കുടുംബത്തോടൊപ്പം പെണ്ണുകാണാനെത്തി റോബിന്‍, സന്തോഷത്തില്‍ മതിമറന്ന് ആരതി പൊടി, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

142

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.

Advertisements

ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

Also Read: എന്റെ കണ്ണുകള്‍ ഇപ്പോള്‍ നിറയുന്നുണ്ട്, മമ്മൂട്ടിയെന്ന മഹാമനുഷ്യനെ തിരശ്ശീലയില്‍ കാണാനായി തിക്കിത്തിരക്കിയ ഒരുവന് ഇതിലപ്പുറം എന്ത് പിറന്നാള്‍ സമ്മാനം കിട്ടാനാണ്, വൈറലായി കുറിപ്പ്

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെ വെളിപ്പെടുത്തി.

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ആരതിയും റോബിനും. തങ്ങളുടെ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ വളരെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Also Read: രോഗം വില്ലനായി, സിനിമയിൽ നിന്ന് നടിയെ ഒഴിവാക്കുന്നു

ഇപ്പോഴിതാ തന്റെ പെണ്ണുകാണല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് റോബിന്‍. കുടുംബത്തോടൊപ്പം ആരതിയുടെ വീട്ടിലെത്തി കഴിഞ്ഞ ദിവസമായിരുന്നു റോബിന്റെ പെണ്ണുകാണല്‍. വീഡിയോയില്‍ ആരതിക്ക് റോബിന്റെ അമ്മ വളയിട്ട് കൊടുക്കുന്നതും കാണാം.

നിമിഷ നേരം കൊണ്ടാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ആശംസകള്‍ അറിയിച്ച് കമന്റുകള്‍ ചെയ്തിരിക്കുന്നത്.

Advertisement