ഒന്നും കുറിക്കാതിരുന്നത് എന്താണ്? അല്‍പം കൂടി റൊമാന്റിക് ആകണം കേട്ടോ! റിമിയുടെ മുന്‍ ഭര്‍ത്താവ് റോയിസിനെ ഉപദേശിച്ച് ആരാധകര്‍

568

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന പാട്ടുപാടിയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്.

തന്റെ ആദ്യ ഗാനത്തില്‍ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ റിമി ടോമിക്ക് കഴിഞ്ഞു. ആദ്യഗാനത്തിനുശേഷം റിമി ടോമി ടിവി ചാനലുകളില്‍ അവതാരകയായും ശ്രദ്ധേയയായി. കോട്ടയം ജില്ലയിലെ പാലായാണ് റിമിയുടെ സ്വദേശം. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് അഭിനയിച്ച ആദ്യ ചിത്രം.

Advertisements

ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് റിമി ടോമി അവതരിപ്പിച്ചത്. അതേ സമയം അവതാരകയായ റിമി ടോമിയെ ആരാധകര്‍ക്ക് വളരെയധികം ഇഷ്ടമാണ്. താരം സ്റ്റേജില്‍ നിന്ന് സംസാരിച്ചാല്‍ വേദിയിളക്കിമറിയും എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

ALSO READ- പേരിനൊപ്പം ജാതിപ്പേരും ചേര്‍ക്കുന്നത് തനിയ്ക്ക് ഇഷ്ടമല്ലെന്ന് നടി സംയുക്ത; സിനിമയില്‍ വരുമ്പോള്‍ ‘മേനോന്‍’ വാലായി വെച്ചത് പിന്നെ എന്തിനെന്ന് സോഷ്യല്‍മീഡിയ

നല്ല എനര്‍ജിയാണ് റിമിയുടെ അവതരണത്തിന്റെ പ്രത്യേകത. പക്ഷേ താരത്തിന്റെ വിവാഹ ജീവിതത്തില്‍ താരത്തിന് പാളിച്ചകള്‍ സംഭവിച്ചിരുന്നു. വിവാഹ മോചനത്തിനുശേഷം താരത്തെക്കുറിച്ച് നിരവധി ഗോസിപ്പുകളും ഉണ്ടായി. ഇതിനെയെല്ലാം തരണം ചെയ്ത് വളരെ സന്തോഷമായാണ് ഇപ്പോള്‍ റിമി ജീവിക്കുന്നത്.

റിമിയും ഭര്‍ത്താവും വേര്‍പിരിഞ്ഞ വാര്‍ത്ത ആദ്യം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ റോയിസിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്ന് റോയിസും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുടുംബത്തിലെ പുത്തന്‍ സന്തോഷം റോയിസ് പങ്കുവെച്ചത് ആരാധകരും ഏറ്റെടുത്തു.

ALSO READ- അമ്പിളി ദേവിയുടെ മകന്റെ പുതിയ വിശേഷം അറിഞ്ഞോ? സന്തോഷം പങ്കുവെച്ച് താരം; ആശംസകളോടെ ആരാധകരും

കഴിഞ്ഞദിവസമായിരുന്നു റോയിസിന്റെ ഭാര്യ സോണിയയുടെ പിറന്നാള്‍. താരത്തിന് പ്രിയപ്പെട്ടവര്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ്. എന്നാല് റോയിസ് ആശംസ പോസ്‌റ്റൊന്നും പങ്കുവെച്ചിരുന്നില്ല. ഇതോടെ സാണിയയുടെ പിറന്നാളിന് റോയിസ് ആശംസ പോസ്റ്റുകള്‍ പങ്കിടാമായിരുന്നു എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടത്. കൂടാതെ, റോയിസ് അല്‍പ്പം റൊമാന്റിക് ആയാലും തരക്കേടില്ല എന്നും ആരാധകര്‍ ഉപദേശിക്കുകയാണ്.

സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ സോണിയ ആണ് റോയിസിന്റെ ഭാര്യ. 2019 ഫെബ്രുവരി 22 ന് തൃശൂരില്‍ വെച്ചായിരുന്നു റോയിസ് കിഴക്കൂടനും സോണിയും തമ്മിലുള്ള വിവാഹം നടന്നത്. അടുത്ത കുടുംബാംഗങ്ങള്‍ക്കൊപ്പം ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍. വിവാഹശേഷമാണ് റോയിസിനൊപ്പം നില്‍ക്കുന്ന സോണിയയുടെ ചിത്രങ്ങള്‍ പുറത്ത് വന്നത്.

2008 ല്‍ ആയിരുന്നു റിമി ടോമിയുടെയും റോയിസിന്റെയും വിവാഹം. എന്നാല്‍ വിവാഹ മോചനത്തെ കുറിച്ച് റിമി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. രണ്ട് പേരുടെയും സമ്മതത്തോടെ രഹസ്യമായിട്ടാണ് വിവാഹ മോചനം നടന്നത്. ദിവസങ്ങള്‍ക്ക് ശേഷമാണ് വാര്‍ത്ത പുറത്ത് വന്നത്.

Advertisement