തു.
സെറീനയെ കുറിച്ചുള്ള കാര്യങ്ങള്‍ മോശമായി ബാധിക്കുമെന്ന് അനു പറയുന്നു. സെറീനയോട് എന്താണ് ശരിക്കും ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അനു ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് തെറ്റൊന്നും സംഭവിട്ടിച്ചില്ലെന്നും സെറീനയോട് എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ടെന്നും സാഗര്‍ പറഞ്ഞു.