ഭംഗി മാത്രം പോരാ കഴിവും വേണം, ഐശ്വര്യക്ക് അതില്ല; ഐശ്വര്യയെ ഗർഭിണി ആക്കിയതിൽ ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു അഭിഷേക്; സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി റസൽ പീറ്റേഴ്‌സിന്റെ വാക്കുകൾ

6568

ഇന്ത്യൻ സിനിമയിലെ ലോക സുന്ദരിയാണ് ഐശ്വര്യ റായ്. ലോക സുന്ദരി പട്ടം ലഭിച്ചതിന് ശേഷം അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഐശ്വര്യക്ക് പിന്നീട് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും പൊന്നിയിൻ സെൽവനടക്കം മികച്ച സിനിമകളുടെ ഭാഗമായിക്കൊണ്ടിരിക്കുകയാണ് താരം.

ബോളിവുഡിലെ ഐശ്വര്യറായിയുടെ വളർച്ച അത്ര എളുപ്പമായിരുന്നില്ല. പ്രണയവും, പ്രണയ തകർച്ചകളും അവർക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. തന്റെ കരിയറിൽ വിമർശനങ്ങളടക്കം പല വെല്ലുവിളികളും താരത്തിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴിതാ കോമേഡിയനായ റസൽ പീറ്റേഴ്‌സ് നടത്തിയ പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

Advertisements

Also Read
എന്നെ വെറുതെ വിടാൻ അവരോട് എനിക്ക് അപേക്ഷിക്കേണ്ടി വന്നു; എന്റെ കുഞ്ഞിന്റെ അച്ഛനാണ് മരിച്ചതെന്ന് മനസ്സിലാക്കാനുള്ള ബോധം അവർക്കില്ലായിരുന്നു, രോഹിണിയുടെ വാക്കുകൾ ശ്രദ്ധനേടുന്നു

സ്പീഡി സിംഗ്‌സ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് 2011 ൽ ഇന്ത്യയിൽ എത്തിയതായിരുന്നു റസ്സൽ പീറ്റേഴ്‌സ്. താൻ ബോളിവുഡ് സിനിമകളുടെ ആരാധകൻ അല്ലെന്ന് പറഞ്ഞ താരം. സിനിമയിലെ മെലോഡ്രാമ തനിക്ക് താങ്ങാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു. റസ്സൽ പീറ്റേഴ്‌സിന്റെ വാക്കുകൾ ഇങ്ങനെ;

‘ബോളിവുഡിലെ മോശം അഭിനയത്തിന് ഉദ്ദാഹരണം ലോക സുന്ദരി ഐശ്വര്യ റായിയാണ്. സുന്ദരമായ മുഖമുണ്ടെങ്കിൽ ആർക്കും ബോളിവുഡിൽ സൂപ്പർ സ്റ്റാർ ആകാമെന്ന് വീണ്ടും വീണ്ടും കാണിച്ചു തരികയാണ് അവർ. അവളെ കാണാൻ ഇപ്പോഴും ഭംഗിയുണ്ട്. ഇത് പോരെ. നീ അവളെ ഗർഭിണിയാക്കിയല്ലോ അഭിഷേക്, നല്ല കാര്യം’

Also Read
ആ ഷർട്ടാണ് ഇപ്പോൾ എന്റെ തലയിണ, അതിനെ കെട്ടിപ്പിടിച്ചിരിക്കുമ്പോൾ അദ്ദേഹം എനിക്ക് ചുറ്റും ഉള്ളതായി തോന്നും; മനസ്സ് തുറന്ന് സുപ്രിയ

അതേസമയം റസ്സലിന്റെ പരാമർശം ആരാധകരെ ചൊടിപ്പിച്ചു. റസൽ പീറ്റേഴ്സ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സ്ത്രീപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു.എന്നാൽ റസലിന്റെ പരാമർശത്തിൽ അക്ഷയ് കുമാർ അഭിഷേകിനോടും ഐശ്വര്യയോടും മാപ്പ് ചോദിച്ചുവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇതിൽ അക്ഷയ് കുമാർ മാപ്പ് ചോദിക്കേണ്ടതില്ലെന്നും അക്കിയുടെ ഭാഗത്ത് തെറ്റില്ലെന്നുമായിരുന്നു അഭിഷേക് പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Advertisement