ഇത് കേട്ടപ്പോള്‍ തിരക്കുണ്ടെന്ന് പറഞ്ഞ് ഫോണ്‍ വച്ചു, പിന്നീട് വിളിച്ചുമില്ല; വിജയിയുടെ പിതാവ് പറഞ്ഞത് ലോകേഷിനെ കുറിച്ചോ ?

80

സംവിധായകൻ ലോകേഷ് കനകരാജിന്റെ സിനിമകൾക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. അത്രയ്ക്കും ആരാധകരാണ് അദ്ദേഹത്തിൻറെ ചിത്രത്തിന്. എന്നാൽ താരത്തിന്റെ ലിയോ എന്ന സിനിമ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല.

Advertisements

ചിത്രത്തിന് നിരവധി വിമർശന കമെന്റുകളും വന്നിരുന്നു. ഇപ്പോഴിതാ ദളപതി വിജയുടെ പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ ലിയോയുടെ സംവിധായകൻ ലൊകേഷനെ വിമർശിച്ചു എന്നാണ് വാർത്ത. പേരെടുത്ത് പറയാതെ ആയിരുന്നു വിമർശനം, എങ്കിലും ആരെയാണ് ഉദ്ദേശിച്ചത് എന്ന് സോഷ്യൽ മീഡിയയ്ക്ക് മനസ്സിലായി.

‘അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം റിലീസിന് അഞ്ച് ദിവസം മുൻപ് കാണുവാൻ എനിക്ക് അവസരം ഉണ്ടായി. അതിന് പിന്നാലെ അതിൻറെ സംവിധായകനെ ഞാൻ വിളിച്ചു. ഞാൻ സിനിമയെ നല്ലതാണ് എന്നാണ് പറഞ്ഞത്. ചിത്രത്തിൻറെ ആദ്യപകുതി ഗംഭീരമാണ് എന്ന് പറഞ്ഞു. നിങ്ങളിൽ നിന്നും ആളുകൾ ഫിലിം മേയ്ക്കിംഗ് പഠിക്കണം എന്നും ഞാൻ പറഞ്ഞു. അതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു. എന്നാൽ ചിത്രത്തിലെ ചില പ്രശ്‌നങ്ങൾ പറഞ്ഞു.

അതിൽ ചില ചടങ്ങുകൾ കാണിക്കുന്നുണ്ട്. അതിൽ അച്ഛൻ സമ്പത്തും ബിസിനസും വർദ്ധിക്കാൻ സ്വന്തം മക്കളെ ബലി കൊടുക്കാൻ ഒരുങ്ങുന്നത് ആരും വിശ്വസിക്കില്ല. ആ ഭാഗം ചിലപ്പോൾ നന്നായി വരാൻ സാധ്യതയില്ല.ഇത് കേട്ടയുടെതെ തിരക്കുണ്ട് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ വച്ചു. എന്നാൽ പിന്നീട് ഒരിക്കലും വിളിച്ചുമില്ല. പിന്നീട് ചിത്രം തീയറ്ററിൽ എത്തിയപ്പോൾ ആളുകൾ ഏറ്റവും കൂടുതൽ കുറ്റം പറഞ്ഞതും ഈ ഭാഗത്തെക്കുറിച്ചാണ്’ എസ് എ ചന്ദ്രശേഖർ പറഞ്ഞത് ഇങ്ങനെ . അദ്ദേഹം പറഞ്ഞ ആ ഭാഗം ലിയോ എന്ന സിനിമയിലെത് തന്നെ.

Advertisement