മോഡലിങ്ങിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് സാധിക വേണുഗോപാൽ. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് താരം ആദ്യമായി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. തുടർന്ന് 2012ൽ പുറത്തിറങ്ങിയ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും ചേക്കേറി. താരം തന്റെ മോഡലിംഗിനോടുള്ളഇഷ്ടം മുമ്പും പങ്കിട്ടിരുന്നു.
സംവിധായകനായ അച്ഛൻ ഡി വേണുഗോപാലിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്നത്. വലുതായപ്പോൾ സുഹൃത്തുക്കൾ പറയുന്നത് കേട്ടതോടെ് മോഡലിങ്ങും ചെയ്യാൻ ആരംഭിച്ചു. തുടർന്ന് നിരവധി പരസ്യ ചിത്രങ്ങളും ചെയ്തു. അങ്ങനെയാണ് എനിക്ക് സിനിമയിലേക്കും, സീരിയലിലേക്കും അവസരം ലഭിച്ചത്.
നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ ആദ്യമൊക്കെ പ്രതികരിക്കാറുണ്ടായിരുന്നു. അങ്ങനെ ചെയയ്യുന്നതിൽ കാര്യമില്ലെന്ന് മനസിലാക്കിയതോടെയാണ് പ്രതികരിക്കുന്നത് നിർത്തിയെന്ന് താരം വ്യക്തമാക്കിയിരുന്നു.ഒരു നല്ല മോഡലായി അറിയപ്പെടാനാണ് ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. മോഡലിങ്ങിലൂടെയാണ് ഞാൻ സീരിയലിലും സിനിമയിലുമൊക്കെ എത്തിയതെങ്കിലും പലർക്കും അതറിയില്ല.
അതുകൊണ്ടാണ് സീരിയലിന് ശേഷം മോഡലിങ് ചെയ്തപ്പോൾ ഇതൊക്കെ എന്ത് കോലം എന്ന് പലരും ചിന്തിച്ചത്. ഗ്ലാമറസ് ഫോട്ടോഷൂട്ടും മറ്റും ചെയ്യുമ്പോൾ ഞങ്ങളുടെ സാധിക ഇങ്ങനെയല്ല എന്നുവരെ പലരും പറഞ്ഞു. താൻ തടിച്ചു, മെലിഞ്ഞു, ഗ്ലാമറസായി എന്നൊക്കെ പറയുന്ന ഒരാൾക്കും ഞാൻ എന്തായിരുന്നു എങ്ങനെയായിരുന്നുവെന്നറിയില്ല എന്നത് സത്യം തന്നെ. അതുകൊണ്ടു 2007-2010 കാലഘട്ടത്തിലെ ഈ കുറച്ച് ഫോട്ടോ ഇവിടെ ഇരിക്കട്ടെ എന്നാണ് സാധിക പറയുന്നത്.
എന്റെ ഫസ്റ്റ് ഷോർട്ട് ഇൻ മൈ ഫസ്റ്റ് മൂവി ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്. ഫസ്റ്റ് കവർ പേജ് ഫോർ മഹിളചന്ദ്രിക, ഫസ്റ്റ് പരസ്യം ഫോർ ബെറ്റർ ഹാഫ് സലൂൺ,ഫസ്റ്റ് ഹോർഡിങ് ഫോർ ആർജി എള്ളെണ്ണ, ഫസ്റ്റ് പോർട്‌ഫോളിയോ ഫോർ ലുക്മാൻസ് എന്നായിരുന്നു സാധിക കുറിച്ചിരിക്കുന്നത്.
അതേസമയം, ഈ ചിത്രങ്ങളും ഇപ്പോഴത്തെ ആളും തമ്മിൽ എന്തൊരു മാറ്റമാണ്, എനിക്കൊരു കഴിഞ്ഞ കാലമുണ്ടെന്ന് പറയാനാണോ ഈ ചിത്രങ്ങൾ, ഓൾഡ് ഈസ് ഗോൾഡ് എന്നൊക്കെയാണ് ആരാധകർ കമന്റായി കുറിക്കുന്നത്.
അച്ഛൻ സംവിധായകനാണെങ്കിലും നടിയാവണമെന്ന ആഗ്രഹമൊന്നും അന്ന് മനസിലുണ്ടായിരുന്നില്ലെന്ന് സാധിക പറയുകയാണ്. അച്ഛൻ ചെയ്യുന്ന പരസ്യത്തിലായിരുന്നു സാധിക ആദ്യമായി മുഖം കാണിച്ചത്. നല്ല ഹൈയ്റ്റുണ്ടല്ലോ, മോഡലിംഗ് ചെയ്താൽ നന്നാവുമെന്ന് കോളേജ് കാലത്ത് സുഹൃത്തുക്കളും പറഞ്ഞിരുന്നു.
അങ്ങനെയാണ് മോഡലിംഗിൽ തുടക്കം കുറിച്ചതെന്നും പറയുന്നു. താൻപരസ്യങ്ങളിൽ അഭിനയിച്ചതോടെ മിനിസ്‌ക്രീനിലും അവസരം ലഭിച്ചു, അതിന് ശേഷമാണ് സിനിമയിൽ അഭിനയിച്ച് തുടങ്ങിയതെന്നും സാധിക ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.