ദിവസങ്ങൾക്ക് ശേഷം അവതാരക ആരതിക്ക് ഒപ്പമുള്ള ചിത്രവുമായി റോബിൻ; ദിൽഷയ്ക്ക് വേണ്ടി പുതിയ സ്ട്രാറ്റജിയാണല്ലേ എന്ന് ചോദ്യം ചെയ്ത് ആരാധകർ

395

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അവസാനിക്കുകയും ദിൽഷ പ്രസന്നൻ കിരീടം ചൂടുകയും ചെയ്തുവെങ്കിലും നിരവധിയാളുകളുടെ മനസിൽ ഗ്രാൻഡ് ഫിനാലെയ്ക്ക് ഏറെ മുൻപ് പുറത്തായ ഡോ. റോബിനാണ്. ബിഗ് ബോസ് ഷോ ആരംഭിച്ച ശേഷം നിരവധി ആരാധകരെ ലഭിച്ച മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ശോയിൽ നിന്നും പുറത്തായ ശേഷം ഉദ്ഘാടനങ്ങളും അഭിമുഖങ്ങളും ഒക്കെയായി തിരക്കിലായ റോബിൻ സിനിമയിലും വേഷമിടാൻ പോവുകയാണ്. അതേസമയം, റോബിനും ദിൽഷയും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. ഇരുവരും പ്രണയത്തിലാണോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. റോബിൻ ദിൽഷയോട് പ്രണയമുണ്ടെന്നും വിവാഹം കഴിക്കാൻ ഇഷ്ടമുണ്ടെന്നും നേരത്തെയും പറഞ്ഞിട്ടുണ്ട്. ദിൽഷയുടെ മറുപടിക്കുമായി കാത്തിരിക്കുകയാണെന്നും റോബിൻ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ, ദിൽഷ ബിഗ് ബോസ് ഹൗസിൽ നിന്ന് വന്ന ശേഷവും രോബിനോട് പ്രണയമുണ്ടോ എന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഡോക്ടറും താനും ഒരുമിച്ചിരുന്നു സംസാരിച്ച് എടുക്കേണ്ട തീരുമാനം ആണ് വിവാഹക്കാര്യം എന്നാണ് താരത്തിന്റെ മറുപടി. പക്ഷെ ഡോക്ടർ ഫുൾ തിരക്കിലാണ്. കല്യാണത്തെക്കുറിച്ചൊന്നും സംസാരിക്കാനെ സമയം കിട്ടുന്നില്ലെന്നും ദിൽഷ പറഞ്ഞിരുന്നു.

Advertisements

ഇതിനിടെയാണ് റോബിനെ ഇന്റർവ്യൂ ചെയ്ത് ഒരു താരസുന്ദരി ആരാധകരുടെ മനസിൽ ഇടംപിടിച്ചത്. റോബിനെ ഇന്റർവ്യു ചെയ്യാൻ വന്ന് താരമാവുകയായിരുന്നു ആരതി എന്ന ഈ അവതാരക. അഭിമുഖത്തിന് ശേഷം റോബിൻ അവതാരകയ്ക്കൊപ്പം നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചെതോടെയാണ് ആരതിയെ പ്രേക്ഷകരും ശ്രദ്ധിച്ച് തുടങ്ങിയത്. അഭിമുഖം ചെയ്യാൻ വന്ന ആരതി റോബിനിൽ നിന്ന് കണ്ണെടുക്കാതെ നോക്കി നിന്നതോടെയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്.

ALSO READ- ‘എന്റെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു നീ’, പക്ഷെ പെട്ടെന്ന് ഞങ്ങളെ വിട്ടുപോയി; ഭർത്താവിന്റെ മരണത്തിന് ശേഷം മീനയുടെ ആദ്യത്തെ പ്രതികരണം സോഷ്യൽമീഡിയയിൽ

ദിൽഷ ഇത് കാണേണ്ട, ദിൽഷയ്ക്ക് പകരം ഇനി ആരതി മതി എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയ കമന്റുകൾ. ദിൽഷ വേണ്ട, ദിൽഷയെക്കാൾ ഞങ്ങളുടെ ഡോക്ടർക്ക് ചേരുന്നത് ആരതി തന്നെയാണ് എന്നൊക്കെ പറഞ്ഞാണ് റോബിൻ ഫാൻസ് പോലും രംഗത്ത് എത്തിയത്. ദിൽറോബ് എന്ന ഹാഷ് ടാഗ് പോലും മാറ്റി എഴുതപ്പെട്ടു. റോബിനെയും ആരതിയെയും വച്ച് വീഡിയോ വരെ ക്രിയേറ്റ് ചെയ്തു. ഇതെല്ലാം കണ്ട് ദിൽഷ പൊട്ടിക്കരയും എന്ന് പറഞ്ഞ ട്രോളന്മാർ വരെയുണ്ട്.

കഴിഞ്ഞ രണ്ട് ദിവസമായി ആരതി സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോൾ റോബിൻ തന്റെ ഇൻസ്റ്റ പേജിൽ ഇതേ അവതാരകയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ഇന്റർവ്യു കഴിഞ്ഞ ഉടനെ അവതാരകയുമായിട്ടുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നത് സ്വഭാവികം. എന്നാൽ രണ്ട് ദിവസം കഴിഞ്ഞും ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ റോബിന്റെ ആരാധകർ കൺഫ്യൂഷനിലാണ് ഇപ്പോൾ.

ALSO READ- വേഷ്ടിയാണ് താരം! ഈ ട്രെൻഡ് അവസാനിക്കില്ല; കിടിലൻ ഹോട്ട് ലുക്കിൽ എത്തി നടി മാളവിക മോഹനൻ

ഇത് ദിൽഷയ്ക്ക് വേണ്ടിയുള്ള റോബിന്റെ പുതിയ സ്ട്രാറ്റജിയാണ് എന്നാണ് ചിലർ കണ്ടെത്തിയിരിക്കുന്നത്. അതേസമയം, മറ്റുള്ളവർ റോബിൻ മച്ചാന് ദിലു മതിയെന്നും ക്യൂട്ട് ആണെന്നുമൊക്കെ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാൽ, ഫോട്ടോ പങ്കുവെച്ചതിന് പിന്നിലെന്താണെന്ന് റോബിന് മാത്രമേ അറിയുകയുള്ളൂ. പ്രത്യേകിച്ച് ക്യാപ്ഷനും കാര്യങ്ങളൊന്നും തന്നെ ചിത്രത്തിന് നൽകിയിട്ടില്ല. എങ്കിലും ഇരുവരുടെ കാര്യത്തിലും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ദിൽഷയോ അതോ ആരതിയാണോ റോബിനെ പ്രണയിക്കുക എന്നാണ് ഇപ്പോൾ ആരാധകരുടെ ചർച്ചകൾ.

ബിഗ് ബോസ് ഹൗസിലെ റോബിന്റെ ഇഷ്ടത്തെ സീസൺ 1 ലെ പേർളിഷ് ആകാൻ നോക്കുവാണോ എന്ന് ചിലർ ചോദിച്ചിട്ടുണ്ടായിരുന്നു. എന്നാൽ തങ്ങൾ പേർളിഷ് ആകാൻ ഒന്നും നോക്കുവല്ല, ഞങ്ങൾ ഞങ്ങളാണെന്ന് ഡോക്ടർ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് ഹൗസിൽ വെച്ച് അവതാരകനായ മോഹൻലാലും റോബിനോട് പറഞ്ഞിരുന്നു ഇവിടെ നിന്ന് ഇഷ്ടമുള്ള എല്ലാം കൂടെ കൊണ്ട് പോകാൻ സാധിക്കട്ടെയെന്ന്.

Advertisement