മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വർഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ ഇപ്പോഴും ലഭിക്കുന്നത്. സിനിമയുടെ തിരക്കഥ റോണി ഡേവിഡ് രാജിന്റേതാണ്. റോബിയും റോണിയും സഹോദരന്മാരുമാണ്.
അതേസമയം, താൻ ചെന്നൈയിൽ പഠിക്കുന്ന സമയം വിജയ് ചിത്രം കണ്ട അനുഭവം പങ്കുവെക്കുകയാണ് നടൻ റോണി. താൻ അനിയത്തി പ്രാവിന്റെ റീമേക്കായ കാതലുക്ക് മര്യാദൈ താൻ 75ാം ദിനത്തിലാണ് കാണാൻ പോയതെന്നും റോണി ഡേവിഡ് പറയുന്നു.
അന്നേദിവസം എട്ടും പത്തും തവണ ആ ചിത്രം കണ്ടവർ അവിടെ ഉണ്ടായിരുന്നുവെന്നും, അന്ന് അവിടെയിരുന്നവർ ചിത്രത്തിലെ പാട്ട് ഒരുമിച്ച് പാടുന്നത് കണ്ട താൻ അത്ഭുതപ്പെട്ടുവെന്നും റോണി ഡേവിഡ് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
താൻ ഒരുപാട് വിജയ് പടങ്ങൾ ചെന്നൈയിൽ പഠിക്കുമ്പോൾ കണ്ടിട്ടുണ്ട്. വിജയ് സാറിന്റെ ഏറ്റവും വലിയ ഹിറ്റായ കാതലുക്ക് മര്യാദൈ അന്ന് കണ്ടിരുന്നു. അനിയത്തി പ്രാവിന്റെ റീമേക്കായതുകൊണ്ട് അതിന്റെ കഥയെന്താണെന്നൊക്കെ അറിയാം.
ആ സിനിമ 75ാം ദിവസമാണ് താൻ പോയി കാണുന്നത്. സിനിമയുടെ തുടക്കത്തിൽ ഇളയ രാജ സാറിന്റെ ഒരു മ്യൂസിക് ഉണ്ട്. ‘ഇത് സന്തോഷ തിരുനാളോ’ എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. താൻ നോക്കുമ്പോൾ പെന്തകോസ്ത് പള്ളിയിലൊക്കെ കാണുന്നത് പോലെ എല്ലാവരും ഇരുന്ന് പാടുകയാണ്. തനിക്ക് തോന്നുന്നതാണോ അതോ വേറെ എന്തെങ്കിലും എഫക്ട് ആണോ എന്ന് വിചാരിച്ചെന്നും റോണി പറയുകയാണ്.
തിയറ്ററിൽ വന്നിരിക്കുന്നവരൊക്കെ ഈ സിനിമ എട്ടും പത്തും തവണ കണ്ടവരാണ്. ആ പടം അവിടെ അത്രയും വലിയ ഹിറ്റാണ്. പുള്ളിക്ക് സൂപ്പർ സ്റ്റാർഡം കിട്ടിയത് ആ പടത്തിന് ശേഷമാണെന്ന് തോന്നുന്നെന്നും റോണി വിശദീകരിച്ചു.
അതേസമയം, റോണിയും മുഹമ്മദ് ഷാഫിയും ചേർന്ന് തിരക്കഥ എഴുതിയ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. റോണിയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രവും കണ്ണൂർ സ്‌ക്വാഡാണ്. മമ്മൂട്ടി നായകനായ ചിത്രത്തിൽ പ്രധാന കഥാപാത്രത്തേയാണ് റോണി അവതരിപ്പിച്ചത്.
ഇതിനിടെ, ടോട്ടൽ ബിസിനസിലൂടെ കണ്ണൂർ സ്‌ക്വാഡ് കഴിഞ്ഞ ദിവസം 100 കോടി കളക്ഷൻ നേടിയിരുന്നു. പഴഞ്ചൻ പ്രേമമാണ് ഇനി ഉടൻ റിലീസിന് ഒരുങ്ങുന്ന റോണിയുടെ ചിത്രം. ബിനേഷ് കളരിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൻസി അലോഷ്യസാണ് നായികയായി എത്തും.