മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവു പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ്‌ബോസ്. ഹിന്ദിയില്‍ തുടങ്ങിയ ഈ ടെലിവിഷനിലെ ഏറ്റവു വലിയ റിയാലിറ്റിഷോ പിന്നീട് മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലും ആരംഭിക്കുകയായിരുന്നു.
നാലു സീസണുകളാണ് ഇതിനോടകം ഈ ഷോ മലയാളത്തില്‍ കഴിഞ്ഞത്. ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ടതും ഏറ്റെടുത്തതുമായൊരു സീസണ്‍ ആയിരുന്നു സീസണ്‍ ഫോര്‍. സീസണില്‍ വിജയിയായത് ദില്‍ഷ പ്രസന്നന്‍ ആയിരുന്നു. എന്നാല്‍ ഈ സീസണ്‍ ഏറെ അറിയപ്പെട്ടത് ഡോ. റോബിന്റെ പേരിലായിരുന്നു.
അത്രയേറെ ഓളമാണ് റോബിന്‍ കേരളക്കരയില്‍ ആകെ ബിഗ് ബോസില്‍ പങ്കെടുത്ത് ഉണ്ടാക്കിയത്. റോബിന്‍ എഴുപത് ദിവസം മാത്രമാണ് ബി?ഗ് ബോസ് ഹൗസിലുണ്ടായിരുന്നത്. സഹ മത്സരാര്‍ഥി റിയാസ് സലീമിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്. ഹൗസിനുള്ളില്‍ പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളില്‍ തന്നെ റോബിന്‍ ആരാധകരെ സമ്പാദിച്ചിരുന്നു.
പുറത്തിറങ്ങിയ റോബിന് ആരാധകര്‍ വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഇപ്പോള്‍ മോഡലും നടിയും യുവ സംരംഭകയുമായ ആരതി പൊടിയുമായി റോബിന്റെ വിവാഹ നിശ്ചയവും കഴിഞ്ഞിരിക്കുകയാണ്. കൂടാതെ താരം നായകനാകുന്ന ചിത്രവും ഉടനെ തുടങ്ങും.
ഇതിനിടെ താരത്തിനെതിരെ വലിയ ആരോപണങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ഇതിനെല്ലാം വ്യക്തമായ മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് റോബിന്‍. സാമ്പത്തികമായും റീച്ച് കൂട്ടുന്നതിനും വേണ്ടി ഒപ്പം നിന്നവര്‍ തന്നെ തള്ളിപ്പറയുകയാണെന്ന് റോബിന്‍ പറയുന്നു.
ഒത്തിരി പേര്‍ തനിക്കെതിരെ ആരോപണങ്ങളുമായി എത്തുന്നുണ്ട്. ഈ സമയത്ത് തന്നെ ഒത്തിരി സ്‌നേഹിച്ചവര്‍ക്കും കൂടെ നിന്നവര്‍ക്കും നന്ദിയെന്നും ചിലരൊക്കെ അനാവശ്യമായി തന്നെ കുറിച്ച് സംസാരിച്ചുവെന്നും അച്ഛനെയും ഇതിലേക്ക് വലിച്ചിട്ടുവെന്നും കുടുംബത്തെ അനാവശ്യം പറഞ്ഞുവെന്നും റോബിന്‍ പറയുന്നു.
ആദ്യം ഒന്നിനോടും പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്. പക്ഷേ ഇനി മിണ്ടാതിരിക്കാന്‍ പറ്റില്ലെന്നും എനിക്കിട്ട് പണി തന്ന് പോകാമെന്നാണ് പലരും കരുതിയതെന്നും എന്നാല്‍ തനിക്കിട്ട് പണി തരുന്നവര്‍ക്ക് തിരിച്ചും പണി തരുമെന്നും റോബിന്‍ പറഞ്ഞു.
താനും ഒരു പച്ചയായ മനുഷ്യനാണ്. താന്‍ പുണ്യാളനാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ചിലര്‍ ലൈഫിലേക്ക് ഇടിച്ച് കയറി ആരതിയുമായി പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.