ഒരുകാലത്ത് മലയാളം അടക്കമുള്ള തെന്നിന്ത്യൻ സിനിമകളിൽ നായികയായി തിളങ്ങി നിന്നിരുന്ന താരമാണ് നടി രോഹിണി. നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളിൽ ഒരാളായി രോഹിണി മാറിയിരുന്നു.
സഹനടിയായും ക്യാരക്ടർ റോളുകളിലും ഇപ്പോഴും വിവിധ ഇൻഡസ്ട്രികളിൽ സജീവമാണ് രോഹിണി. മലയാളത്തിൽ ഇടയ്ക്കിടെയാണ് നടി എത്താറുളളത്. ബാഹുബലി സീരീസ് ഉൾപ്പെടെയുളള ബിഗ് ബഡ്ജറ്റ് സിനിമകളിൽ രോഹിണി ഭാഗമായി. മലയാളത്തിലും ഒരുകാലത്ത് സജീവമായ താരമാണ് നടി.
ഇപ്പോൾ തമിഴ്, തെലുങ്ക് ഭാഷകളിലാണ് രോഹിണി കൂടുതൽ സജീവമായിരിക്കുന്നത്. അഭിനേത്രി എന്നതിലുപരി സംവിധായികയായും താരം തിളങ്ങിയിച്ചുണ്ട്. എൺപതുകളുടെ പകുതിയിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ആയിരുന്നു രോഹിണി സിനിമാ രംഗത്ത് തിളങ്ങിയത്.
നടൻ റഹ്‌മാനുമായുള്ള ഗോസിപ്പുകൾ നിരവധി വന്നിരുന്നെങ്കിലും വിവാഹം കഴിച്ചത് നടൻ രഘുവരനെ ആയിരുന്നു. സിനിമയിൽ നിന്നുള്ള അടുപ്പം വിവാഹത്തിലെത്തിയെങ്കിലും ആ വിവാഹബന്ധം അധിക കാലം നീണ്ടുനിന്നില്ല. 2004 ൽ ഇരുവരും വേർപിരിഞ്ഞു.
ഇപ്പോഴിതാ രഘുവരനെ കുറിച്ച് സംസാരിക്കുകയാണ് രോഹിണി. രഘുവരൻ കരിയറിൽ ശ്രദ്ധ നൽകിയപ്പോൾ തന്റെ ആരോഗ്യം ശ്രദ്ധിച്ചിരുന്നില്ലെന്നാണ് രോഹിണി പറയുന്നത്. രാവിലെ ഒരു സീൻ തുടങ്ങിയാൽ ആ സീൻ അവസാനിക്കുന്നത് വരെയും ഭക്ഷണം കഴിക്കില്ലെന്നായിരുന്നു ശീലം. അദ്ദേഹത്തിന് ഡയബറ്റിസും അൾസറും ഉണ്ടായിരുന്നു. എന്നാൽ അതൊന്നും ഗൗനിക്കാതെ ഒരു ചായ മാത്രം കുടിച്ച് സിഗരറ്റ് വലിച്ചിരിക്കുമായിരുന്നു. ഭക്ഷണം കഴിച്ചാൽ പിന്നീട് കഥാപാത്രത്തിലേക്കിറങ്ങാൻ പറ്റില്ലെന്നാണ് രഘു പറയാറുള്ളതെന്ന് രോഹിണി പറയുന്നു.
അതേസമയം, ഈ രീതികളിൽ മകൻ ഋഷി അച്ഛന്റെ തനി പതിപ്പാണ്. രഘു എത്രത്തോളം തന്റെ സിനിമാ കരിയറിനോട് ആത്മാർത്ഥത കാണിച്ചോ അത്രമാത്രം മകൻ ഋഷി തന്റെ മെഡിക്കൽ ഫീൽഡിനോട് ആത്മാർത്ഥ കാണിക്കുന്നുണ്ട്. തെരഞ്ഞെടുത്ത മേഖലയിൽ അവൻ ഉയരത്തിലെത്തുമെന്ന് എനിക്കറിയാം. കാരണം അദ്ദേഹത്തിന്റെ മകനല്ലേയെന്നാണ് രോഹിണി പറയുന്നത്.
ഞങ്ങൾ സുഹൃത്തുക്കളായി നേരത്തെ അറിയാമായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഞാൻ പോയത് ഒരു ആരാധികയായാണ്. കല്യാണം കഴിഞ്ഞ ശേഷം പലർക്കും ആശ്ചര്യമായിരുന്നെന്നും രോഹിണി പറഞ്ഞു. കാരണം അതിൽ അവനും ഉണ്ട്. അത് അവന്റെ സ്വകാര്യതയാണ് ഒരിക്കലും ഒരു സെലിബ്രറ്റി ലൈഫ് മകൻ ഇഷ്ടപ്പെടുന്നില്ല എന്നും രോഹിണി പറഞ്ഞു.