തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് ഒഴിച്ച് കൂടാനാവാത്ത നായിക നടിയായിരുന്നു ഭാനുപ്രിയ. അഴകിയ രാവണൻ എന്ന സിനിമയിലൂടെ മലയാളത്തിലേക്കും താരം എത്തിയിരുന്നു. അഭിനേത്രി എന്ന ലേബലിനപ്പുറം മികച്ച നർത്തകി കൂടിയാണ് താരം. ഇപ്പോൾ അഭിനയത്തിൽ ഇല്ല ഈ നടി.
1992ൽ രാജശിൽപ്പി എന്ന ചിത്രത്തിലൂടെയാണ് ഭാനുപ്രിയ മലയാള സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. മോഹൻലാൽ നായകനായ ചിത്രം സംവിധാനം ചെയ്തത് എസ് സുകുമാരനാണ് . ചിത്രം ശ്രദ്ധിക്കപ്പെട്ടു . സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്.
തമിഴ്‌നാട്ടിലെ താമരഭരണിയിലാണ് ഗാനരംഗത്തിന്റെ ഷൂട്ടിംഗ്. തഞ്ചാവൂരിൽ ഷൂട്ടിംഗ് കാണാൻ ആളുകൾ കൂടും. ഭാനപ്രിയയുമായാണ് അവിടെ എത്തിയത്. ഇതിൽ വളരെ നൈസായ വസ്ത്രം ധരിച്ചാണ് ഭാനപ്രിയ നിൽക്കുന്നത്.
also read
കുടുംബ പ്രശ്‌നത്തിന് പിന്നാലെ വിനായകന്‍ തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയത്; സ്റ്റേഷനില്‍ എത്തി നടന്‍ ബഹളം വെച്ച കേസ്, വിനായകനെ ജാമ്യത്തില്‍ വിട്ടു
ഞാൻ കരുതി ആളുകൾ കൂവി ബഹളമുണ്ടാക്കും എന്ന്. മുലക്കച്ചയും മുണ്ടും മാത്രമേയുള്ളൂ. ഇതേ കുറിച്ച് നടിയോട് പറഞ്ഞപ്പോൾ ഇത് കേരളമല്ല, തമിഴ്‌നാടാണ്, ഇവിടെ ആളുകൾ ഒന്നും പറയില്ല, ധൈര്യമായി എടുത്തോ , തമിഴർ കലാബോധമുള്ളവരാണ് അവരാരും സാറിനെ ഉപദ്രവിക്കില്ല.
എന്നാണ് മറുപടി പറഞ്ഞു.
ലൊക്കേഷനിൽ വലിയ സംഘം ആളുകൾ വന്നു. ഞങ്ങൾ ഒന്ന് വിരണ്ട് പോയി. എന്നാൽ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ എല്ലാവരും നിശബ്ദരായി. ഒരു ദിവസം കൊണ്ട് ഷൂട്ട് പൂർത്തിയാക്കിയെന്ന് എസ് സുകുമാരൻ പറഞ്ഞു.