പാപ്പയും കുടുംബവും അതിഥിയായി മമ്മൂട്ടിയുടെ വീട്ടില്‍,​ വരേവറ്റത് ദുല്‍ഖര്‍,​ പേരന്‍പിന് ലഭിക്കുന്ന ആദ്യ അവാര്‍ഡെന്ന് കുറിപ്പ്

25

തിയേറ്ററില്‍ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടി മുന്നേറുകയാണ് മമ്മൂട്ടി നായകനായ പേരന്‍പ് എന്ന ചിത്രം. അമുദനായി ജീവിച്ച മമ്മൂട്ടിക്കൊപ്പം മത്സരിച്ച്‌ അഭിനയിച്ച സാധനയുടെ പാപ്പ എന്ന കഥാപാത്രവും പ്രേക്ഷകരുടെ കണ്ണീരില്‍ കുതിര്‍ന്ന കൈയടികള്‍ ഏറ്റുവാങ്ങി.

Advertisements

സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരിയായി അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു സാധനയുടേത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെയും ദുല്‍ഖറിനെയും കണ്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സാധനയും കുടുംബവും.

സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കിടേഷാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയതിനെക്കുറിച്ചും മമ്മൂട്ടിക്കും ദുല്‍ഖറിനുമൊപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ചും അനുഭവം പങ്കിട്ടിരിക്കുന്നത്.

‘ഒരു യഥാര്‍ത്ഥ മനുഷ്യനാണ് മമ്മൂക്ക. ഈ കുറിപ്പ് അദ്ദേഹത്തിനുള്ള നന്ദിയാണ്. ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും ദുല്‍ഖര്‍ സല്‍മാനുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതിനും.

ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു. എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബമായിരിക്കുന്നതായി തോന്നി തിരികെ പോരുമ്ബോള്‍.

ഇതാണ് പേരന്‍പിന്റെ പേരില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡെന്ന് തോന്നുന്നു. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും.’ അദ്ദേഹം കുറിച്ചു.

Advertisement