‘ഒരു പത്ത് വർഷം ഞാൻ ഒന്നും ചെയ്തില്ലെങ്കിലും മലയാളികൾ എന്നെ മറക്കില്ല; ആരതിയോട് ഓടി രക്ഷപ്പെട്ടോളാൻ പറഞ്ഞവർ ആ വെള്ളം അങ്ങ് വാങ്ങിവച്ചേക്ക്: റോബിൻ

250

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ഏറ്റവും കൂടുതൽ പ്രശസ്തനായ താരമായിരിക്കും റോബിൻ രാധാകൃഷ്ണൻ. ഷോ അടുത്ത സീസണിലേക്ക് കടന്നിട്ടും കഴിഞ്ഞ സീസണിലെ താരമായ റോബിൻ വാർത്തകളിൽ നിറയുകയാണ്.

ഈയടുത്തായി താരത്തിന്റെ സിനിമയുടെ വിശേഷങ്ങളും പുറത്തെത്തിയിരുന്നു. കൂടാതെ, ജനങ്ങൾക്കിടയിലിറങ്ങി തന്നെ സജീവമായി സ്വയം പ്രമോട്ട് ചെയ്യാനും റോബിൻ ശ്രദ്ധിക്കാറുണ്ട്. ഈയിടെയായി നിരവധി ആരോപണങ്ങൾ താരത്തിന് നേരെ ഉയർന്നിരുന്നു. ഇതിന് പൊതു സ്ഥലത്ത് വെച്ചാണ് റോബിൻ മറുപടി നൽകിയതും. താരത്തിന്റെ ആക്രോശവും ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. എന്നാൽ സന്തോഷ് കുരുവിള നിർമ്മിക്കുമെന്ന് പറഞ്ഞ് പുറത്തിറക്കിയ റോബിന്റെ സിനിമയുടെ പോസ്റ്റർ വ്യാജമാണെന്നാണ് വിവരം, ഇക്കാര്യം സ്ഥിരീകരിച്ച് നിർമാതാവ് തന്നെ രംഗത്തെത്തിയിരുന്നു.

Advertisements

പിന്നാലെ റോബിന്റെ അടുത്ത സുഹൃത്തും പിആർ വർക്കിന് മുന്നിൽ നിന്നിരുന്ന വ്യക്തിയുമായ സിനിമ സ്റ്റിൽ ഫോട്ടോഗ്രാഫറായ ശാലു പേയാട് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് വാർത്തയിൽ വീണ്ടും റോബിനെ നിറയ്ക്കുന്നത്. ഇല്ലാത്ത സിനിമയ്ക്ക് വേണ്ടി റോബിൻ പബ്ലിസിറ്റി നടത്തിയെന്നും ബിഎംഡബ്ല്യു കാർ വാങ്ങി ലോണിട്ടെന്നുമൊക്കെ ശാലു പേയാട് വെളിപ്പെടുത്തുന്നു.

ALSO READ- വലിയ താരപുത്രി ആയിട്ടും പാരമ്പര്യം മുറുകെ പിടിച്ച് മാളവിക ജയറാം, ഇാെതാക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നെന്ന് ആരാധകർ

അതേസമയം, താൻ വാർത്തകളിൽ നിറയുന്നത് ആസ്വദിക്കുകയാണ് എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ ഇപ്പോൾ. താൻ തന്നെ കുറിച്ചു ട്രോളുകൾ കാണാറുണ്ട്. ഹാഷ് ടാഗ് റോബിൻ രാധാകൃഷ്ണൻ എന്ന് സെർച്ച് ചെയ്ത് നോക്കിയാൽ എത്രമാത്രം വീഡിയോസ് ഉണ്ടെന്ന് അറിയാൻ പറ്റും. നമ്മൾ നമ്മളെ പറ്റിയുള്ള വീഡിയോസ് ചെയ്യുന്നതിനെക്കാളും മറ്റുള്ളവരെ കൊണ്ട് വീഡിയോ ചെയ്യിക്കുന്നതിലാണ് കഴിവെന്നാണ് റോബിൻ അഭിപ്രായപ്പെടുന്നത്.

അക്കാര്യമാണ് നിങ്ങൾ മനസിലാക്കേണ്ടത്. തന്റെ റീച്ച് കുറയുക നിങ്ങൾ എപ്പോഴാണോ തന്നെ പറ്റിയുള്ള കണ്ടന്റ് നിർത്തുന്നത് അന്നേ അത് കുറയുകയുള്ളൂവെന്നും റോബിൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. നിങ്ങളുടെ സമയം തനിക്ക് വേണ്ടിയാണ് വിനിയോഗിക്കുന്നത്. തന്റെ കണ്ടന്റുകൾ ആണ് നിങ്ങൾ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്നത്. അതു ലോജിക്കലി മനസിലാക്കണമെന്നും താരം പറഞ്ഞു.

ALSO READ- എന്റെ വിവാഹ മോചനത്തിൽ ദിലീപേട്ടന് യാതോരു പങ്കുമില്ലായിരുന്നു, അന്ന് കാവ്യാ മാധവൻ പറഞ്ഞത് കേട്ടോ

കൂടാതെ, ‘ഒരു പത്ത് വർഷം ഞാൻ ഒന്നും ചെയ്തില്ലെങ്കിലും മലയാളികളിൽ അധികം പേരും എന്നെ മറക്കാൻ പോകുന്നില്ല. കാരണം അതിന് വേണ്ടിയുള്ള കാര്യങ്ങൾ യുട്യൂബിൽ ഉണ്ട്. ഡീഗ്രേഡിംഗ് വന്നപ്പോൾ ആരതി പൊടിയോട് ഓടി രക്ഷപ്പെട്ടോളാൻ പറഞ്ഞവരുണ്ട്. ആ വെള്ളം അങ്ങ് വാങ്ങിവച്ചിരുന്നാൽ മതി.’- എന്നാണ് റോബിന്റെ വാക്കുകൾ.

ഇപ്പോൾ സൈലന്റ് ആയി ഇരിക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിലെ എല്ലാ കാര്യങ്ങളും താൻ കാണുന്നുണ്ട്. കണ്ടന്റ് കൊടുക്കേണ്ട സമയത്ത് അത് ചെയ്യും. കഴിഞ്ഞ മാസം 2500 ഓളം വീഡിയോസ് ആണ് തന്റെ പേരിൽ ഉള്ളത്. ഏത് സിനിമാ നടന് ഉണ്ട് ഒറ്റയടിക്ക് ഇത്രയും വീഡിയോസെന്നും അതുകൊണ്ട് തന്നെ പ്രമോട്ട് ചെയ്യുന്നത് നിങ്ങൾ തന്നെയാണ്. ആ ഒരു സത്യം നിങ്ങൾ മനസ്സിലാക്കൂവെന്നും ഡീഗ്രേഡിംഗ് എല്ലാം താൻ നേരിടുമെന്നും റോബിൻ പറഞ്ഞു. .

Advertisement