ആ പൃഥ്വിരാജ് ചിത്രം വലിയ പരാജയമായിരുന്നു, 10 വര്‍ഷം കഴിഞ്ഞിട്ടും സിനിമ വരുത്തിവെച്ച കടം തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല, നിര്‍മ്മാതാവ് പറയുന്നു

120

മികച്ച അഭിനേതാവ് അതിലും മികച്ച സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. അന്തരിച്ച മുന്‍ സൂപ്പര്‍ നടന്‍ സുകുമാരന്റെ ഇളയ മകന്‍ കൂടിയായ പൃഥിരാജ് തൊടുന്നതെല്ലാം പൊന്നാക്കുന്ന താരമാണ്.

Advertisements

കാപ്പ ആണ് പൃഥിരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം തകര്‍പ്പന്‍ വിജയം ആയിരുന്നു നേടിയത്. ബ്ലെസ്സിയുടെ ആടുജിവിതം ആണ് പൃഥ്വിരാജിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം.

Also Read: മേക്കപ്പ് ചെയ്യാൻ ഏറ്റവും കൂടുതൽ സമയം എടുക്കുന്നത് നയൻതാരയാണ്; അനിഖയുടെ തുറന്ന് പറച്ചിൽ ചർച്ചയാകുന്നു

ലൂസിഫര്‍, ബ്രോഡാഡി എന്നി രണ്ട് തകര്‍പ്പന്‍ സിനിമകളാണ് പൃഥ്വിരാജ് സംവിധാനം ചെയ്തവ. രണ്ടിലും മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ ആയിരുന്നു നായകന്‍ ആയി എത്തിയത്. ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ ഒരുക്കുന്ന തിരക്കിലാണ് പൃഥിരാജ്.

ഇപ്പോഴിതാ നിര്‍മ്മാതാവ് സാബു ചെറിയാന്‍ പൃഥ്വിരാജ് സിനിമയായ ത്രില്ലറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. 2010ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ പരാജയമായിരുന്നുവെന്നും ആ ചിത്രം വരുത്തി വെച്ച കടം ഇനിയും തീരാനുണ്ടെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തു.

Also Read: കല്യാണം കഴിഞ്ഞല്ല പ്രേമിക്കേണ്ടത്; തല്ലിപ്പഴുപ്പിച്ച് ആസ്വാദിക്കേണ്ടതുമല്ല പ്രണയം; ഞാൻ എന്റെ പെൺമക്കളോട് പറയുന്നത് പ്രണയിക്കാനാണ്; ജയസോമന്റെ പ്രണയ ദിനത്തിലെ കുറിപ്പ് ഇങ്ങനെ

ത്രില്ലര്‍ ഇറങ്ങിയതിന് ശേഷം ആനന്ദഭൈരവി എന്ന ബാനറില്‍ മറ്റ് ചിത്രങ്ങളൊന്നും ഇറങ്ങിയിട്ടില്ല. ത്രില്ലറിന്റെ കടം തീര്‍ന്നിട്ടേ ഇനി മറ്റൊരു സിനിമ ചെയ്യുകയുള്ളൂവെന്നും വലിയ നടന്മാരുടെ ഡേറ്റ് എടുത്ത് സിനിമ ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയില്‍ അല്ല താനെന്നും നിര്‍മ്മാതാവ് പറയുന്നു.

Advertisement