ബിഗ് ബോസ് സീസൺ ഫോറിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ചില അപ്രതീക്ഷിത സംഭവങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. വീക്കിലി ടാസ്‌ക്കിനിടെ റിയാസിനെ തല്ലിയതിന് ഡോ.റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്നും മാറ്റി. ടാസ്‌ക്കിന്റെ ഭാഗമായി നടത്തിയ ചില പ്രവൃത്തികളുടെ പേരിൽ വാക്കേറ്റം നടക്കുമ്പോഴാണ് റിയാസിനെ റോബിന് തല്ലേണ്ടി വന്നത്. ആ സംഭവത്തിന് ശേഷം ബിഗ് ബോസിന്റെ അറിയിപ്പ് ലഭിക്കും വരെ വീടിനുള്ളിൽ റോബിനുണ്ടായിരുന്നു.
ശേഷമാണ് ബിഗ് ബോസ് റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയത്. വീട്ടിൽ നിന്നും പുറത്താകും വരെ റോബിനെ പുറകെ നടന്ന് വീണ്ടും പ്രകോപിപ്പിക്കാൻ റിയാസ് ശ്രമിക്കുന്നുണ്ടായിരുന്നു. റോബിന് കഴിവില്ലെന്ന് പറഞ്ഞാണ് റിയാസ് കളിയാക്കിയത്. അക്കൂട്ടത്തിൽ ദിൽഷയോട് പ്രണയമാണെന്ന് റോബിൻ പറഞ്ഞതിനേയും റിയാസ് കളിയാക്കുന്നുണ്ടായിരുന്നു. ‘നന്നായി ഡാൻസ് കളിക്കുന്ന, പാട്ട് പാടുന്ന, സുന്ദരിയായ പെൺകുട്ടിയാണ് ദിൽഷ പക്ഷെ റോബിൻ നിനക്ക് എന്ത് ഗുണമാണുള്ളത്’ എന്നാണ് റിയാസ് റോബിനോട് ചോദിക്കുന്നത്. അപ്പോഴും എല്ലാം കേട്ട് മൗനം പാലിക്കുകയല്ലാതെ റോബിൻ പ്രതികരിച്ചില്ല. ശേഷം അടുത്ത് നിന്ന ദിൽഷയാണ് റോബിന് വേണ്ടി സംസാരിച്ചത്. ‘റോബിൻ ഒരു ഡോക്ടറാണ്. ചുമ്മാ കിട്ടുന്ന പദവിയൊന്നുമല്ല അത്. അതൊരു വല്യ കാര്യമാണ്.’
ALSO READ
‘റോബിന് എന്നെ ഇഷ്ടമാണെങ്കിൽ പുറത്തിറങ്ങിയ ശേഷം വീട്ടുകാരോട് ആലോചിച്ച് നമുക്ക് കല്യാണം നടത്താം’ എന്നാണ് ദിൽഷ റോബിനോട് പറഞ്ഞത്. ദിൽഷ അത്തരത്തിൽ ഒരു മറുപടി പറയുമെന്ന് റിയാസും പ്രതീക്ഷിച്ചിരുന്നില്ല. റിയാസിനെ റോബിൻ തല്ലിയശേഷം എല്ലാവരും റോബിനെ കുറ്റപ്പെടുത്തിയപ്പോൾ റോബിൻ പോകുന്നവരേയും ഇപ്പോഴും ദിൽഷ കുറിക്കുകൊള്ളുന്ന മറുപടി മറ്റുള്ളവർക്ക് നൽകി റോബിന് വേണ്ടി വാദിക്കുന്നുണ്ട്. ബ്ലെസ്ലിയും റോബിന് വേണ്ടി ജാസ്മിനോടും റിയാസിനോടും പ്രതികാരം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. വന്ന ആദ്യ ആഴ്ച തന്നെ ദിൽഷയോട് തനിക്ക് പ്രണയമുണ്ടെന്ന് റോബിൻ വ്യക്തമാക്കിയിരുന്നു. ദിൽഷയോടും റോബിൻ ഇത് പറഞ്ഞിരുന്നു. അപ്പോഴൊന്നും ഗെയിമിനുള്ളിൽ ആയതിനാൽ റോബിനെ ഇപ്പോൾ ഒരു സുഹൃത്തായി മാത്രമെ കാണാൻ സാധിക്കൂവെന്നാണ് ദിൽഷ പറഞ്ഞിരുന്നത്.
റിയാസ് വീട്ടിലേക്ക് വൈൽഡ് കാർഡായി വന്നപ്പോൾ ആദ്യം പ്രശ്‌നം സൃഷ്ടിച്ചതും റോബിനും ദിൽഷയുമായിട്ടാണ്. ദിൽഷയ്ക്ക് ഗെയിം കളിക്കാൻ അറിയില്ലെന്നും റോബിനും ബ്ലെസ്ലിയുമില്ലെങ്കിൽ ദിൽഷ ഒന്നുമല്ലെന്നും ട്രയാങ്കിൾ ലവ് കളിച്ച് വോട്ട് സമ്പാദിക്കാനാണ് ദിൽഷ ശ്രമിക്കുന്നതെന്നുമാണ് റിയാസ് ആരോപിച്ചത്. അന്ന് നടന്ന വഴക്കിന് ശേഷമാണ് റോബിന് ലാസ്റ്റ് വാണിങ് മോഹൻലാൽ നൽകിയത്. ബ്ലെസ്ലിയും ദിൽഷയോട് പ്രണയം പറഞ്ഞിരുന്നു. പക്ഷെ അതും ദിൽഷ നിരസിക്കുകയായിരുന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും അതുകൊണ്ട് ബ്ലെസ്ലി എന്നും തന്റെ അനിയനായിരിക്കുമെന്നുമാണ് ദിൽഷ പറഞ്ഞത്.
ALSO READ
പ്രണയം നിരസിച്ചിട്ടും മൂന്ന് പേരും ഉറ്റ സുഹൃത്തുക്കളെപ്പോലെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. ദിൽഷയുമായുള്ള പ്രണയത്തിന്റെ പേരിൽ ബ്ലെസ്ലിയോട് അസൂയയുണ്ടെങ്കിലും ബ്ലെസ്ലിക്ക് എന്തെങ്കിലും സംഭവിച്ചാൽ താൻ ചുമ്മാ നോക്കിനിൽക്കില്ലെന്നും ഇടപെടുമെന്നും റോബിൻ മുമ്പൊരിക്കൽ ലക്ഷ്മിപ്രിയയോട് പറഞ്ഞിരുന്നു. അത് തന്നെയാണ് ബ്ലെസ്ലി ഇപ്പോൾ റോബിന് വേണ്ടിയും ചെയ്യുന്നത്.
റോബിനെ പുറത്താക്കിയവരോട് തന്നാൽ കഴിയുമ്പോലെ പ്രതികാരം ചെയ്യുകയാണ് ബ്ലെസ്ലി. റോബിൻ പുറത്തായതോടെ ജാസ്മിൻ, റിയാസ് എന്നിവർക്ക് പുറത്തുള്ള ഹേറ്റേഴ്‌സിന്റെ എണ്ണം കൂടി വരികയാണ്. ഫൈനൽ ഫൈവ് കാണാതെ ജാസ്മിനും റിയാസും പുറത്താകാനാണ് സാധ്യത. ഇരുവരുടേയും ഓരോ ചെറിയ തെറ്റും ബ്ലെസ്ലിയും ദിൽഷയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട ഇപ്പോൾ.