ഇനിയും പലതും അനുഭവിക്കാൻ ഞാൻ തയ്യാറാണ്; 35 വയസല്ല, 17 വർഷത്തെ അനുഭവ പരിചയമുള്ള 18 വയസ്സായ കുട്ടിയാണ്; പിറന്നാളിന് ഹൃദ്യമായ കുറിപ്പുമായി സാധിക വേണുഗോപാൽ

328

വളരെ പെട്ടെന്ന് തന്നെ സിനിമയിലും സീരിയലുകളിലും കൂടി മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയെടുത്ത് താര സുന്ദരിയാണ് സാധിക വേണുഗോപാൽ. മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് പരമ്പരയായ പട്ടുസാരി എന്ന സീരിയലിലൂടെ ആണ് സാധിക വേണുഗോപാൽ ജനഹൃദയങ്ങളിൽ ഇടംനേടിയത്.

ഒരേ സമയം സാധിക ടെലിവിഷൻ രംഗത്തും സിനിമ രംഗത്തും ഒരേപാലോ സജീവമായി നിൽക്കാൻ കഴിയുന്നു എന്നതാണ് സാധികയുടെ ഏറ്റവും വലിയ പ്രത്യേകത. സിനിയിലെ ചെറിയ ഒരു ബ്രേക്കിന് ശേഷം മോഹൻലാൽ ചിത്രം ആയ ആറാട്ടിലൂടെ സിനിമയിൽ വീണ്ടും സജീവം ആയിരുന്നു സാധിക വേണുഗോപാൽ.

Advertisements

sadhika-venug

അതേ സമയം സിനിമയിൽ ബ്രേക്ക് വന്നപ്പോൾ അഭിനയത്തിലേക്ക് തിരിച്ചെത്തിയത് താരം ജോഷിയുടെ പൊറിഞ്ചുമറിയം ജോസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ പാപ്പൻ എന്ന ചിത്രത്തിലും സാധിക ശ്രദ്ധേയമായ വേഷം തന്നെ കൈകാര്യം ചെയ്തിരുന്നു.

ALSO READ- കുറച്ച് ദിവസം എയ്ഞ്ചൂട്ടൻ ഞങ്ങളോടൊപ്പം ഉണ്ടാവും, ഷോ കഴിഞ്ഞ് വന്നതിന്റെ നല്ല ക്ഷീണമുണ്ട്; ടേക്ക് കെയർ ചെയ്യുന്നതിന്റെ സന്തോഷത്തിൽ ഹെയ്ദി സാദിയ

ഇപ്പോഴിതാ സാധിക, 35ാം ജന്മദിനത്തിൽ വ്യത്യസ്തമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. പതിനേഴ് വർഷത്തെ അനുഭവ പരിചയമുള്ള 18 വയസ്സായ കുട്ടിയാണ് താൻ എന്ന് പറയുകയാണ് സാധിക. ജീവിതത്തിൽനേരിട്ട അനുഭവങ്ങളെല്ലാം ഭാവിയിലേക്കൊരു മുതൽക്കൂട്ടാണ്. ഇനിയും എന്തും നേരിടാൻ താൻ തയാറാണെന്നും ജന്മദിനത്തിന് നൽകിയ മനോഹരമായ ആശംസകൾക്ക് നന്ദിയുണ്ടെന്നും താരം സോഷ്യൽമീഡിയയിലൂടെ കുറിച്ചു.

sadhika-venugopal

സാധികയുടെ ഇൻസ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ:

”ജീവിതം അനുഭവങ്ങളുടെ ഒരു പരമ്പരയാണ്, അവ ഓരോന്നും നമ്മെ വളർത്തുന്നു, ചിലപ്പോൾ ഇത് തിരിച്ചറിയാൻ പ്രയാസമാണെങ്കിലും. സ്വഭാവം വികസിപ്പിക്കുന്നതിനാണ് ലോകം നിർമ്മിച്ചിരിക്കുന്നത്, നമ്മൾ സഹിക്കുന്ന തിരിച്ചടികളും സങ്കടങ്ങളും നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ നമ്മെ സഹായിക്കുമെന്ന് നാം പഠിക്കണം.നമ്മുടെ അനുഭവങ്ങൾ പരമാവധി ആസ്വദിച്ച് ജീവിക്കുകയും പുതിയതും സമ്പന്നവുമായ അനുഭവങ്ങൾക്കായി ആകാംക്ഷയോടെയും ഭയമില്ലാതെയും കാത്തിരിക്കുകയുമാണ് ജീവിതത്തിന്റെ ലക്ഷ്യം. വാരിക്കൂട്ടിയ സാധനങ്ങളല്ല അനുഭവങ്ങൾ കൊണ്ട് നിങ്ങളുടെ ജീവിതം നിറയ്ക്കുക. കാണിക്കാനല്ല പറയാനായി നിറയെ കഥകൾ സ്വരുക്കൂട്ടുക. നമ്മുടെ അനുഭവങ്ങൾ, നല്ലതോ ചീത്തയോ ആകട്ടെ, അവ അമൂല്യമായ സമ്പത്താണ്. ചില കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയില്ല; അവ അനുഭവിച്ചു തന്നെ അറിയണം. നിങ്ങളുടെ സ്വന്തം യാത്രയിലൂടെ കടന്നുപോകുന്നതുവരെ ജീവിതത്തിലെ ഏറ്റവും മൂല്യവത്തായ പാഠങ്ങൾ നിങ്ങൾ ഒരിക്കലും പഠിക്കില്ല. എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാത്തിനും ഞാൻ നന്ദിയുള്ളവളാണ്; നല്ലതോ ചീത്തയോ എന്തുമാകട്ടെ അതെല്ലാം ഒരു അനുഭവമാണ്. എന്റെ ജീവിതം പല തരത്തിൽ അനുഭവിക്കാൻ ഇത്രയും മികച്ച അവസരങ്ങൾ ഒരുക്കിത്തന്ന എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിൽ നിങ്ങളുടെ പരീക്ഷണങ്ങൾ തുടരുക, കാരണം ഇനിയും പലതും അനുഭവിക്കാൻ ഞാൻ തയ്യാറാണ്.

ALSO READ- വയസ് 52, മുത്തശിയാവാൻ പോകുന്നു, ഇപ്പോൾ ഫോണിലേക്ക് വരുന്നത് അശ്ലീല ഫോട്ടോസും മെസേജുകളും, ഈ നാട്ടിലെ പെൺകുട്ടികളുടെ അവസ്ഥ അപ്പോൾ എന്താകും: ഐശ്വര്യ

എനിക്ക് 35 വയസ്സായെന്നല്ല 17 വർഷത്തെ അനുഭവ പരിചയമുള്ള 18 വയസ്സായ കുട്ടിയാണ് എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ജന്മദിനത്തിൽ നിങ്ങൾ നൽകിയ എല്ലാ മനോഹരമായ ആശംസകൾക്കും അനുഗ്രഹങ്ങൾക്കും വളരെ നന്ദി.”

Advertisement