മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോയ ആയ ബിഗ് ബോസ് സീസൺ ഫോർ അടുത്തിടെ ആയിരുന്നു അവസാനിച്ചത്. നാലാം സീസണിൽ ഇരുപത് മത്സരാർഥികളാണ് ടൈറ്റിലിന് വേണ്ടി മത്സരിച്ചത്. അതിൽ വിജയിയായത് ദിൽഷ പ്രസന്നൻ ആയിരുന്നു.
രണ്ടാം സ്ഥാനം ബ്ലെസ്ലിക്കും മൂന്നാം സ്ഥാനം റിയാസിനുമായിരുന്നു. അതേ സമയം ഈ ഷോ ആരംഭിച്ചപ്പോൾ മുതൽ കേരളത്തിൽ ഉള്ളവരും മലയാളികളും നിരന്തരം ഏറ്റ് പറയാൻ തുടങ്ങിയ പേരാണ് ഡോ. റോബിൻ രാധാകൃഷ്ണന്റേത്.
ഒരു പക്ഷെ ബിഗ് ബോസ് മലയാളം നാല് സീസണുകളിൽ പങ്കെടുത്ത മത്സരാർഥികളിൽ വെച്ച് ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച മത്സരാർഥിയും റോബിൻ ആയിരിക്കും. ബിഗ് ബോസ് സീസൺ ഫോർ വിജയിക്ക് പോലും ഇത്രത്തോളം ആരാധകരെ സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല.
ഏതാണ്ട് എഴുപത് ദിവസമാണ് ബിഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ഭാഗമായി ഹൗസൽ താമസിക്കാൻ റോബിന് സാധിച്ചത്. ശേഷം പത്താം ആഴ്ചയിൽ സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്താക്കപ്പെട്ടു. റോബിൻ പുറത്തായില്ലായിരുന്നു എങ്കിൽ റോബിൻ ആയിരുന്നു ഈ സീസണിലെ ടൈറ്റിൽ വിജയി ആകേണ്ടിയിരുന്നത്.
ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഓരോ സ്ഥലങ്ങളിലും ഉദ്ഘാടനത്തിന് എത്തുമ്പോൾ ജനസാഗരമാണ് റോബിനെ സ്വീകരിക്കാൻ വേണ്ടി എത്തുന്നത്. തന്നെ കാണാൻ എത്തുന്നവരെ ഒട്ടും തന്നെ നിരുത്സാഹപ്പെടുത്താതെ ആഘോഷത്തോടെതന്നെ അവരേയും താരം വരവേൽക്കുന്നത്.
കഴിഞ്ഞ ദിവസം കൊല്ലത്ത് ഉദ്ഘാടനത്തിന് എത്തിയപ്പോൾ നൂറ് കണക്കിനാളുകളാണ് റോബിനെ സ്വീകരിക്കാൻ അവിടെ ഉണ്ടായിരുന്നത്. ഈകൂട്ടത്തിൽ ഒരമ്മ റോബിനെ തലോടിക്കൊണ്ട് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ആ അമ്മയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.
ഇതുപോലെ തന്നെ നിറവയറുമായെത്തി റോബിനെ കാണാനായി വന്ന യുവതിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. റോബിൻ ഞങ്ങളുടെ അനിയനാണ്. ഞങ്ങളുടെ നാട്ടിൽ വരുമ്പോൾ ഒന്ന് കാണണ്ടേ, എന്നാണ് അവർ പ്രതികരിച്ചത്.
ഇതിനിടെ റിയാസിന്റെ നാട്ടിലെത്തിയും റോബിൻ മാസ്ഡയലോഗ് അടിച്ചിരുന്നു. ഇതൊക്കെ കണ്ട് കുരു പൊട്ടുന്നവർ പൊട്ടിക്കട്ടേ.. അല്ലാതെ ഇതിനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞ് വന്നാൽ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കും’, – എന്നാണ ് റോബിൻ പറഞ്ഞത്. ബിഗ് ബോസ് മത്സരാർത്ഥിയായ റിയാസിന്റെ നാട്ടിൽ എത്തി ഇത്രയുമധികം സ്വീകരണം ലഭിച്ചതിലുള്ള സന്തോഷം റോബിൻ പ്രകിടിപ്പിക്കുന്നുണ്ട്.
‘ഇന്ന് കുറച്ച് പേർക്ക് ഒക്കെ കുരുപൊട്ടും. കൊല്ലത്തെ എല്ലാവരും ഇവിടെ ഉണ്ടല്ലോ അല്ലേ, കാണുന്നുണ്ടല്ലോ അല്ലേ.. കാണണേ.. കൊല്ലത്ത് വന്നിട്ട് എന്റെ ഡയലോഗ് പറയാതെ പോകുന്നത് എങ്ങിനെയാ..’ ബിഗ് ബോസ് വീട്ടിൽ റോബിൻ പറയാറുള്ള ആ ഡയലോഗും ആരാധകരുടെ മുന്നിൽ അവതരിപ്പിച്ചു.
‘എന്നോട് ബിഗ് ബോസ് വീട്ടിൽ വെച്ച് കുറച്ച് പേർ ചോദിച്ചിരുന്നു. നീ പുറത്ത് പോയിട്ട് എങ്ങനെ സ്‌ക്രീൻ സ്‌പേസ് ഉണ്ടാക്കുമെന്ന്. ആ ചോദ്യം ചോദിച്ചവർക്ക് കാണിച്ച് കൊടുക്കുകയാണ് അതും അവരുടെ നാട്ടിൽ വന്നിട്ട്, അതായത് നമ്മുടെ നാട്ടിൽ’, റോബിൻ ആരാധകരോട് പറഞ്ഞത്.