മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യാ നായര്‍. ബാലാമണി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മനംകവര്‍ന്ന താരം ഒട്ടേറെ മികവുറ്റ കഥാപാത്രങ്ങളെ മലയാളത്തിലും തമിഴിലുമായി അവതരിപ്പിച്ചിരുന്നു.
വിവാഹശേഷം സിനിമാലോകം വിട്ടെങ്കിലും നൃത്തത്തില്‍ സജീവമായിരുന്നു താരം. ഇപ്പോഴിതാ സിനിമയിലേക്ക് തിരരിച്ചുവരവ് നടത്തി സോഷ്യല്‍മീഡിയയിലും സജീവമായിരിക്കുകയാണ് നവ്യ.
വിവാഹ ശേഷം നടി തിരികെ എത്തിയത് സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തില്‍ ലാലിന്റെ നായികയായി തിരിച്ചെത്തിയ നവ്യ, പിന്നീട് ഒരുത്തീ എന്ന ചിത്രത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.
ഇപ്പോഴിതാ നൃത്തത്തില്‍ അതീവ തല്‍പരയായ താരം നൃത്ത വിദ്യാലയത്തെ കുറിച്ച് വെളിപ്പെടുത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് താരത്തിന്റെ പുതിയൊരു വീഡിയോ എ്ത്തിയിരിക്കുന്നത്.
തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ വിശേഷങ്ങള്‍ ആണ് നവ്യ പറയുന്നത്. പേഴ്‌സണല്‍ ആയി സെലക്ട് ചെയ്ത കുട്ടികള്‍ക്ക് ആണ് ഇപ്പോള്‍ ക്ളാസ് തുടങ്ങുന്നതെന്നും ഒഫീഷ്യല്‍ ആയ ഉദ്ഘാടനം പിന്നീട് നടക്കുമെന്നും നവ്യ വീഡിയോയില്‍ പറയുന്നുണ്ട്.
അതേസമം, നൃത്തം പഠിക്കുക എന്നത് ഏറെ ചെലവേറിയതാണ് എന്ന് ചിന്തിക്കരുത് എന്നും അങ്ങനെ ചിന്തിച്ചാല്‍ നൃത്തപഠനം ഈസിയാകില്ല എന്നും നവ്യ കുട്ടികളോടായി പറയുകയാണ് വീഡിയോയില്‍.
ഓരോ ആളുകളും നൃത്തം പഠിക്കുന്നത് ഓരോ ആവശ്യത്തിനാണ്. നൃത്തം പഠിക്കുമ്പോള്‍ ചില ആളുകള്‍ മനസ്സില്‍ ചിന്തിക്കും ഞാന്‍ ചെറിയ കുട്ടി അല്ലല്ലോ എനിക്ക് പ്രായം ആയില്ലേ എന്നൊക്കെ. എന്നാല്‍ നൃത്തം പഠിക്കുമ്പോള്‍ പ്രായത്തെ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നാണ് താരത്തിന്റെ വാക്കുകള്‍.
അതേസമം, ഇത്ര വലിയ നടി ആയിട്ടും ഭര്‍ത്താവ് സമ്പന്നന്‍ ആയിട്ടും സ്വന്തം കാലില്‍ നില്‍ക്കാനുള്ള നവ്യയുടെ തീരുമാനത്തിന് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ. ഒപ്പം സെലിബ്രിറ്റി, സ്റ്റാര്‍ കിഡ്‌സിന് അല്ലാതെ സാധാരണക്കാരായ കുട്ടികള്‍ക്കും നൃത്തം പഠിപ്പിക്കാനുള്ള നവ്യയുടെ നാക്കത്തെയും അഭിനന്ദിക്കുകയാണ് ഓരോരുത്തരും.