കുളിച്ച് ന ഗ്നരായി ഒരിക്കലും പുറത്തുവരരുത്; ഇതെല്ലാം കാണുന്നവർ ഇവിടെയുണ്ട്; വെളിപ്പെടുത്തി നടൻ റോൺസൺ

1055

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് റോൺസൺ. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത വിഗ്രഹം എന്ന പരമ്പരയിലൂടെയാണ് തുടക്കമെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ഭാര്യയിലൂടൊണ്. സീരിയൽ അവസാനിച്ചിട്ടും ഇന്നും നടനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത് ഭാര്യയിലെ നന്ദൻ എന്ന കഥാപാത്രത്തിലൂടയൊണ്.

ഈ സീരിയലിന് ശേഷം ജനപ്രിയ പരമ്പരകളുടെ ഭാഗമാവാൻ റോൺസണ്ണിന് കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും സജീവമാണ് താരം. താരം ബിഗ്‌ബോസ് സീസൺ നാലിലെ മത്സരാർത്ഥിയായും എത്തിയിരുന്നു.

Advertisements

സിനിമ കുടുംബത്തിൽ ജനിച്ച് വളർന്ന റോൺസണിന്റെ ജീവിത പങ്കാളിയും സിനിമയിൽ നിന്നാണ്. ഒരു കാലത്ത് ബാലതാരമായി മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന ഡോക്ടർ നീരജയാണ് നടന്റെ നല്ലപാതി. പഠനത്തിനായി അഭിനയം വിട്ട നീരജ ഇപ്പോൾ തന്റെ കരിയറുമായി മുന്നോട്ട് പോവുകയാണ്.

ALSO READ- പ്രേക്ഷകരുടെ കാത്തിരിപ്പ് മുഷിപ്പിച്ചില്ല; തുറമുഖത്തിന് ഗംഭീര റിവ്യൂ! രാജീവ് രവിയും നിവിൻ പോളിയും പ്രതീക്ഷ തെറ്റിച്ചില്ലെന്ന് ആരാധകർ

റോൺസണിന്റേത് സിനിമ കുടുംബമാണെങ്കിൽ നീരജയുടെ അച്ഛനും അമ്മയും സഹോദരനുമെല്ലാം ഡോക്‌ഴേസാണ്. രണ്ട് വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ടവരാണ് റോൺസണും നീരജയും. വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ച ബന്ധമായിരുന്നു ഇവരുടേത് ഇപ്പോഴിത വിവാഹത്തെ കുറിച്ച് പറയുകയാണ് റോൺസൺ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിൽ ആക്ടീവായ താരം രസകരമായ പോസ്റ്റുകളുമായിട്ട് എത്തുന്നത് പതിവാണ്. ഇപ്പോഴിതാ, വ്യത്യസ്തമായ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് റോൺസൺ. ഇാണ് എത്തുന്നത്. നഗ് നമായി കുളിച്ചിട്ട് ഇറങ്ങി വരുന്നവർക്കുള്ള വലിയൊരു സന്ദേശവുമായിട്ടാണ് നടൻ എത്തിയത്. താൻ പറഞ്ഞത് പോലെ ഇത്തരത്തിൽ ചെയ്യുന്ന ആളുകളാണെങ്കിൽ നിങ്ങൾ സൂക്ഷിക്കണമെന്നും ഇല്ലെങ്കിൽ എല്ലാം പരസ്യമാവും എന്നാണ് താരത്തിന്റെ വാക്കുകൾ.

ALSO READ- നടൻ നരേഷ് അറുപതാം വയസിൽ പവിത്രയ്ക്ക് താലി ചാർത്തി; വരന് നാലാം വിവാഹം; വധുവിന് ഇത് മൂന്നാം വിവാഹം; ഡൈവോഴ്‌സ് നൽകില്ലെനന്ന് നരേഷിന്റെ മൂന്നാം ഭാര്യ

താൻ ഇങ്ങനെ പറയുന്നതിന് കാരണമായി റോൺസൺ പറയുന്നതിങ്ങനെ: താനിപ്പോൾ പറഞ്ഞ കാര്യം മനസിലായോ? ഏകദേശം നാല് ലക്ഷം കിലോമീറ്റർ അകലേയുള്ള ചന്ദ്രനെയാണ് ഞാൻ ഇത്രയും ക്ലോസപ്പായി കാണിച്ചിരിക്കുന്നത്. അപ്പോൾ പിന്നെ ഇരുപതാമത്തെ ഫ്ളോറിൽ നിൽക്കുന്ന നിങ്ങളെ ഒരു നാല് കിലോമീറ്റർ അപ്പുറത്ത് മറ്റൊരു ഫ്ളാറ്റിൽ നിന്നും ഇതുപോലെ നോക്കിയാൽ നിങ്ങളെ കാണില്ലെന്നാണോ? അതുകൊണ്ട് കുളിച്ചിട്ട് നഗ് നതയോടെ ഇറങ്ങി വരുന്നവർ കർട്ടൻ ഇടാൻ മറക്കരുത്.’-എന്നാണ് റോൺസൺ പറയുന്നത്.

അതേസമയം, ‘ ഇതൊന്നും ഞാൻ കണ്ടിട്ടില്ല, അപ്പുറത്തെ വീട്ടിലെ ടിങ്കു പറഞ്ഞതാണെന്നും’ഈ വീഡിയോ കുളി കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് നഗ് നരായി പുറത്തേക്കു വരുന്നവർ മാത്രം കണ്ടാൽ മതി. കുളിക്കാത്തവർ കാണുകയേ വേണ്ട’,- എന്നുമാണ് ഈ വീഡിയോയിൽ റോൺസൺ പറയുന്നത്.

അതേസമയം, അപ്പോൾ ഇതാണല്ലേ പരിപാടി. പാവം ചേച്ചി ഇതൊന്നും അറിയേണ്ട, ഫുൾ സെറ്റപോടെയാണ് നടപ്പ് അല്ലേ- എന്നൊക്കെയാണ് കമന്റുകൾ. അപ്പോൾ മച്ചു ആരെയോ കണ്ടു, കൊച്ചു കള്ളൻ, എന്നിങ്ങനെ നിരവധി കമന്റുകളാണ് റോൺസന്റെ പോസ്റ്റിന് താഴെ വരുന്നത്.

Advertisement