തന്റെ കൈവശമുണ്ടായിരുന്ന റിമിയുടെ സ്വത്തുക്കൾ മുഴുവൻ റിമിക്ക് തന്നെ തിരികെ നൽകി മാന്യമായി പിരിഞ്ഞ് റോയ്സ്

33

സ്വത്തിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ പേരിൽ വീണ്ടും കോടതി കയറ്റവും പിന്നീട് മാധ്യമങ്ങളിലൂടെ പരസ്പരം ചെളിവാരിയെറിയലുകളും സ്വന്തം ഭാഗം ന്യായീകരിക്കലുമെല്ലാം വിവാഹ മോചനത്തിൽ പതിവാണ്.

പ്രത്യേകിച്ച്, സെലിബ്രിറ്റികളായ ദമ്പതികൾ തമ്മിൽ വേർപിരിഞ്ഞു കഴിയുമ്പോൾ എന്നാൽ ഇത്തരം പതിവ് വിവാഹമോചന കേസുകളിൽ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ഗായിക റിമി ടോമിയും ഭർത്താവ് റോയ്സും തമ്മിലുള്ള വേർപിരിയൽ.

Advertisements

രണ്ടാഴ്ചയ്ക്ക് മുൻപ് ഇവർ നൽകിയ അപേക്ഷയിലാണ് ഇപ്പോൾ തീർപ്പ് വന്നത്. രണ്ടു വർഷമായി ഇവർ വേർപിരിഞ്ഞു മുന്നോട്ട് പോയതിനാൽ ആറുമാസത്തെ സാവകാശം പോലും ആവശ്യമായി വന്നില്ല.

ഉഭയസമ്മത പ്രകാരമുള്ള വിവാഹമോചനമായതിനാൽ ഒരു കാര്യത്തിനും ഇവർക്കിടയിൽ അഭിപ്രായവ്യത്യാസം വന്നില്ല. റോയ്സിന്റെ കൈവശമുണ്ടായിരുന്ന റിമിയുടെ സ്വത്തുക്കൾ മുഴുവൻ റിമിക്ക് തന്നെ റോയ്സ് തിരികെ നൽകി.

രണ്ടു വർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹിതരായെങ്കിലും റിമിയുടെ സ്വത്തുക്കൾ റിമിയുടെ കൈവശമായിരുന്നു. അതിന്റെ അവകാശം റോയ്‌സിന്റെ കയ്യിലേക്ക് വന്നു ചേർന്നിരുന്നില്ല. അതുകൊണ്ട് തന്നെ സ്വത്തുക്കൾ തമ്മിലുള്ള തർക്കം ഇവർക്കിടയിൽ വന്നിരുന്നില്ല.

തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തിയെ കളങ്കപ്പെടുത്തുന്നതിനോ ഉദ്ദേശമില്ല. ഇളയരാജ പോലും നല്ല പാട്ടുകാരി എന്ന് റിമിയെ സാക്ഷ്യപ്പെടുത്തിയതും റോയ്‌സ് ഓർത്തെടുത്തിരുന്നു. അവൾ നല്ല പാട്ടുകാരിയാണ്.

അതേസമയം റിമിയുടെ പ്രൊഫെഷനുവേണ്ടി ദാമ്പത്യ ജീവിതവും സ്വന്തം ബിസിനസ്സും ബലികൊടുത്തുകൊണ്ട് താൻ നഷ്ടപ്പെടുത്തിയ, തന്റെ ജിവിതത്തിലെ ഒരിക്കലും തിരിച്ചുകിട്ടാത്ത ആ പന്ത്രണ്ടു കൊല്ലമാണ്.

ഈ വിഷയത്തിൽ താൻ പരമാവധി ആത്മസംയമനം പാലിച്ചിട്ടുണ്ട്-റോയ്‌സ് പറഞ്ഞിരുന്നു. താൻ പറയുന്നത് ആരോപണങ്ങളല്ല; മറിച്ച് പച്ച പരമാർത്ഥങ്ങളാണെന്നും റോയ്‌സ് പറയുന്നുണ്ട്.

വിവാഹത്തിന്റെ ആദ്യ മൂന്നുവർഷം മാത്രമാണ് താൻ അവളുടെ വലുതല്ലാത്ത സമ്പാദ്യം കൈകാര്യം ചെയ്തിട്ടുള്ളൂ. പിന്നീട് റോയ്‌സ് കൂടി പരിശ്രമിച്ചിട്ടാണ് റിമി പ്രശസ്തയായത്.

അങ്ങനെ സമ്പാദ്യം വളർന്നു വലുതായതോടെ താൻ അതെല്ലാം അവൾ ആവശ്യപ്പെട്ടതനുസരിച്ച് അവൾക്കുതന്നെ വിട്ടുകൊടുക്കുകയായിരുന്നു.

വേർപിരിയുമ്പോഴും രണ്ടുപേർക്കുമിടയിൽ യാതൊരുവിധ സാമ്പത്തിക തർക്കങ്ങളുമില്ല. റിമിക്ക് ഡിവോഴ്‌സ് നിർബന്ധമായിരുന്നില്ല. തനിക്ക് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതുകൊണ്ടാണ് ഇപ്പോൾ ഡിവോഴ്‌സ് നടന്നത്.

Advertisement