നാലരവര്‍ഷത്തെ എന്റെ അധ്വാനം, ഇത് അഭിമാന നിമിഷം, കണ്ണൂര്‍ സ്‌ക്വാഡ് കണ്ട് കണ്ണുനിറഞ്ഞ് റോണി ഡേവിഡ്, നിറഞ്ഞ സദസ്സില്‍ മുന്നേറി ചിത്രം

485

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.

Advertisements

ആദ്യ ദിവസം തന്നെ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റെടുത്ത മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മമ്മൂട്ടി രംഗത്തെത്തിയിരുന്നു.

Also Read; ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിക്കുമ്പോള്‍ പ്രായം 19, കിട്ടിയ കഥാപാത്രങ്ങളെല്ലാം അങ്ങനെയുളളത്, ചാവേര്‍ തികച്ചും വ്യത്യസ്തം, നടി സംഗീത പറയുന്നു

ഇപ്പോഴിതാ പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള നല്ല അഭിപ്രായങ്ങള്‍ കണ്ട് മനസ്സു നിറഞ്ഞിരിക്കുകയാണ് നടന്‍ റോണി ഡേവിഡിന്. കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥ ഒരുക്കിയതും റോണിയായിരുന്നു. റോണിയുടെ സഹോദരന്‍ റോബി രാജ് ആണ് ചിത്രം സംവിധാനം ചെയ്തത്.

തന്റെ നാലരവര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷമാണിതെന്നും സാധരണ പോലീസുകാരുടെ കഥയാണ് ചിത്രം പറയുന്നതെന്നും താന്‍ എഴുതിയതിലും നന്നായി ഈ സിനിമ മേക്ക് ചെയ്തിട്ടുണ്ടെന്നും റോണി പറയുന്നു.

Also Read: വിവാഹം കുട്ടിക്കളിയല്ല, എന്റെ വിവാഹബന്ധം ആറ് മാസത്തിനുള്ളില്‍ തകരുമെന്ന് പറഞ്ഞവരുണ്ട്, തുറന്നുപറഞ്ഞ് അസ്ല മാര്‍ലി

എല്ലാവരുടെയും അധ്വാനമാണെന്നും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ അഞ്ചാറ് മാസം നീണ്ടിരുന്നുവെന്നും സിനിമ കണ്ട് തിയ്യേറ്ററില്‍ നിന്നും നിറ കണ്ണുകളോടെയിറങ്ങിയ റോണി പറയുന്നു.

Advertisement