സുകുമാരിയമ്മയാണ് പറഞ്ഞത് മകനായി സുരേഷ് ഗോപി വേണ്ട; മോഹൻലാൽ മതിയെന്ന്; പിന്നണിക്കഥ പറഞ്ഞ് സാബു സർഗം

183

മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമാ ലോകത്തും അമ്മ വേഷങ്ങളിലൂടെ ഇടം നേടിയ താരമാണ് സുകുമാരി അമ്മ. പൊങ്ങച്ചമുള്ള സൊസൈറ്റി ലേഡിയായും സ്നേഹം നിറയെയുള്ള അമ്മയായാലും കുശുമ്പുള്ള അമ്മായിയമ്മയായും വാൽസല്യം നിറഞ്ഞ മുത്തശ്ശിയായുമൊക്കെ 2500ലേറെ ചിത്രങ്ങളിൽ നിറഞ്ഞാടിയ സുകുമാരിയമ്മയുടെ വേർപാട് 2013 മാർച്ച് 26നായിരുന്നു. ചെന്നൈയിലെ പെരുമ്പാക്കത്തെ ഗ്ലോബൽ ആശുപത്രിയിൽ വെച്ചാണ് മ ര ണ പ്പെട്ടത്.

ഇപ്പോഴിതാ, സുകുമാരി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായ 2008ൽ പുറത്തിറങ്ങിയ മിഴികൾ സാക്ഷിയെ കുറിച്ച് സംസാരിക്കുകയാണ് സാബു സർഗം. ഈ ചിത്രത്തിൽ സംസാരിക്കാൻ കഴിയാത്ത ഒരു അമ്മയുടെ കഥാപാത്രത്തെയായിരുന്നു അവർ അഭിനയിച്ചിരുന്നത്. ചിത്രത്തിൽ മോഹൻലാൽ സുകുമാരിയമ്മയുടെ മകനായി എത്തിയതിനെ കുറിച്ച് മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയയിരുന്നു അദ്ദേഹം.

Advertisements

മിഴികൾ സാക്ഷി സിനിമയിൽ അമ്മയ്ക്കായിരുന്നു പ്രാധാന്യം. മകൻ നഷ്ടപെടുന്ന അമ്മ, ഈ അമ്മക്ക് സംസാരശേഷി ഉണ്ടായിരുന്നില്ലെന്നും അപ്പോൾ അതിൽ വളരെയധികം അഭിനയപ്രാധാന്യമുള്ള നടി അഭിനയിച്ചാൽ മാത്രമേ ഈ കഥാപാത്രം ശക്തമായി നിൽക്കുകയുള്ളൂ.

ALSO READ- അതെന്ത് വര്‍ത്തമാനമാണ്, അപ്പോള്‍ ഞങ്ങളാരും മെയിന്‍സ്ട്രീം ആക്ടേഴ്സ് അല്ലെ; നിര്‍മാതാവുമായി വഴക്കിട്ട് ധര്‍മജന്‍

തുടർന്ന് പല ആളുകളോടും ചോദിച്ച ശേഷമാണ് സുകുമാരിയമ്മയുടെ അടുത്തെത്തിയത്. പലരെയും അതിന് മുമ്പ് സമീപിച്ചെങ്കിലും ആരും ഏറ്റെടുത്തില്ല. അവരൊക്കെ പറഞ്ഞത് ഇങ്ങനെ ഒരു അമ്മവേഷം ചെയ്താൽ എന്താകുമെന്ന് പറയാൻ കഴിയില്ല എന്നായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

പക്ഷെ ഈ കഥ സുകുമാരിയമ്മ കേട്ടതും കണ്ണൊക്കെ നിറഞ്ഞു നന്നായിട്ടുണ്ടെന്ന് പറഞ്ഞു. സുകുമാരിയമ്മ ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മിഴികൾ സാക്ഷിയിലെ സംസാരിക്കാൻ കഴിയാത്ത ആ കഥാപാത്രമാണ് ആളുകളുടെ മനസിലുള്ളതെന്നും ഒരുപാട് അംഗീകാരങ്ങളും ഈ ചിത്രത്തിന് കിട്ടിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ALSO READ- വല്ലപ്പോഴും മാത്രമേ ഈ താരം ഫോട്ടോ പങ്കുവെക്കാറുള്ളു; ചിത്രത്തില്‍ ഉള്ള താരപുത്രിയെ മനസിലായോ ?

അമ്മയായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രമെന്നതിനാൽ, നമുക്ക് ഒരു മെയിൻ ഹീറോയെ സമീപിക്കാൻ കഴിയില്ല. കാരണം അവർ നോക്കുമ്പോൾ കഥയിൽ അമ്മക്കാണ് പ്രാധാന്യം. അതുകൊണ്ട് അവരൊക്കെ ആ സിനിമയിൽ നിന്ന് പിന്മാറാൻ സാധ്യത ഉണ്ടായിരുന്നു.

സുകുമാരിയമ്മയായത് കൊണ്ട് അമ്മ പറഞ്ഞാൽ കേൾക്കാത്ത നടന്മാർ ഉണ്ടായിരുന്നില്ല. അവർ എല്ലാവരുടെയും അമ്മയായിരുന്നു. അങ്ങനെ നമ്മൾ സുരേഷ് ഗോപിയെ നായകനാക്കാൻ തീരുമാനിച്ചു.

കഥകേട്ട ശേഷം അമ്മയാണ് പറഞ്ഞത്, സുരേഷിനേക്കാൾ ആ കഥാപാത്രത്തിന്റെ മുഖമായിട്ട് മനസിലേക്ക് വന്നത് ലാലിനെയാണ് എന്ന്. ലാൽ ഇവിടെ ഇല്ല, അമേരിക്കയിലാണ്. അവൻ വന്ന ശേഷം സംസാരിച്ചിട്ട് മാത്രം സുരേഷിനോട് പറഞ്ഞാൽ മതിയെന്ന് സുകുമാരിയമ്മ പറയുകയായിരുന്നു.

ലാൽ ഓക്കേ പറഞ്ഞാൽ ലാലിനെ കൊണ്ട് ചെയ്യിക്കാമെന്നും പറഞ്ഞു. എന്നാൽ ഇത് പ്രൊഡ്യൂസറിന് ഞെട്ടലാിരുന്നു. അന്ന് മോഹൻലാലിന് നല്ല റേറ്റായിരുന്നു. ഏറ്റവും കൂടുതൽ റേറ്റ് വാങ്ങുന്ന മലയാള നടനായിരുന്നു മോഹൻലാൽ. അദ്ദേഹത്തെ കൊണ്ടുവന്നാൽ പടത്തിന്റെ രൂപം മാറം.

എന്നാൽ ഈ സിനിമ എങ്ങനെ തിയേറ്ററിൽ വിറ്റ് പോകുമെന്ന് ആർക്കും അറിയില്ലായിരുന്നു. ഇതിന് വേണ്ടി ലക്ഷവും കോടികളും മുടക്കാൻ കഴിയില്ല. എന്നാൽ നമ്മുടെ ചിന്തകളെ തകിടം മറിച്ച് മോഹൻലാൽ ഈ സിനിമയിലേക്ക് വന്നുവെന്നും സാബു സർഗം പറയുകയാണ്.

Advertisement