തന്നെക്കാൾ റോബിന് ചേരുന്നത് ആരതിയാണ് എന്ന് സോഷ്യൽമീഡിയ; ഇത് ഞങ്ങളുടെ ചേച്ചിയമ്മ എന്ന മറുപടിയുമായി ദിൽഷ; റോബിന്റെ ആ അഭിമുഖവും ദിൽഷ കണ്ടിട്ടുണ്ട് എന്ന് ഉറപ്പിച്ച് ആരാധകർ

16112

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അവസാനിക്കുകയും ദിൽഷ പ്രസന്നൻ കിരീടം ചൂടുകയും ചെയ്തുവെങ്കിലും നിരവധിയാളുകളുടെ മനസിൽ ഗ്രാൻഡ് ഫിനാലെയ്ക്ക് ഏറെ മുൻപ് പുറത്തായ ഡോ. റോബിനാണ്. ബിഗ് ബോസ് ഷോ ആരംഭിച്ച ശേഷം നിരവധി ആരാധകരെ ലഭിച്ച മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. റോബിനും ദിൽഷയും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. ഇരുവരും പ്രണയത്തിലാണോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

ഇതിനിടെയാണ് റോബിനെ ഇന്റർ വ്യൂ ചെയ്ത് ഒരു താരസുന്ദരി ആരാധകരുടെ മനസിൽ ഇടംപിടിച്ചത്. റോബിനെ ഇന്റർവ്യു ചെയ്യാൻ വന്ന് താരമാവുകയായിരുന്നു ആരതി എന്ന ഈ അവതാരക. അഭിമുഖത്തിന് ശേഷം റോബിൻ അവതാരകയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചെതോടെയാണ് ആരതിയെ പ്രേക്ഷകരും ശ്രദ്ധിച്ച് തുടങ്ങിയത്.

Advertisements

അഭിമുഖം ചെയ്യാൻ വന്ന ആരതി റോബിനിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിന്നതോടെയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ദിൽഷ ഇത് കാണേണ്ട, ദിൽഷയ്ക്ക് പകരം ഇനി ആരതി മതി എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയ കമന്റുകൾ. ദിൽഷ വേണ്ട, ദിൽഷയെക്കാൾ ഞങ്ങളുടെ ഡോക്ടർക്ക് ചേരുന്നത് ആരതി തന്നെയാണ് എന്നൊക്കെ പറഞ്ഞാണ് റോബിൻ ഫാൻസ് പോലും രംഗത്ത് എത്തിയത്. ദിൽറോബ് എന്ന ഹാഷ് ടാഗ് പോലും മാറ്റി എഴുതപ്പെട്ടു. റോബിനെയും ആരതിയെയും വച്ച് വീഡിയോ വരെ ക്രിയേറ്റ് ചെയ്തു. ഇതെല്ലാം കണ്ട് ദിൽഷ പൊട്ടിക്കരയും എന്ന് പറഞ്ഞ ട്രോളന്മാർ വരെയുണ്ട്.

ALSO READ- ഇഷ്ടമാണെന്ന് പറഞ്ഞതും പ്രിയ ഞെട്ടി; 17 വയസുകാരിയെ പെണ്ണുകാണാൻ പോയി വിവാഹം ഉറപ്പിച്ചു; കാത്തിരുന്ന് വിവാഹം കഴിച്ചത് വെളിപ്പെടുത്തി നടൻ സുധീർ സുകുമാരൻ

അതേമസയം, ഈ കമന്റുകൾ പാസാക്കുന്നവർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ദിൽഷ. താരം പങ്കുവെച്ച പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ആ പറഞ്ഞവർക്കുള്ള മറുപടിയാണെന്നാണ് സംസാരം. ഈ അഭിമുഖം ദിൽഷ കണ്ടിട്ടുണ്ട് എന്നതിന് തെളിവായാണ് ദിൽഷയുടെ ഒടുവിലത്തെ പോസ്റ്റ്. റോബിനുമായുള്ള തന്റെ ബന്ധത്തെ കുറച്ചുകൂടെ വ്യക്തമാക്കുന്നതാണ് ദിൽഷയുടെ പോസ്റ്റ്.

ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്ത് ലക്ഷ്മിപ്രിയയെ കുറിച്ച് റോബിനോട് ചോദിച്ചപ്പോൾ അത് എന്റെ ചേച്ചിയമ്മ എന്നാണ് റോബിൻ പറഞ്ഞിരുന്നത്. അഭിമുഖം വന്ന് മണിക്കൂറുകൾക്കകം ലക്ഷ്മിപ്രിയയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോയുമായി ദിൽഷയും എത്തി. ‘വിത്ത് മൈ ചേച്ചിയമ്മ’ എന്ന് പറഞ്ഞാണ് ആ ഫോട്ടോ ദിൽഷ പങ്കുവച്ചത്.

ALSO READ- ‘ഭാര്യ ഉള്ളപ്പോൾ മറ്റൊരു കാമുകിയെ കൂടി കൊണ്ട് നടക്കുന്നത് മോശമല്ലേ’ സഹതാപം തോന്നി വിവാഹം ചെയ്തു; ശ്രീലത നമ്പൂതിരി ആയ കഥ ഇങ്ങനെ

ഇരുവരുടേയും പ്രണയത്തിന് മൂക സാക്ഷിയാകുന്ന ലക്ഷ്മിപ്രിയ തന്നെയാണ് ഇരുവരും തമ്മിലുള്ള ഈ പൊരുത്തത്തെ ഇപ്പോൾ എടുത്ത് കാണിച്ചിരിക്കുന്നത്. അഭിമുഖത്തിൽ റോബിൻ തന്നെ ചേച്ചിയമ്മ എന്ന് വിളിച്ച വീഡിയോ ക്ലിപ്പും, ദിൽഷ തന്നെ ചേർത്ത് പിടിച്ച് എന്റെ ചേച്ചിയമ്മ എന്ന് പറഞ്ഞ ഫോട്ടോയും ചേർത്ത് വച്ച് ലക്ഷ്മിപ്രിയ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവയ്ക്കുകയായിരുന്നു. അഭിമുഖം ദിൽഷ കണ്ടു എന്നതിന് ഇത് തന്നെയാണ് തെളിവ് എന്ന് ദിൽഷയുടെ പോസ്റ്റിന് താഴെ കമന്റുകൾ വന്നുകൊണ്ടിരിയ്ക്കുകയാണ്.

റോബിനൊപ്പം ചിത്രത്തിലുള്ളത് അവതാരകയായ ആരതിയാണ്. കോയമ്പത്തൂരിൽ നിന്നും ബിഎസ്‌സി ഫാഷൻ ടെക്‌നോളജി പൂർത്തിയാക്കിയ ആരതി ഒരു ഡിസൈനർ കൂടിയാണ്. കൂടാതെ സ്വയംസംരംഭക കൂടിയാണ് ആരതി. പൊഡീസ് എന്ന ബൊടിക്യു സ്വന്തമായി നടത്തുന്നുണ്ട് താരം. ഇതൊന്നും കൂടാതെ ബിസിനസിനൊപ്പം അഭിനയ ലോകത്തും സജീവമാണ് ആരതി. തെലുങ്കിൽ രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ആരതി.

ഇക്കാര്യങ്ങളൊക്കെ അന്വേഷിച്ച് അറിഞ്ഞ സോഷ്യൽമീഡിയ ഡിസൈനർ, അവതാരക, സംരംഭക, മോഡൽ, നടി എന്നിങ്ങനെ പലമേഖലകളിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയായ ആരതിയെ അഭിനന്ദിക്കുകയാണ്. റോബിനെ അഭിമുഖം ചെയ്യാൻ വന്ന അവതാരകരിൽ ഒരാളായിരുന്നു ആരതി. തുടക്കം മുതലേ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരുന്നാണ് ആരതി ശ്രദ്ധിക്കപ്പെട്ടത്.

അതേസമയം, താൻ ബിഗ് ബോസ് മലയാളം സീസൺ 4 പൂർണമായും കണ്ടിട്ടില്ലെന്നും ആരതി പറയുന്നുണ്ട്. പക്ഷെ റോബിൻ വന്ന ഭാഗങ്ങൾ എല്ലാം കണ്ടിട്ടുണ്ട് എന്നും ആരതി പറയുന്നുണ്ടായിരുന്നു.

Advertisement