ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടർ ദിൽഷയെ വിവാഹം കഴിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. അതിനായി കാത്തിരിപ്പിലായിരുന്നു ദിൽറോബ് ഫാൻസും. എന്നാൽ വിജയിയായി പുറത്തെത്തിയ ദിൽഷ പക്ഷെ റോബിനുമായുള്ള എല്ലാ സൗഹൃദങ്ങളും അവസാനിപ്പിക്കുകയാണ് ചെയ്തത്.
ഇതോടെ കുറെപേർ ദിൽഷയ്ക്ക് എതിരെ തിരിഞ്ഞെങ്കിലും ദിൽഷയെ സൈബർ ആക്രമണം നടത്തരുതെന്നും തനിക്ക് വിഷമമില്ലെന്നും ദിൽഷയുടെ അഭിപ്രായത്തെ മാനിക്കുന്നു എന്നുമാണ് റോബിൻ ആരാധകരോട് പറഞ്ഞത്. പിന്നീട് ഡോ. റോബിനെ ഇന്റർവ്യൂ ചെയ്ത ആരതി പൊടിയുമായി ചേർത്തും ഡോക്ടറുടെ പേര് ഉയർന്നുകേൾക്കാൻ തുടങ്ങി. ഇപ്പോഴിതാ ദിൽഷ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങൾ കേൾക്കാനായി കാത്തിരിക്കുകയാണ്.
ബിഗ് ബോസ് അവസാനിക്കുമ്പോൾ ദിൽറോബ് പ്രണയം ആഘോഷിച്ചിരുന്നവർ ആ സ്ഥാനത്ത് പൂർണമായും ആരതി പൊടിയെ ആഘോഷിക്കുകയാണ്. ഇതിനിടെ, റോബിൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോയ്ക്ക് പിന്നാലെ കൂടിയിരിക്കുകയാണ് ആരാധകർ.് നടിയും മോഡലും സംരഭകയുമായ ആരതി പൊടിക്കൊപ്പമുള്ള റോബിന്റെ ചിത്രങ്ങൾക്ക് ഇപ്പോൾ വൻസ്വീകാര്യത ലഭിക്കുന്നുണ്ട്. ആരതിയും റോബിനും പ്രണയത്തിലാണോ എന്ന സംശയമാണ് പുതിയ പോസ്റ്റിലൂടെ ഉയർന്നുവന്നിരിക്കുന്നത്.
കഴിഞ്ഞദിവസം ആരതിക്കൊപ്പെമുള്ള പുത്തൻ വീഡിയോ റോബിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. വീഡിയോയ്ക്ക് റോബിൻ നൽകിയ അടിക്കുറിപ്പ്’ഏറ്റവും മനോഹരമായ ചെറിയ കാര്യം, നിന്നെപ്പോലെ ക്യൂട്ട് ആയി ഞാൻ മറ്റാരെയും കണ്ടിട്ടില്ല’ എന്നാണ്. ഇതോടെ ഇവർ പ്രണയത്തിലാണെന്ന് ഉറപ്പിക്കുകയാണ് ചിലർ. ഇത്തരത്തിലുള്ളസൂചന നൽകുന്ന രീതിയിലുള്ള പോസ്റ്റുകളും ഇവരുമായി അടുത്ത് ബന്ധമുള്ളവർ സോഷ്യൽ മീഡിയയിൽ തുടരെ പങ്കുവെയ്ക്കുന്നുണ്ട്. അതേസമയം, ഇക്കാര്യത്തിൽ ഇതുവരെ റോബിനോ ആരതിയോ സ്ഥിരീകരണം നൽകിയിട്ടില്ല.
റോബിന്റെ പുതിയ സിനിമയിൽ ആരതി നായികയായി എത്തുന്നുണ്ടെന്നും അതിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഇതൊന്നും ചിലർക്ക് സംശയമുണ്ട്. എന്നാൽ പുതിയ സിനിമയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. സിനിമയുടെ പ്രീ-പ്രൊഡക്ഷൻ വർക്ക് നടക്കുകയാണ്. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് ആരാധകർ ആഘോഷിക്കുന്നുണ്ടെങ്കിലും ഇവരുടെ ബന്ധത്തെ സൗഹൃദമായി കാണണമെന്നാണ് മിക്കവരുടേയും അഭിപ്രായം.
മുൻപും ആരാധകർ പ്രണയത്തെ സംബന്ധിച്ച് സംശയം ഉന്നയിച്ചപ്പോൾ ആരതിയെക്കുറിച്ച് മുമ്പൊരിക്കൽ റോബിൻ പറഞ്ഞത് ഇങ്ങനെ, ‘ഞാൻ ഒരാളുമായി ഇന്റർവ്യൂ എടുത്തെന്ന് കരുതിയോ ഫോട്ടോ എടുത്തെന്ന് കരുതിയോ അവരുമായി പ്രത്യേകിച്ച് ഒരു ബന്ധമുണ്ടെന്ന് അതിന് അർത്ഥമില്ല. എന്നെ ഒരുപാട് ആളുകൾ ഇന്റർവ്യൂ ചെയ്യുന്നുണ്ട്. അതിൽ ഒരാളാണ് ആ കുട്ടിയും. എന്നുവെച്ച് ഇനി ഭാവിയിൽ എന്തെങ്കിലും ഉണ്ടായിക്കൂടാ എന്നുമില്ല.അതൊക്കെ ഓരോരുത്തരുടെ കാര്യങ്ങളല്ലേ. ഓരോരുത്തർക്കും അവരുടെ വ്യക്തി ജീവിത്തത്തിൽ ഒരു സ്പേസ് ഉണ്ടാകണം. എനിക്കും അത് വേണം. എന്റെ ജീവിത്തിലെ എല്ലാ കാര്യങ്ങളും ഞാൻ എന്തിന് സോഷ്യൽ മീഡിയയിൽ പറയണം’.
സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനാകുന്നത്. ‘ചെറിയ കാലം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് റോബിൻ. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരികതന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായികൊണ്ടിരിക്കും.തീർച്ചയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദവ്യവസായത്തിന് മുന്നോട്ട് പോകാനാവൂ’, സന്തോഷ് ടി കുരുവിള റോബിൻ നയകനായെത്തുന്ന സിനിമയുടെ പ്രഖ്യാപന വേളയിൽ പറയുകയുണ്ടായി.