16 കൊല്ലം വാടക വീടുകളില്‍; വന്നവഴികളെക്കുറിച്ച് പാഷാണം ഷാജി

152

16 കൊല്ലം വാടക വീടുകളില്‍; വന്നവഴികളെക്കുറിച്ച് പാഷാണം ഷാജി

Advertisements

മിമിക്രി സ്‌കിറ്റുകളിലൂടെ എത്തി വെള്ളിമൂങ്ങയിലെ കൊച്ചാപ്പി, അമര്‍ അക്ബര്‍ അന്തോണിയിലെ ദുരന്തം തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളലി മനസുകളില്‍ കുടിയേറിയ താരമാണ് സാജു നവോദയ. എന്നാല്‍ മലയാളികള്‍ക്ക് ഇദ്ദേഹം പാഷാണം ഷാജിയാണ്. പാഷാണം കൊണ്ട് ജീവിതത്തില്‍ ഗുണം കിട്ടിയ ലോകത്തിലെ ഏക വ്യക്തി താനായിരിക്കുമെന്ന് സാജു പറയുന്നു.

മിമിക്രി സ്റ്റേജില്‍ നിന്ന് മിനി സ്‌ക്രീനിലേക്കും അവിടെ നിന്നു മെഗാ സ്‌ക്രീനിലേക്ക് എത്തുകയും ചെയ്ത പാഷാണം ഷാജി കരിങ്കണ്ണന്‍ എന്ന ചിത്രത്തില്‍ നായകനാകുകയാണ്. ആദ്യമായി നായകനാകുന്ന സന്തോഷം പങ്കുവയ്ക്കുന്ന താരം മിനി സ്‌ക്രീന്‍ മാത്രമായിരുന്നു തന്റെ ആഗ്രഹമെന്ന് പറയുന്നു.

മിനിസ്ക്രീനിനപ്പുറം വല്യ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സാജു പറഞ്ഞു. ജീവിതത്തിലെ ചില സങ്കടങ്ങളും താരം പങ്കുവച്ചു. ”16 വര്‍ഷം വാടകയ്ക്ക് വിവിധ വീടുകളില്‍ കഴിഞ്ഞ ശേഷം സ്വന്തം വീടിന് അഡ്വാന്‍സ് കൊടുത്തത് മിനി സ്‌ക്രീനിലെ കോമഡി പരിപാടി ഹിറ്റായതോടെയടാണ്.

തന്റെ സ്‌കിറ്റുകള്‍ ശ്രദ്ധിക്കപ്പെട്ടതോടെ പാഷാണം ഷാജിയെന്ന പേര് ആളുകള്‍ക്കിടയില്‍ ഉറച്ചു. എസ്‌എസ്‌എല്‍സി ബുക്കില്‍ നിന്ന് പേര് മാറ്റുന്ന കാര്യം ആലോചിച്ചു. മമ്മൂട്ടി പോലും തന്നെ പാഷാണം എന്നാണ് വിളിക്കുന്നതെന്നും” ഷാജി പറഞ്ഞു.

കരിങ്കണ്ണന്‍ എന്ന ചിത്രത്തിലെ ഗെറ്റപ്പിന് വേണ്ടി താന്‍ മുടി പറ്റെ വെട്ടി. കണ്ണിലൊരു നീല ലെന്‍സുവെച്ചുവെന്നും ഷാജി പങ്കുവയ്ക്കുന്നു.

Advertisement