രാവിലെ മുതല്‍ വൈകുന്നേരം വരെ ആഭരണങ്ങള്‍ ധരിച്ച് ഷോപ്പിന്റെ മുന്നില്‍ നില്‍ക്കും; ജ്വല്ലറിയില്‍ ജോലി ചെയ്യുന്നതിനെ കുറിച്ച് സാധിക വേണുഗോപാല്‍

273

മോഡലിങ്ങിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് സാധിക വേണുഗോപാല്‍. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. തുടര്‍ന്ന് 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും ചേക്കേറി. താരം തന്റെ മോഡലിംഗിനോടുള്ള ഇഷ്ടം മുമ്പും പങ്കിട്ടിരുന്നു.

Advertisements

സംവിധായകനായ അച്ഛന്‍ ഡി വേണുഗോപാലിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. വലുതായപ്പോള്‍ സുഹൃത്തുക്കള്‍ പറയുന്നത് കേട്ടതോടെ മോഡലിങ്ങും ചെയ്യാന്‍ ആരംഭിച്ചു. തുടര്‍ന്ന് നിരവധി പരസ്യ ചിത്രങ്ങളും ചെയ്തു. അങ്ങനെയാണ് സിനിമയിലേക്കും, സീരിയലിലേക്കും അവസരം ലഭിച്ചത്.

ഇപ്പോഴിതാ അഭിനയത്തിന് പുറമെ ഒരു ജ്വല്ലറിയില്‍ ഷോ ഗേളായി നില്‍ക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സാധിക.

ഇപ്പോഴും ഷോക്കേസ് ചെയ്യാനുള്ള ഒരവസരവും ഞാന്‍ കുറയ്ക്കാറില്ല. അഭിനയത്തിന് പുറമെ ഒരു ജ്വല്ലറിയില്‍ ഷോ ഗേളായി നില്‍ക്കുന്നുണ്ട്. രാവിലെ മുതല്‍ വൈകുന്നേരം വരെ ആഭരണങ്ങള്‍ എല്ലാം ധരിച്ച് ഷോപ്പിന്റെ മുന്നില്‍ നില്‍ക്കും.

പ്രത്യേകിച്ച് പണിയൊന്നും ഇല്ല, അതുവവി അങ്ങനെ നടക്കും. നിങ്ങളൊരു ആര്‍ട്ടിസ്റ്റ് അല്ലേ, ഇതൊക്കെ ചെയ്യുമോ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ‘എനിക്കിത് ഇഷ്ടമാണ് ചേട്ടാ’ എന്ന് ഞാന്‍ പറയും. അത്രയേ ഉള്ളൂ, എനിക്കിഷ്ടമാണ്, അതുകൊണ്ട് ചെയ്യുന്നു താരം പറഞ്ഞു.

Advertisement