വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയിക്കണം; ഭർത്താവിന് സ്നേഹവും പരിചരണവും കൊടുക്കണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും: റിമി ടോമിയുടെ ഭർത്താവ് റോയ്സിന്റെ വാക്കുകൾ

79

പ്രമുഖ ടിവി അവതാരകയും ഗായികയുമായ റിമി ടോമിയും ഭർത്താവ് റോയ്‌സും നിയമപരമായി വേർപിരിയുന്നു എന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഇവർ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച് പല കാരണങ്ങളും ഉയർന്നെങ്കിലും ഇവർ ഔദ്യോഗികമായി ഒന്നും ഇതുവരെ പറഞ്ഞിരുന്നില്ല.

Advertisements

അതേസമയം ഇപ്പോൾ റോയ്‌സ് തന്റെ തൃശൂരിലെ അടുത്ത സുഹൃത്തുക്കളോട് എന്താണ് തന്റെ ജീവിതത്തിൽ സംഭവിച്ചതെന്നകാര്യം വ്യക്തമാക്കി രംഗത്തുവന്നു.

റോയ്‌സിനെക്കാൾ പ്രശസ്ത റിമിയാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ യാതൊരുവിധ മാധ്യമങ്ങളുടെ പിൻബലവും ഇഷ്ടപ്പെടാത്ത റോയ്‌സിനുവേണ്ടി പറയാൻ ഞങ്ങൾ കുറച്ച് സുഹൃത്തുക്കളെ കാണൂ എന്നും തൃശൂരിലെ റോയ്‌സിന്റെ പ്രിയ കൂട്ടുകാരും വീട്ടുകാരോട് അടുപ്പമുള്ളവരും പറയുന്നു.

റിമി പെട്ടെന്ന് വാക്കുകൾ മാറ്റിപ്പറയും. അവൾ ഇന്നുപറഞ്ഞതല്ല നാളെ പറയുക. അങ്ങനെ കാര്യങ്ങൾ മാറ്റിപ്പറയുന്നതിൽ റിമിക്ക് യാതൊരുവിധ മനസാക്ഷിക്കുത്തും ഉണ്ടാവാറില്ല.

അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളിൽ റിമി തനിക്കെതിരേയും ആരോപണങ്ങൾ നിരത്തിവയ്ക്കാമെന്നാണ് റോയ്‌സ് സുഹൃത്തുക്കളോട് പറഞ്ഞത്.

റിമിയുമായുള്ള തന്റെ ദാമ്പത്യത്തിൽ തനിക്ക് നഷ്ടമായത് പന്ത്രണ്ടു കൊല്ലമാണെന്നും അതൊരിക്കലും തിരിച്ചുകിട്ടില്ലെന്നും റോയ്‌സ് അറിയിച്ചു.

തനിക്ക് റിമിയെ ആക്രമിക്കുന്നതിനോ അവരുടെ പ്രശസ്തിയെ കളങ്കപ്പെടുത്തുന്നതിനോ ഉദ്ദേശമില്ല. ഇളയരാജ പോലും നല്ല പാട്ടുകാരി എന്ന് റിമിയെ സാക്ഷ്യപ്പെടുത്തിയതും റോയ്‌സ് അഭിമാനപൂർവ്വം ഓർത്തെടുക്കുന്നു. അവൾ നല്ല പാട്ടുകാരിയാണ്.

അതേസമയം റിമിയുടെ പ്രൊഫെഷനുവേണ്ടി ദാമ്പത്യ ജീവിതവും സ്വന്തം ബിസിനസ്സും ബലികൊടുത്തുകൊണ്ട് താൻ നഷ്ടപ്പെടുത്തിയ, തന്റെ ജിവിതത്തിലെ ഒരിക്കലും തിരിച്ചുകിട്ടാത്ത ആ പന്ത്രണ്ടു കൊല്ലത്തെ കുറിച്ചും റോയ്‌സ് സുഹൃത്തുക്കളോട് വികാരാധീനനായി.

ആകെക്കൂടി തിരിച്ചുകിട്ടിയത് റിമിയുടെ മുൻ ഭർത്താവ് എന്ന ഒരനാവശ്യ മേൽവിലാസം മാത്രമാണ്. റിമിയുമായുള്ള ദാമ്പത്യം തനിക്ക് നേടിത്തന്നത് ഭീമമായ ബാങ്ക് ബാധ്യതകളും ആദായനികുതി കുരുക്കുകളുമാണ്.

അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തിൽ താൻ പരമാവധി ആത്മസംയമനം പാലിച്ചതെന്നും റോയ്‌സ് പറയുന്നു. താൻ പറയുന്നത് ആരോപണങ്ങളല്ല; മറിച്ച് പച്ച പരമാർത്ഥങ്ങളാണെന്നും റോയ്‌സ് പറയുന്നുണ്ട്.

വിവാഹത്തിന്റെ ആദ്യ മൂന്നുവർഷം മാത്രമാണ് താൻ അവളുടെ വലുതല്ലാത്ത സമ്പദ്യം കൈകാര്യം ചെയ്തിട്ടുള്ളൂ.

പിന്നീട് റോയ്‌സ് കൂടി പരിശ്രമിച്ചിട്ടാണ് റിമി പ്രശസ്തയായത്. അങ്ങനെ സമ്പാദ്യം വളർന്നു വലുതായതോടെ താൻ അതെല്ലാം അവൾ ആവശ്യപ്പെട്ടതനുസരിച്ച് അവൾക്കുതന്നെ വിട്ടുകൊടുക്കുകയായിരുന്നു.

വേർപിരിയുമ്പോഴും രണ്ടുപേർക്കുമിടയിൽ യാതൊരുവിധ സാമ്പത്തിക തർക്കങ്ങളുമില്ല. റിമിക്ക് ഡിവോഴ്‌സ് നിർബന്ധമായിരുന്നില്ല.

തനിക്ക് ഇനിയും മുന്നോട്ട് പോകാനാവില്ലെന്നതുകൊണ്ടാണ് ഇപ്പോൾ ഡിവോഴ്‌സ് നടന്നത്. സഹിക്കാവുന്നതിന്റെ പരമാവധി സഹിക്കുകയും താഴാവുന്നതിന്റെ പരമാവധിയും താഴ്ന്നതിനു ശേഷം മാത്രമാണ് ഗത്യന്തരമില്ലാത്ത ഈ ഡിവോഴ്‌സ് എന്നും റോയ്‌സ് മനസ്സ് തുറക്കുന്നു.

പരസ്പരം ഒരു അവകാശവാദങ്ങളും ഉന്നയിക്കാതിരുന്നത് ഡിവോഴ്‌സ് സുഗമമായി നടക്കുന്നതിനുവേണ്ടി കൂടിയായിരുന്നെന്നും റോയ്‌സ് പറയുന്നുണ്ട്.

രണ്ടുപേർക്കുമിടയിലെ പ്രശ്‌നം പൂർണ്ണമായും ദാമ്പത്യപ്രശ്‌നം തന്നെയായിരുന്നു. എന്നിട്ടും താൻ പത്തുവർഷം പിടിച്ചുനിന്നത് തനിക്കും തന്റെ കുടുംബത്തിനും വേണ്ടി മാത്രമായിരുന്നു.

കഴിഞ്ഞ ഒരു വർഷമായി രണ്ടുപേരും കൂടുതൽ അകന്നു. താൻ കുടുംബകോടതിയിൽ പറഞ്ഞതും അതായിരുന്നു. എന്നാൽ റിമി പറഞ്ഞത് വിവാഹം മുതലേ പ്രശ്‌നം ഉണ്ടായിരുന്നുവെന്നാണ്.

എന്നിട്ടും എന്തേ പതിനൊന്നുവർഷം ഒരുമിച്ചു ജീവിച്ചതെന്ന കോടതിയുടെ ചോദ്യത്തിനുമുന്നിൽ റിമി മനപ്പൂർവ്വം മൗനം പാലിച്ചു റോയ്‌സ് എല്ലാം ഓർത്തെടുത്ത് സുഹൃത്തുക്കളോട് വ്യക്തമാക്കുന്നു.

കടലിന്റെ ആഴം അളന്നുകൂടാ എന്നൊരു ഇംഗ്ലീഷ് പഴമൊഴി ഓർമ്മിപ്പിച്ചുകൊണ്ടാണ് റോയ്‌സ് തന്റെ നിസ്സഹായത വെളിപ്പെടുത്തുന്നത്.

കാര്യങ്ങൾ കൂടുതൽ വഷളാവാതിരിക്കാൻ മാത്രമാണ് തന്റെ ഈ സമാധാനപരമായ നീക്കമെന്നും റോയ്‌സ് വേദനയോടെ പറയുന്നുണ്ട്. ‘റിമിയുടെ ഈ താരപരിവേഷം വെറും പൊള്ളയാണ്.

പ്രഹസനമാണ്. ടെലിവിഷനിൽ പറയുന്നതുപോലെയല്ല കാര്യങ്ങൾ. ഞങ്ങളുടെ കുടുംബജീവിതം താറുമാറാണെന്നും പ്രേക്ഷക സമൂഹം അറിയേണ്ടതുണ്ട് അറിയിക്കേണ്ടതുണ്ട്.

ഞങ്ങൾക്ക് ഒരു കുഞ്ഞില്ലാതെ പോയതും അതുകൊണ്ടാണ്. അതെന്റെ അമ്മയുടേയും കുടുംബത്തിന്റെയും കൂടി വേദനയാണ് ദുഃഖമാണ്. ഇതൊക്കെ നിങ്ങൾ കൂടി അറിഞ്ഞിരിക്കണം. റോയ്‌സ് തൃശൂരിലെ സുഹൃത്തുക്കളോട് പറഞ്ഞുവച്ചു.

ഭർത്താവ് വലിയ കോടീശ്വരനായിട്ടു കാര്യമില്ല, ഭാര്യക്ക് സ്‌നേഹം കൂടി കൊടുക്കണം എന്ന റിമിയുടെ ടെലിവിഷൻ ഷോയിലെ പരാമർശത്തിലൂടെ റിമി തന്നെ പരോക്ഷമായി വേദനിപ്പിച്ചു. കുറ്റാരോപിതനാക്കി.

എന്നാൽ ഈ പരാമർശം തീർത്തും തെറ്റാണ്. ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; വെറുതെയല്ല ഒരു ഭാര്യ എന്ന് തെളിയിക്കുക കൂടി വേണം.

ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം, ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം, എന്നുപറഞ്ഞാണ് റോയ്‌സ് ഈ പരാമർശത്തോട് തൃശൂരിലെ സുഹൃത്തുക്കളോട് പ്രതികരിച്ചത്.

കടപ്പാട് മറുനാടൻ ടിവി

Advertisement