മീനയുടെ കാര്യം പറഞ്ഞ് റോജ കരച്ചിലായിരുന്നു; മീനയെ ആ അവസ്ഥയിൽ കാണാൻ റോജക്ക് കഴിയുമായിരുന്നില്ല; തുറന്ന് പറഞ്ഞ് സംവിധായകൻ സെൽവമണി

61

തമിഴ് സിനിമയിലൂടെ ബാലതാരമായി വന്ന് പിന്നീട് തെന്നിന്ത്യയിൽ നിറഞ്ഞു നിന്ന നായികനടിയാണ് മീന. തന്റെ കരിയറിൽ മീനയെ തേടിയെത്തിയ നേട്ടങ്ങൾ എണ്ണാൻ കഴിയാത്തതാണ്. തന്റെ സിനിമാ കരിയറിൽ 40 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് താരം. അടുത്തിടെ മീനക്കായി ഗംഭീര ആഘോഷവും സിനിമാ മേഖലയിലെ പ്രമുഖർ നല്കിയിരുന്നു.

ബിഹൈൻവുഡ്‌സ് സംഘടിപ്പിച്ച മീന അറ്റ 40 എന്ന പരിപാടിയിൽ തെന്നിന്ത്യയിലെ സൂപ്പർസ്റ്റാർ രജനികാന്ത് അടക്കമുള്ളവരാണ് പങ്കെടുത്തത്. ഇപ്പോഴിതാ മീനയെ കുറിച്ച് നടി റോജയുടെ ഭർത്താവ് സെൽവമണി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തനിക്ക് ഇതുവരെയും മീനക്കൊപ്പം ഒരു സിനിമ പോലും ചെയ്യാൻ സാധിച്ചില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സംവിധായകൻ സെൽവമണിയുടെ വാക്കുകൾ ഇങ്ങനെ;

Advertisements

Also Read
എന്റെ പേര് ലീല കൃഷ്ണകുമാർ എന്നായിരുന്നു; പക്ഷേ എന്റെ പേര് മാറി കുളപ്പുള്ളി ലീലയായത് അങ്ങനെയാണ്; തന്റെ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തി കുളപ്പുള്ളി ലീല

ഇതുവരെ മീനയ്‌ക്കൊപ്പം ഒരു സിനിമ പോലും ചെയ്യാൻ സാധിച്ചിട്ടില്ല. എന്നാൽ മീനയുമായി ഭാര്യ റോജയിലൂടെ വളരെ നല്ല സൗഹൃദമുണ്ട്. ഇടയ്ക്ക് മീനയ്‌ക്കൊപ്പം സിനിമ ചെയ്യാൻ ഒരു അവസരം വന്നിരുന്നെങ്കിലും അത് നടന്നില്ല. മീന റോജയെ കാണാനായി ഇടയ്ക്ക് വീട്ടിൽ വരാറുണ്ട്. ഞങ്ങളും മീനയെയും കുടുംബത്തെയും വീട്ടിൽ പോയി കാണാറുമുണ്ട്. അത്രയും നല്ല സൗഹൃദം സൂക്ഷിക്കുന്നവരാണ് മീനയും എന്റെ ഭാര്യ റോജയും.

മീനയ്ക്ക് ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചപ്പോൾ റോജയ്ക്ക് കരച്ചിൽ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. അമ്മ മരിച്ചപ്പോൾപോലും റോജ ഇങ്ങനെ കരയുന്നത് ഞാൻ കണ്ടിരുന്നില്ല. മീനയെ അന്നു വീട്ടിൽ പോയി കണ്ടതിന് ശേഷം കാറിലിരുന്ന് റോജ കരയുകയായിരുന്നു. മീനയ്ക്ക് ഈ അവസ്ഥ വരാൻ പാടില്ലായിരുന്നു, എനിക്ക് മീനയെ ഇങ്ങനെ കാണേണ്ട, മീനയുടെ ആ ചിരിച്ച മുഖം മാത്രം കണ്ടാൽ മതി എന്നൊക്കെ പറഞ്ഞായിരുന്നു റോജയുടെ കരച്ചിൽ, എന്നാണ് സെൽവമണി അന്ന് പറഞ്ഞത്.

Also Read
സ്ത്രീ സുരക്ഷ വേണമെങ്കിൽ സ്ത്രീയായി നടക്കണം; സ്ത്രീ പുരുഷനായി നടന്നാൽ സുരക്ഷ കിട്ടിയെന്ന് വരില്ല; കുളപ്പുള്ളി ലീല

പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മീനക്ക് തന്റെ ഭർത്താവിനെ നഷ്ടപ്പെട്ടത്. ആ ദുഖത്തിൽ നിന്നും കരകയറാൻ അന്ന് താരം വല്ലാതെ ബുദ്ധിമുട്ടിയിരുന്നു. അതിനിടയിൽ മീനക്ക് മറ്റൊരു വിവാഹം നടക്കാൻ പോകുന്നു, മീനക്ക് മറ്റൊരു നടനുമായി ബന്ധമുണ്ട് എന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ മീനയുടെ മകൾ തന്നെ രംഗത്ത് വന്നതും അന്ന് ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Advertisement