പൊതുവെ ആളുകള്‍ പറയാറുണ്ട് അവിടെ ചെന്നാല്‍ നമ്മുടെ സ്വഭാവം മാറുമെന്ന്; ബിഗ് ബോസ് വിളിച്ചതിനെ കുറിച്ച് സാധിക വേണുഗോപാല്‍

61

മലയാളം സിനിമാ ആരാധകരുടേയും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും ഇഷ്ട താരങ്ങളില്‍ ഒരാളാണ് നടി സാധിക വേണുഗോപാല്‍. ബിഗ്‌സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന സാധികയ്ക്ക് ആരാധകരും ഏറെയാണ്. ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെ ആണ് താരം സിനിമാ അഭിനയ രംഗത്ത് എത്തിയത്. 

പിന്നീട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് മിനി സ്‌ക്രീനില്‍ ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക തന്റെ എല്ലാ വിശേഷങ്ങളും തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. വളരെ ഗൗരവമായ വിഷയങ്ങള്‍ മുതല്‍ തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരോട് പറയുന്ന താരത്തിന് കയ്യടികള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഉണ്ടാകാറുണ്ട്.

Advertisements

ഇപ്പോഴിതാ പുതിയ അഭിമുഖത്തിനിടെ താരം നല്‍കിയ മറുപടിയാണ് വൈറല്‍ ആവുന്നത്. ബിഗ്ബോസ് കാണാറുണ്ടോയെന്ന ചോദ്യത്തിന് ഇല്ല എന്നാണ് സാധിക നല്‍കിയ മറുപടി. ‘ബിഗ്ബോസില്‍ വിളിച്ചിട്ടുണ്ട്. പോകാത്തതാണ്. പൊതുവെ ആളുകള്‍ പറയാറുണ്ട് അവിടെ ചെന്നാല്‍ നമ്മുടെ സ്വഭാവം മാറുമെന്ന്, അങ്ങനൊരു പേടി കൊണ്ടല്ല. ഇടയ്ക്ക് കൊവിഡ് കഴിഞ്ഞ സമയത്ത് പോകുന്നതിനെക്കുറിച്ച് ആലോചിരുന്നു. ഇത്രയും നാള്‍ അടച്ചു വീട്ടിലിരുന്നു. ബിഗ്ബോസില്‍ പോയാല്‍ ഫോണ്‍ കൂടി കട്ട് ചെയ്യാം, കാശ് ഇങ്ങോട്ടും കിട്ടും, ആ രീതിക്ക് ഒന്ന് ചിന്തിച്ചിരുന്നു.

അവിടെ ചെന്ന് ആളുകള്‍ എന്നെ എങ്ങനെ കാണുമെന്ന പേടിയെനിക്കില്ല, കാരണം എന്റെ ദേഷ്യമെല്ലാം പലപ്പോഴായി ആളുകള്‍ കണ്ടിട്ടുണ്ട്. അതില്‍ ഇനി മാറ്റം വരാനില്ല, പക്ഷേ പോകില്ല’ എന്നാണ് താരം പറയുന്നത്.

Advertisement