മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സൂപ്പർസ്റ്റാർ മോഹൻലാൽ. മോഹൻലാലിനെ നേരിൽ കാണണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയെ തേടി സൂപ്പർസ്റ്റാറിന്റെ വീഡിയോ കോൾ എത്തിയിരിയ്ക്കുകയാണ്.
കോവിഡ് കാലമായതിനാൽ നേരിട്ട് കാണാനുള്ള പരിമിതികൾ ഉണ്ടെന്നുപറഞ്ഞ താരം രുക്മണിയമ്മയ്ക്ക് ഒടുവിൽ ഒരു ഉമ്മയും കൊടുത്തുകൊണ്ടാണ് കോൾ കട്ട് ചെയ്തത്.
ALSO READ
മോഹൻലാലിനെ നേരിൽ കാണണമെന്ന് പറഞ്ഞുകൊണ്ട് രുക്മിണിയമ്മ കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോഹൻലാൽ സംസാരം ആരംഭിച്ചത്.
കോവിഡ് കാലത്തെ പരിമിതികൾ അദ്ദേഹം രുക്മിണിയമ്മയ്ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. കോവിഡിനു ശേഷം അമ്മയെ നേരിൽ കാണാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. അമ്മയോട് പ്രായവും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞു താരം. ഞാൻ നേരിൽ വരുമ്പോൾ എന്തു തരുമെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
ALSO READ
മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് അമ്മയുടെ ആഗ്രഹം പൂർത്തീകരിക്കാൻ മുൻപന്തിയിൽ നിന്നത്.