റോബിനും ബ്ലെസ്ലിയും ഒന്നിച്ചത് കണ്ടിട്ടും എന്തിനാണ് ഈ പിണക്കം; റോബിനോട് സംസാരിക്കൂ; ദിൽഷയോട് ആരാധകർ; നിലപാട് മാറ്റാതെ താരം

79

ബിഗ് ബോസ് ഹൗസിനകത്ത് അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവരായിരുന്നു ബ്ലെസ്ലിയും റോബിനും ദിൽഷയും. പിന്നീട് റോബിനും ബ്ലെസ്ലിയും പിണങ്ങിയെങ്കിലും ദിൽഷ ഇരുവരോടും സൗഹൃദം സൂക്ഷിച്ചു. ബ്ഗ് ബോസ് വിന്നറായി പുറത്തിറങ്ങിയ ദിൽഷ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ നിലപാട് മാറ്റുകയും ചെയ്തു. ബ്ലെസ്ലിയും റോബിനും ആയുള്ള എല്ലാ സൗഹൃദവും അവസാനിപ്പിക്കുന്നതായി ദിൽഷ പ്രസന്നൻ അറിയിക്കുകയായിരുന്നു.

പിന്നാലെ ദിൽഷയ്ക്ക് നേരെ സൈബർ ആക്ര മ ണവും നടന്നിരുന്നു. വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നടന്നെഹ്കിലും തന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് ദിൽഷ വ്യക്തമാക്കിയത്. ഇനി ഇക്കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ എനിക്ക് താൽപ്പര്യമില്ലെന്നും ദിൽഷ പറഞ്ഞിരുന്നു.

Advertisements

ദിൽഷയുടെ തീരുമാനത്തെ അംഗീകരിക്കുകയാണെന്നും അത് താൻ ദിൽഷയ്ക്ക് കൊടുക്കുന്ന ബഹുമാനമാണെന്നും അറിയിച്ച് റോബിനും രംഗത്തെത്തിയിരുന്നു. എന്നാൽ ആരാധകർ ഇതൊന്നും അംഗീകരിച്ചിരുന്നില്ല. റോബിൻ ആർമിയാണ് ദിൽഷയ്ക്ക് എതിരെ കടുത്ത ആക്രമണം നടത്തിയത്. കാരണം റോബിന് ലഭിക്കേണ്ടിയിരുന്ന വോട്ടാണ് ദിൽഷയ്ക്ക് സമ്മാനിച്ചതെന്നാണ് റോബിൻ ആർമിയുടെ വാദം.

ALSO READ- ബിഗ് ബോസിലെ പിണക്കങ്ങൾ എല്ലാം മറന്നു; ആരാധകർ ആഗ്രഹിച്ച പോലെ റോബിനും ബ്ലെസ്ലിയും ഒന്നിച്ചു; റോബിൻ ബ്ലെസ്ലിയുടെ വീട്ടിലെത്തി, ഡാൻസും കളിച്ചു

എങ്കിലും ദിവസങ്ങൾ പിന്നിടുമ്പോൾ മനസ് മാറ്റി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. റോബിനും ദിൽയും ഒന്നിക്കണം എന്ന് തുടക്കം മുതൽ ആഗ്രഹിച്ച പ്രേക്ഷകർ ഇപ്പോൾ ഇക്കാര്യം വീണ്ടും ആവശ്യപ്പെടുകയാണ്. നിലവിൽ റോബിനുമായുള്ള പിണക്കം മാറ്റാൻ ആവശ്യപ്പെടുകയാണ് ആരാധകർ. ദിൽഷ പങ്കുവെക്കുന്ന ഓരോ പോസ്റ്റിലും ഇത് കാണാം. കഴിഞ്ഞ ദിവസം സാരിയിൽ ട്രഡീഷണൽ ലുക്കിൽ എത്തിയ ഫോട്ടോഷൂട്ട് ദിൽഷ പങ്കുവെച്ചിരുന്നു.

അതിസുന്ദരിയായാണ് ദിൽഷ ഫോട്ടോഷൂട്ടിന് എത്തിയത്. പട്ട് സാരിയിൽ ട്രെഡീഷണൽ ആഭരണങ്ങൾ അണിഞ്ഞ്, മുടിയിൽ മുല്ലപ്പൂ ചൂടിയാണ് ദിൽഷ എത്തിയത്. ഈ ചിത്രങ്ങളൊക്കെ നിമിഷ നേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്. ഈ ചിത്രത്തിന്റെ കമന്റ് ബോക്സിലും ആരാധകർ ആവശ്യപ്പെടുന്നത് റോബിനുമായുള്ള പിണക്കങ്ങൾ പറഞ്ഞ് തീർക്കാനാണ്.

ALSO READ- എങ്ങനെയൊക്കെ പ്രതീക്ഷിച്ചാലും, വരാനുള്ളത് ഒന്നും വഴിയിൽ തങ്ങില്ല! തിളങ്ങി നിന്ന താരത്തിൽ നിന്നും പിന്നണിയിലേക്ക് ഒതുങ്ങേണ്ടി വന്ന സരിത; വേർപിരിഞ്ഞ് ജീവിക്കുന്നത് നല്ലത്

ബിഗ് ബോസ് വിന്നറാകാൻ ദിൽഷയ്ക്ക് യോഗ്യത ഇല്ലെന്ന് പറഞ്ഞ് ആക്ര മ ണം നടത്തിയവർ തന്നെയാണ് ഇപ്പോൾ ദിൽ റോബിനോടുള്ള പിണക്കം മാറ്റണമെന്നും ആവശ്യപ്പെടുന്നത്. റോബിൻ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ദിൽഷ ജയിച്ചതെന്നുമൊക്കെയാണ് അന്ന് ചിലർ അവകാശപ്പെട്ടിരുന്നത്.

ഇതോടെയാണ് ദിൽഷ റോബിനെതിരെയും ബ്ലെസ്ലിക്കെതിരേയും രംഗത്ത് വന്നത്. എല്ലായിടത്തും താൻ ഇരുവരേയും സപ്പോർട്ട് ചെയ്തപ്പോഴും തനിക്കെതിരെ ഉണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരെ ഇവർ രണ്ട് പേരും ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. ഇനി ഇവരുമായുള്ള യാതൊരു ഫ്രണ്ട്ഷിപ്പിനും ഞാൻ തയ്യാറല്ലെന്നാണ് ദിൽഷ പറഞ്ഞത്. ഇതിനെ താൻ അംഗീകരിക്കുന്നു എന്ന് തന്നൊണ് റോബിനും പറഞ്ഞത്. പുറത്തിറങ്ങിയ ശേഷം ബ്ലെസ്ലി ദിൽഷയെക്കുറിച്ച് ഒന്നും തന്നെ സംസാരിച്ചിട്ടില്ല. ദിൽഷയുടെ വീഡിയോ പുറത്തിറങ്ങിയിട്ട് പോലും ഇതിനോടൊന്നും ബ്ലെസ്ലി പ്രതികരിച്ചിട്ടില്ല.

അതേസമയം, ദിൽഷയുടെ പേരിൽ പിണങ്ങിയ റോബിനും ബ്ലെസ്ലിയും ഇപ്പോഴിതാ പിണക്കങ്ങൾ തീർത്ത് ഒന്നിച്ചിരിക്കുകയാണ്. ബ്ലെസ്ലിയുടെ വീട്ടിൽ നേരിട്ടെത്തിയാണ് റോബിൻ പിണക്കമ മാറ്റിയത്. ഇരുവരും ഒരുമിച്ച് ഡാൻസ് കളിക്കുകയും ചെയ്തു.

എല്ലാം മറന്ന് ബ്ലെസ്ലിയും റോബിനും ഒന്നായപ്പോൾ ദിൽഷ മാത്രമാണ് മാറി നിൽക്കുന്നത്. ദിൽഷയ്ക്കും എല്ലാം മറന്ന് പഴയതുപോലെ ഇവരോടൊപ്പം സൗഹൃദത്തിലായിക്കൂടെ എന്നാണ് ആരാധകർചോദിക്കുന്നത്. എന്നാൽ ഈ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ദിൽഷ.

Advertisement