‘റോബിൻ ഇത്ര റൊമാന്റിക്കാണെന്ന് ഞാൻ അറിഞ്ഞില്ല; നമ്മൾ പ്രേമിച്ചാൽ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ കൊ ല്ലും’; നിമിഷ പറയുന്നു

280

ബിഗ്ബോസ മലയാളം നാലാം സീസൺ വിജയിയെ കണ്ടെത്തി ഷോ കഴിഞ്ഞ് മത്സരാർത്ഥികൾ പുറത്തെത്തിയെങ്കിലും വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ല. ദിൽഷയുടെ വിജയംവിജയം ഡോ. റോബിന്റെ ഫാൻസിനെ കൂട്ടുപിടിച്ചും ബ്ലെസ്ലിയെ മോശക്കാരനാക്കി ചിത്രീകരിച്ചും ആണെന്ന വിമർശനമാണ് കൂടുതലായും ഉണ്ടായത്. പിന്നീട് റോബിനും ബ്ലെസ്ലിയും തന്നെ തട്ടിക്കളിക്കുകയാണെന്നും ഇനി അവരുമായി വ്യക്തിപരമായി ഒരു ബന്ധവും വച്ചുപുലർത്താൻ താത്പര്യമില്ലെന്നും പറഞ്ഞ് ദിൽഷ തന്നെ രംഗത്തെത്തുകയും ചെയ്തു.

പിന്നാലെ, നിമിഷ റോബിനെ പിന്തുണച്ച് രംഗത്തെത്തിയത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. കാരണം ഹൗസിന് ഉള്ളിലാകുമ്പോൾ റോബിനുമായി ഏറ്റവുമധികം വഴക്കടിച്ചിരുന്നത് ജാസമിനും നിമിഷയുമ ആയിരുന്നു. എന്നാൽ മൂവരും പുറത്തെത്തിയതിന് പിന്നാലെ പ്രശ്‌നങ്ങളെല്ലാം പരസ്പരം സംസാരിച്ച് തീർത്ത് സൗഹൃദത്തിലായിരുന്നു. ഇതോടെയാണ് നിമിഷ റോബിനെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയത്.

Advertisements

നീ ഇതിനേക്കാൾ നല്ലത് അർഹിക്കുന്നു റോബിൻ എന്നാണ് നിമിഷ അന്ന് റോബിനോട് പറഞ്ഞത്. റോബിനൊപ്പമുള്ള ചിത്രവും നിമിഷ പങ്കുവച്ചിരുന്നു. ‘എന്തൊക്കെയാണ് ഇന്നലെ രാത്രി കൊണ്ട് ഇവിടെ സംഭവിച്ചത്. ഒരുപാട് കാര്യങ്ങൾ നടന്നു. ദിൽഷയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ആരും ആരേയും പ്രഷർ ചെയ്ത് ഒരു റിലേഷൻഷിപ്പിലേക്കോ ഒരു വിവാഹത്തിലേക്കോ കൊണ്ടുപോകാൻ പാടില്ല. ഡോ. റോബിൻ എന്റെ സുഹൃത്താണ്. അദ്ദേഹത്തിന്റെ ഈ വിഷമാവസ്ഥയിൽ കൂടെ നിൽക്കുന്നു. റോബിനൊപ്പം നിൽക്കുന്നു’- എന്നും നിമിഷ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചിരുന്നു.

ALSO READ- ഫഹദ് ഫാസിൽ കാണുന്ന പോലെ ഒരു നടനല്ല; ഇന്ദ്രജിത്തിന് പകരം മോഹൻലാൽ വന്നിട്ടും പകുതി പണം പോലും കിട്ടിയില്ല; തുറന്ന് പറഞ്ഞ് നിർമ്മാതാവ്

റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ പത്താം ആഴ്ച പിന്നിട്ടപ്പോൾ ബിഗ് ബോസിൽ നിന്നും പുറത്തായത്. റോബിൻ പുറത്തെത്തിയതോടെ വലിയ രീതിയിൽ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ഇനി മുതൽ ബിഗ് ബോസ് കാണുന്നില്ലെന്ന് പറഞ്ഞവർ വരെയുണ്ട്. ിലർ ഹോട്ട്സ്റ്റാർ ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുക പോലും പലരും ചെയ്തു. റോബിൻ ഹൗസിൽ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെയാണ് ജാസ്മിൻ ഷോ ക്വിറ്റ് ചെയ്ത് പുറത്തിറങ്ങിയിരുന്നു. ഹൗസിലെ ശത്രുത അവിടെ വച്ചുതന്നെ ഉപേക്ഷിച്ച് നിമിഷയും ജാസ്മിനും റോബിനും കൂട്ടായിരിക്കുകയാണ് ഇപ്പോൾ.

കൂടാതെ റോബിന്റെ കൂടെ നൃത്തം ചെയ്യാൻ വരെ നമിഷ എത്തിയതും ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്. റോബിനൊപ്പം റൊമാന്റിക്ക് ഡാൻസ് ആണ് നിമിഷ ചെയ്യുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണിപ്പോൾ.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന റിയാലിറ്റി ഷോ കോമഡി സ്റ്റാർസിൽ അതിഥികളായെത്തിയ സമയത്താണ് നിമിഷയും റോബിനും ഡാൻസ് കളിച്ചത്. ഇരുവരുടേയും റൊമാന്റിക്ക് ഡാൻസിന് സഹമത്സരാർഥിയായിരുന്ന വിനയ് മാധവാണ് പ്രണയഗാനം ആലപിച്ചത്.

ALSO READ-ജീവിതത്തിൽ ഞാൻ സ്‌കേറ്റ് ചെയ്യാറില്ല, നല്ല ഷൂസ് ധരിച്ചാണ് നടക്കുക; വീണ്ടും വൈറലായി മോഡേൺ ഔട്ട്ഫിറ്റിലെ അമൃത നായരുടെ ഫോട്ടോഷൂട്ട്

റോബിനൊപ്പം നൃത്തം ചെയ്യുമ്പോൾ നാണം കൊണ്ട് നിമിഷയുടെ മുഖം തുടുത്തതും ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്. കൂടാതെ ഡാൻസിന് ശേഷം നിമിഷ റോബിനോട് പറഞ്ഞ വാക്കുകളും ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നുണ്ട്.

‘ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല റോബിൻ ഇത്ര റൊമാന്റിക്കായിരിക്കുമെന്ന്. ഇത്ര റൊമാന്റിക്കാണെന്ന് ഞാൻ എന്തുകൊണ്ട് വീട്ടിൽ വെച്ച് അറിയാതെപോയി. റോബിൻ നമ്മൾ തമ്മിൽ ലവ്വായാൽ നിന്റെ ബെസ്റ്റ് ഫ്രണ്ട് നിന്നെ കൊന്നില്ലേലും എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ കൊല്ലും. എനിക്ക് ലവ്വർ ഇല്ല. പക്ഷെ ഒരു നല്ല ബെസ്റ്റ് ഫ്രണ്ടുണ്ട് ജാസ്മിൻ എം മൂസ’- നിമിഷ പറയുന്നു.

‘വിനയ് നന്നായിട്ട് പാടി… വിനയിക്ക് പാടാൻ അവസരം കൊടുത്താൽ നന്നായിരുന്നു’. റോബിനും നിമിഷയും പൊളിച്ചു ആഘോഷിക്കപ്പെടാതെ പോയ ഒരു സൂപ്പർ കോമ്പോ’ തുടങ്ങി നിരവധി കമന്റുകളാണ് താരങ്ങളുടെ പുതിയ വീഡിയോ വൈറലായതോടെ ആരാധകർക്കിടയിൽ നിന്നും വരുന്നത്.

Advertisement