സോണിയെ ചേര്‍ത്തുനിര്‍ത്തി റോയ്‌സ്, ഗായിക റിമി ടോമിയുടെ മുന്‍ഭര്‍ത്താവിന്റെയും ഭാര്യയുടെയും ഓണാഘോഷ ചിത്രങ്ങള്‍ വൈറല്‍

755

മലയാള സിനിമയിലെ അറിയപ്പെടുന്ന ഗായികമാരില്‍ ഒരാളാണ് റിമി ടോമി. മലയാളികളുടെ ഇഷ്ടഗായിക കൂടിയായ റിമി ഇപ്പോള്‍ റിയാലിറ്റി ഷോകളില്‍ വിധി കര്‍ത്താവായും എത്താറുണ്ട്. സോഷ്യല്‍മീഡിയയിലും ഒത്തിരി സജീവമാണ് റിമി ടോമി.

Advertisements

റിമി ടോമിയെ പോലെ തന്നെ താരത്തിന്റെ മുന്‍ഭര്‍ത്താവ് റോയിസും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. 2008ല്‍ ആയിരുന്നു റിമിയുടെയും റോയിസിന്റെയും വിവാഹം നടന്നത്. എന്നാല്‍ ആ ബന്ധം അധികകാലം നീണ്ടില്ല.

Also Read: 100ശതമാനം സാക്ഷരതയുള്ളവരാണ് ഞങ്ങളുടെ സംസ്ഥാനത്തുള്ളവര്‍, അപ്പോള്‍ പിന്നെ ഞങ്ങള്‍ അങ്ങനെയായിരിക്കുമല്ലോ, വൈറലായി ദുല്‍ഖറിന്റെ വാക്കുകള്‍

പരസ്പരം യോജിച്ച് പോകവുകയില്ലെന്ന് മനസ്സിലായതോടെ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. ഇതിന് ശേഷം ഫിറ്റ്‌നസും സ്റ്റേജ് പരിപാടികളും മറ്റുമായി തിരക്കിലായിരുന്നു റിമി ടോമി. കേരളത്തിലെ അറിയപ്പെടുന്ന ബിനസ്മാനായ റോയിസും സോഷ്യല്‍മീഡിയയില്‍ സജീവമായി.

റിമിയുമായി വേര്‍പിരിഞ്ഞതിന് പിന്നാലെ റോയ്‌സ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറായ സോണിയെയെ ആയിരുന്നു റോയ്‌സ് വിവാഹം ചെയ്തത്. 2019 ഫെബ്രുവരി 22നായിരുന്നു ഇരുവരുടെയും വിവാഹം. സോണിക്കൊപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴും റോയ്‌സ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Also Read: അവനെയൊന്നും താങ്ങി നടക്കേണ്ട, നിങ്ങളെ വിശ്വാസമാണെന്ന് പ്രൊഡ്യൂസർ; ശങ്കറിന്റെ ഡേറ്റ് കിട്ടാത്തതു കൊണ്ട് താൽപര്യമില്ലാതെ നായകനായി: ബാലചന്ദ്ര മേനോൻ

ഇപ്പോഴിതാ പ്രിയപത്‌നിക്കൊപ്പമുള്ള റോയ്‌സിന്റെ ഓണാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഓഫ് വൈറ്റ് നിറത്തിലുള്ള ജുബ്ബയും മുണ്ടുമായിരുന്നു റോയ്‌സ ധരിച്ചത്. പച്ച നിറത്തിലുള്ള സാരിയണിഞ്ഞായിരുന്നു സോണിയ പ്രത്യക്ഷപ്പെട്ടത്. ഭാര്യയെ തനിക്കൊപ്പം ചേര്‍ത്ത് നിര്‍ത്തി ചെറുപുഞ്ചിരിയോടെയാണ് റോയ്‌സ് ചിത്രത്തില്‍ നില്‍ക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

Advertisement