അന്ന് മമ്മൂട്ടിയുടെ സിനിമ ചെയ്ത് അച്ഛന്‍ കടത്തിലായി, ഞങ്ങള്‍ക്ക് നാട് വിടേണ്ടി വരെ വന്നു, ഇന്ന് അതേ നടനെ നായകനാക്കി 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ ഹിറ്റടിച്ചു, ഇത് ഒരു ചേട്ടന്റെയും അനിയന്റെയും പ്രതികാരമെന്ന് റോണി ഡേവിഡ്

386

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.

Advertisements

ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റെടുത്ത മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.

Also Read: തിയ്യേറ്ററിലുള്ളവര്‍ കാണേണ്ടല്ലോ രാധികയുടെ കരച്ചില്‍, ഇന്നലെയുടെ ക്ലൈമാക്‌സ് ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി, കാരണം തുറന്നുപറഞ്ഞ് താരം

പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള നല്ല അഭിപ്രായങ്ങള്‍ കണ്ട് മനസ്സു നിറഞ്ഞ് നടന്‍ റോണി ഡേവിഡും പ്രേക്ഷകരോട് നന്ദി പറഞ്ഞിരുന്നു. കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥ ഒരുക്കിയതും റോണിയായിരുന്നു. റോണിയുടെ സഹോദരന്‍ റോബി രാജാണ് ചിത്രം സംവിധാനം ചെയ്തത്.

ഇപ്പോഴിതാ കണ്ണൂര്‍ സ്‌ക്വാഡിനെ കുറിച്ച് റോണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. മമ്മൂക്ക തന്നോട് ഈ പടം ചെയ്യുന്നതിന് മുമ്പേ താന്‍ എന്തിനാണ് ഈ പടം ചെയ്യുന്നതെന്നും എന്താണ് ഇതിന്റെ സ്‌പെഷ്യാലിറ്റി എന്നും ചോദിച്ചിരുന്നുവെന്നും താന്‍ മമ്മൂക്കയോട് യഥാര്‍ത്ഥ കണ്ണൂര്‍ സ്‌ക്വാഡ് ഫോം ചെയ്ത കഥ പറഞ്ഞുവെന്നും റോണി പറയുന്നു.

Also Read: ‘ഒരു അവതാരകയ്ക്ക് എന്തിനാണ് ഇത്ര നല്ല ഡ്രസ്?’, അതിഥിയായി വന്ന് നടി അപമാനിച്ചെന്ന് ഡിഡി; നയന്‍താരയാണോ ആ നടിയെന്ന് പ്രേക്ഷകരുടെ സംശയം

കഥ കേട്ടപ്പോള്‍ ഈ പടം താന്‍ തന്നെ ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞു. തന്റെ സഹോദരന്‍ റോബിയെ മമ്മൂക്കയ്ക്ക് പേഴ്‌സണലി വലിയ ഇഷ്ടമാണ്. അദ്ദേഹമാണ് റോബിയെ ഇന്‍ഡിപെന്‍ഡന്റാക്കിയതെന്നും മമ്മൂക്ക സംവിധായകനെ കുറിച്ച് ചോദിച്ചപ്പോഴാണ് കണ്ണൂര്‍ സ്‌ക്വാഡ് റോബി സംവിധാനം ചെയ്യുമെന്ന് പറഞ്ഞതെന്നും അതിന് ശേഷമായിരുന്നു ഇക്കാര്യം റോബിയോട് സംസാരിച്ചതെന്നും റോണി പറയുന്നു.

റോബി ഓകെ പറഞ്ഞു. മമ്മൂക്കയുടെ മഹായാനം പ്രൊഡ്യൂസ് ചെയ്തത് തങ്ങളുടെ അച്ഛനാണ്. ഒടുവില്‍ കടം കയറി തങ്ങള്‍ക്ക് നാടുവിടേണ്ടി വരെ വന്നുവെന്നും അതിന്റെ ഒരു പ്രതികാരം കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡെന്നും അതേ നായകനെ വെച്ച് 35 വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങള്‍ ഹിറ്റടിച്ചെന്നും തങ്ങള്‍ക്ക് ഓസ്‌കാര്‍ കിട്ടിയാല്‍ പോലും ഇത്ര സന്തോഷം കാണില്ലെന്നും റോണി പറയുന്നു.

Advertisement