എനിക്ക് അറേഞ്ച്ഡ് മാര്യേജിനോട് വല്യ താൽപര്യമുണ്ടായിരുന്നില്ല ; ഞാൻ ഹിന്ദുവും അദ്ദേഹം ക്രിസ്ത്യനും ആണ്, എന്നാൽ ഞങ്ങളുടേത് പ്രണയവിവാഹമെന്ന് പറയാനാകില്ല : റോൺസണുമായുള്ള വിവാഹത്തെ കുറിച്ച് മനസ്സ് തുറന്ന് നീരജ

1388

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം താരമാണ് റോൺസൺ വിൻസെന്റ്. വില്ലനും നായകനുമൊക്കെയായി തിളങ്ങിയ റോൺസൺ ബിഗ് ബോസ് നാലാം സീസണിലും മത്സരിക്കുന്നുണ്ട്. ആരോഗ്യപ്രശ്നങ്ങൾ കാരണം ആദ്യം ആക്ടീവായിരുന്നില്ലെങ്കിലും പിന്നീട് സജീവമായിരുന്നു.

റോൺസണെക്കുറിച്ച് വാചാലയായുള്ള നീരജയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെയായിരുന്നു നീരജ തുറന്നുപറഞ്ഞത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നീരജ മനസുതുറന്നത്.

Advertisements

ALSO READ

ധന്യയും സുചിത്രയും കളിയ്ക്കുന്നത് സെയിഫ് ഗെയിം ; അവർക്ക് ഉടൻ പണി കിട്ടാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി മത്സരാർത്ഥികൾ

ഞാൻ ഹിന്ദുവും അദ്ദേഹം ക്രിസ്ത്യനും ആണ്. എന്നാൽ ഞങ്ങളുടേത് പ്രണയവിവാഹമെന്ന് പറയാനാകുമായിരുന്നില്ല. ഒരു മൂച്യൽ ഫ്രണ്ടാണ് പുള്ളിയെ പരിചയപ്പെടുത്തിയത്. എനിക്ക് കല്യാണം നോക്കിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. പിന്നെ എനിക്ക് അറേഞ്ച്ഡ് മാര്യേജിനോട് വല്യ താൽപര്യമുണ്ടായിരുന്നില്ല. എന്റെ വേവ് ലെങ്തിന് മാച്ച് ചെയ്യുന്നയാളായിരിക്കണം എന്നുണ്ടായിരുന്നു. വിവാഹാലോചനയായാണ് കണ്ടുമുട്ടിയത്. വർഷങ്ങളായി പരിചയമുള്ളവരെപ്പോലെയായിരുന്നു അന്ന് പെരുമാറിയത്.

നമ്മൾ രണ്ടാളും ചേരുമെന്ന് മനസിലായിരുന്നു. ഞങ്ങൾക്ക് കുടുംബക്ഷേത്രമൊക്കെയുണ്ട്. റിലീജിയൻ മാറ്റമായതിനാൽ ഇത് നടക്കുമോ എന്നൊന്നും അറിയില്ലായിരുന്നു. നിങ്ങൾ ജസ്റ്റ് മീറ്റ് ചെയ്ത് നോക്കൂയെന്ന് പറഞ്ഞാണ് പുള്ളിയെ അവർ കാണുന്നത്. അന്ന് തന്നെ ആൾ വീട്ടിൽ വന്നു. അവർ സംസാരം നിർത്തുന്നേയില്ല. എന്താണ് പറയുന്നതെന്നറിയാനായി ഞാൻ കാത്തിരിക്കുകയായിരുന്നു. ഗുഡ് സെലക്ഷൻ, നല്ലായാളാണ് എന്നായിരുന്നു അച്ഛൻ എന്നോട് പറഞ്ഞത്.

ALSO READ

ആറ്റ് നോറ്റ് കിട്ടിയത് പാഴ്കിനാവയതിന്റെ വേദനയിൽ സാന്ത്വനം വീട് ; ഇത്രയും ക്രൂരത കഥയിൽ വേണമായിരുന്നോ എന്നാണ് ആരാധകർ

പിന്നെ എല്ലാകാര്യങ്ങളും പെട്ടെന്ന് നോക്കി സെറ്റാക്കുകയായിരുന്നു. ആരെയെങ്കിലും കണ്ടാൽ പെട്ടെന്ന് കൂട്ടാവുന്നയാളല്ല ഞാൻ. പക്ഷേ, പുള്ളിയുമായി പെട്ടെന്നങ്ങ് സെറ്റാവുകയായിരുന്നു. താൻ ടാറ്റു ചെയ്തതിനെക്കുറിച്ചും നീരജ സംസാരിച്ചിരുന്നു. എന്താണ് ടാറ്റു ചെയ്യേണ്ടതെന്നറിയില്ല, നിനക്ക് ഉപകാരമുള്ളതായിക്കൊള്ളട്ടെ എന്ന് പറഞ്ഞാണ് നെറ്റിയിൽ പൊട്ടും കൈയ്യിൽ മെഹന്ദി പോലെയുള്ള ഡിസൈനും ചെയ്തത്. എനിക്കങ്ങനെ വേദനയൊന്നും അനുഭവപ്പെട്ടില്ലെന്നായിരുന്നു നീരജ പറഞ്ഞത്. സഹിക്കാൻ പറ്റാത്ത വേദനയൊന്നുമില്ലായിരുന്നു. പേടിച്ചാണ് ഇരുന്നതെന്നും നീരജ പറഞ്ഞിരുന്നു.

 

Advertisement