ജാസ്മിനെ നോക്കിക്കോണെ റോൺസാ… നിമിഷ പടിയിറങ്ങുമ്പോൾ അങ്ങിനെ പറയാൻ കാരണമെന്താണ് ;ശത്രുക്കളെ വരെ പുഞ്ചിരിയാൽ നേരിടുന്ന വ്യക്തി: റോണ്‌സൺ വിൻസെന്റിനെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പ്

160

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയാണ് ബിഗ്‌ബോസ്. വളരെയധികം സംഭവ ബഹുലമായ ദിവസങ്ങളിലൂടെയാണ് ഷോ കടന്ന് പോകുന്നത. എങ്ങിനെയും ജയിയ്ക്കണം എന്നത് മാത്രം ലക്ഷ്യമാക്കിയാണ് ബിഗ് ബോസിൽ പലരും മുന്നോട്ട് പോവുന്നത്. അതിൽ നിന്നെല്ലാം മാറി നടക്കുന്ന ഏക വ്യക്തി റോൺസൻ വിൻസെന്റാണ്. ബിഗ് ബോസിൽ എത്തിയത് മുതൽ ആരോടും വഴക്കുണ്ടാക്കാനോ മോശം പറയാനോ താരം പോയിട്ടില്ല. മാത്രമല്ല ആരെയും കുറ്റം പറയാനും അവഹേളിക്കാനും പോയിട്ട് ഒരു പ്രശ്നങ്ങളിൽ ഇടപെടുക പോലും ചെയ്തിട്ടില്ല.

ഇതിന്റെ പേരിൽ ബിഗ് ബോസിനുള്ളിലും പുറത്തും അവഹേളനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്. ഓരോ ദിവസം കഴിയുംതോറും റോൺസന് പിന്തുണയേറി വരികയാണ്. എല്ലാവരും ഫേക്ക് ആയി ഗെയിം കളിക്കുമ്പോൾ എല്ലാ മനുഷ്യരെയും ഒരേ പോലെ കാണാൻ റോൺസൻ പറയുകയാണ്. സൂരജ്, ജാസ്മിൻ, നിമിഷ, ദിൽഷ തുടങ്ങി എല്ലാവർക്കും റോൺസനൊരു സഹോദരനാണ്. നിമിഷ പോയപ്പോൾ പോലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു എന്നാണ് ഒരു ആരാധകൻ പറയുന്നത്. നടനെ കുറിച്ചെഴുതിയ വൈറൽ പോസ്റ്റ് വായിക്കാം..

Advertisements

ALSO READ

മമ്മൂക്ക റാഗ് ചെയ്ത രസകരമായ അനുഭവം പങ്കു വച്ച് നിഖില വിമൽ

എങ്ങനെയും വിജയിക്കണം എന്നത് മാത്രം മുൻനിർത്തിയാണ് ബിഗ് ബോസിൽ പലരും മുന്നോട്ട് പോവുന്നത്. അതിൽ നിന്നെല്ലാം മാറി നടക്കുന്ന ഏക വ്യക്തി റോൺസൻ വിൻസെന്റാണ്. ബിഗ് ബോസിൽ എത്തിയത് മുതൽ ആരോടും വഴക്കുണ്ടാക്കാനോ മോശം പറയാനോ താരം പോയിട്ടില്ല. മാത്രമല്ല ആരെയും കുറ്റം പറയാനും അവഹേളിക്കാനും പോയിട്ട് ഒരു പ്രശ്നങ്ങളിൽ ഇടപെടുക പോലും ചെയ്തിട്ടില്ല. ഇതിന്റെ പേരിൽ ബിഗ് ബോസിനുള്ളിലും പുറത്തും അവഹേളനങ്ങളാണ് താരത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്. ഓരോ ദിവസം കഴിയുംതോറും റോൺസന് പിന്തുണയേറി വരികയാണ്. എല്ലാവരും ഫേക്ക് ആയി ഗെയിം കളിക്കുമ്പോൾ എല്ലാ മനുഷ്യരെയും ഒരേ പോലെ കാണാൻ റോൺസൻ പറയുകയാണ്. സൂരജ്, ജാസ്മിൻ, നിമിഷ ദിൽഷ തുടങ്ങി എല്ലാവർക്കും റോൺസനൊരു സഹോദരനാണ്. നിമിഷ പോയപ്പോൾ പോലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു എന്നാണ് ഒരു ആരാധകൻ പറയുന്നത്. നടനെ കുറിച്ചെഴുതിയ വൈറൽ പോസ്റ്റ് വായിക്കാം..

ടാസ്‌കിലായാൽ പോലും തന്നിൽ നിന്ന് അവർക്ക് ഒരു ഉപദ്രവം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്ന ആൾ. ബ്ലെസ്ലിയുടെ ഫോട്ടോയിൽ പഞ്ച് ചെയ്തത് മാത്രം ഒന്ന് ആലോചിച്ചാൽ മതി. ജാസ്മിനോടും നിമിഷയോടും താൽപര്യമില്ലാത്ത ആളാണ് ഞാൻ. എന്നാൽ ഇന്നലെ നിമിഷ പടിയിറങ്ങിയപ്പോൾ ഒരാളോട് മാത്രമായി നിമിഷ ഒരു കാര്യം പറയുന്നത് ശ്രദ്ധിച്ചു.

ജാസ്മിനെ നോക്കിക്കോണെ റോൺസാ എന്ന്. ഒരു സഹോദരന്റെ കയ്യിൽ തന്റെ ഉറ്റ സുഹൃത്തിനെ ഏൽപ്പിച്ച് പോകുന്ന സന്തോഷമുണ്ടായിരുന്നു നിമിഷയുടെ മുഖത്ത്. ജാസ്മിന്റെ കയ്യിലെ ഫ്രീ കാർഡ് മോഹിച്ചാണ് റോൺസൺ കൂട്ടായത് എന്ന് പറയുന്ന ചിലരോട് പുച്ഛം മാത്രം. വന്ന അന്ന് മുതൽ റോൺസൻ ജാസ്മിനോടെന്നല്ല എല്ലാവരോടും ഒരേ പോലെയാണ് നിന്നത്.

നല്ല ഫ്രണ്ട് ആയിട്ട് സഹോദരനായായിട്ട് കൂട്ടുകാരനായിട്ടെല്ലാം ഈ മനുഷ്യൻ വീണ്ടും വിസ്മയിപ്പിക്കുന്നു. സീരിയൽ ക്യാപ്റ്റൻ എന്ന പേര് മാറി വാഴയും പാവാടയും കഴിഞ്ഞ് ജാസ്മിന്റ PA എന്ന പേരു കൂടി ചിലർ ചാർത്തുന്നു. റോണിയെ പുറത്താക്കും എന്ന്. അവരോടൊക്കെ എന്ത് പറയാനാ?

ALSO READ

അമ്മയാണ് ഞങ്ങൾക്ക് എല്ലാം, അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത് : ശ്രാവൺ മുകേഷ്

ഒച്ചയും ബഹളവും തെറിയും മാത്രമല്ല. നല്ല വ്യക്തിത്വത്തോട് കൂടി ടാസ്‌കുകൾ എല്ലാം ഭംഗിയായി ചെയ്ത് ഗെയിം ഗെയിമായി മാത്രം കണ്ട് പറയേണ്ടത് സഭ്യമായി മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താം. എല്ലാ മനുഷ്യനെയും ഒരേ പോലെ സ്നേഹിക്കാൻ പഠിക്കാം. ശത്രുക്കളെ വരെ പുഞ്ചിരിയാൽ നേരിടാം എന്ന മെസേജ് റോൺസൻ ഈ അൻപത് നാൾ കൊണ്ട് പ്രേക്ഷകർക്ക് നൽകി. ഇനി 50 നാൾ കൂടി ഈ മനുഷ്യൻ തുടരട്ടെ എന്ന് ആശംസിക്കുന്നു’.. എന്ന് പറഞ്ഞാണ് ആരാധകന്റെ കുറിപ്പ് അവസാനിപ്പിച്ചിരിയ്ക്കുന്നത്.

 

Advertisement