അങ്ങനെ ചെയ്തത് അദ്ദേഹത്തിന്റെ താല്പര്യം കൊണ്ടാണ് ഞാന്‍ സപ്പോര്‍ട്ട് ചെയ്തതല്ല; ഷിയാസ് കരീമിനെ കുറിച്ച് സാധിക

12820

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സാധിക വേണുഗോപാല്‍. തന്റെ അഭിപ്രായം വെട്ടി തുറന്നു പറയാറുള്ള സാധിക കഴിഞ്ഞദിവസം നടത്തിയ ചില പ്രസ്താവനകള്‍ വലിയ വിവാദമായിരുന്നു. ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത നടന്‍ ഷിയാസ് കരീമിനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടായിരുന്നു സാധിക എത്തിയിരുന്നത്.

Advertisements

ഒരു സ്ത്രീ എന്ത് പരാതി പറഞ്ഞാലും പെട്ടെന്ന് ആക്ഷന്‍ എടുക്കുകയും അതു തന്നെ ഒരു പുരുഷന് വരുമ്പോള്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന രീതി ശരിയല്ല എന്നാണ് സാധിക അഭിമുഖത്തിനിടെ പറഞ്ഞത്. ഇത് ഷിയാസ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ഷിയാസിനെ സപ്പോര്‍ട്ട് ചെയ്തത് അല്ലെന്നാണ് സാധിക പറയുന്നത്.

ഞാന്‍ ഷിയാസിനെ സപ്പോര്‍ട്ട് ചെയ്തതല്ല എനിക്ക് തോന്നിയ കാര്യമാണ് ഞാന്‍ പറഞ്ഞത് അദ്ദേഹം ഷെയര്‍ ചെയ്‌തെങ്കില്‍ അദ്ദേഹത്തിന്റെ താല്പര്യം എന്നും നടി പറഞ്ഞു.

മാത്രമല്ല സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകിച്ച് ഒരു പരിഗണന വേണ്ട എന്ന തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു , പുരുഷന്മാര്‍ക്കും പ്രത്യേക പരിഗണന വേണ്ട. സമത്വം എന്നതാണ് അതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ചത്. എനിക്കും അച്ഛനും അനിയനും ഉണ്ട് പെട്ടെന്ന് ചെയ്യാത്ത ഒരു തെറ്റിന് അവര്‍ക്കെതിരെ ഒരു സ്ത്രീ പരാതി കൊടുത്തു എന്ന് ഒരേ ഒരു കാരണത്താല്‍ പോലീസ് പിടിച്ചു കൊണ്ടുപോകുന്നത് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല.

also read
നിങ്ങള്‍ക്ക് സൂര്യ പ്രകാശം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍, സ്വയം സൂര്യപ്രകാശമായി മാറുക; ലൈല
അത് തെളിയിക്കാനുള്ള സമയവും സാവകാശവും കൊടുക്കണം. ഇവിടെ സ്ത്രീകള്‍ക്ക് മാത്രം പരിഗണന കൊടുക്കേണ്ട ആവശ്യമില്ല നടി പറഞ്ഞു. അതേസമയം സ്ത്രീകള്‍ക്ക് നേരെ ഒരു കേസ് വരുമ്പോള്‍ പെട്ടെന്ന് അറസ്റ്റ് ചെയ്യില്ല , അടിസ്ഥാനപരമായി മനുഷ്യത്വം ഉണ്ടായിരിക്കണം സാധിക പറഞ്ഞു. അതേസമയം നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് സാധിക. ഇതിനിടെ സിനിമയിലും ഈ താരത്തിന് അവസരം ലഭിച്ചു .

 

 

 

Advertisement