മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടർ ദിൽഷയെ വിവാഹം കഴിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്.
അതിനായി കാത്തിരിപ്പിലായിരുന്നു ദിൽറോബ് ഫാൻസും. എന്നാൽ വിജയിയായി പുറത്തെത്തിയ ദിൽഷ പക്ഷെ റോബിനുമായുള്ള എല്ലാ സൗഹൃദങ്ങളും അവസാനിപ്പിക്കുകയാണ് ചെയ്തത്. ഇതോടെ കുറെപേർ ദിൽഷയ്ക്ക് എതിരെ തിരിഞ്ഞെങ്കിലും ദിൽഷയെ സൈബർ ആക്രമണം നടത്തരുതെന്നും തനിക്ക് വിഷമമില്ലെന്നും ദിൽഷയുടെ അഭിപ്രായത്തെ മാനിക്കുന്നു എന്നുമാണ് റോബിൻ ആരാധകരോട് പറഞ്ഞത്.
എന്നാൽ പിന്നീട് ഡോ. റോബിനെ ഇന്റർവ്യൂ ചെയ്ത ആരതി പൊടിയുമായി ചേർത്തും ഡോക്ടറുടെ പേര് ഉയർന്നുകേൾക്കാൻ തുടങ്ങി. ഇപ്പോഴിതാ ദിൽഷ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങൾ കേൾക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോൾ ദിൽറോബ് പ്രണയം ആഘോഷിച്ചിരുന്നവർ ആ സ്ഥാനത്ത് പൂർണമായും ആരതി പൊടിയെ ആഘോഷിക്കുകയാണ്.
സോഷ്യൽമീഡിയയിൽ സജീവമായ റോബിൻ ആരതി പൊടിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പങ്കുവെച്ചിരുന്നു. ഇതെല്ലാം റോബിൻ ഫാൻസ് ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആരതിയുടെ കൂടെ റോബിൻ പങ്കുവെക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്. നടിയും മോഡലും സംരഭകയുമാണ് ആരതി. റോബിനും ആരതിയും ഒരുമിച്ചുള്ള ചിത്രങ്ങൾ കണ്ട് ആരാധകർക്ക് സന്തോഷമടക്കാനാകുന്നില്ല.
നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഈ ചോദ്യത്തിന് കൃത്യമായ മറുപടി റോബിൻ നൽകിയില്ലെങ്കിലും പ്രണയത്തിലാണെന്ന് തന്നെയാണ് സൂചനകൾ. വിവാഹം ഉടനെ ഉണ്ടായകുമെന്നും വാർത്തകളുണ്ട്. ആരതി അവസാനം പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാകട്ടെ റോബിൻ ആരാധകർക്ക് കോരിത്തരിപ്പ് ഉണ്ടാക്കുന്നതാണ്.
പോസ്റ്റിൽ റോബിനെ മെൻഷൻ ചെതുകയും അതിൽ എന്റേത് എന്ന് ആരതി എഴുതിയിട്ടുമുണ്ട്. ഒരു പാതിരാത്രി ആരതിയുടെ പൊടീസ് ബൊട്ടീക്കിൽ വന്ന് റോബിൻ സർപ്രൈസും നൽകിയിരുന്നു. ഈ വീഡിയോ വൈറൽ ആയിട്ടുണ്ട്. റോബിനും ആരതിയും തമ്മിൽ പ്രണയത്തിൽ തന്നെയാണെന്നാണ് ആരാധകർ ഉറപ്പിക്കുന്നത്.