ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് ആരതിപ്പൊടിയും, റോബിന്‍ രാധാകൃഷ്ണനും. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ്. ഈ വര്‍ഷം അവസാനം വിവാഹം ഉണ്ടാവുമെന്ന് താരങ്ങള്‍ തന്നെ അറിയിച്ചിരുന്നു. തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആരതിയും റോബിനും എത്താറുണ്ട്.
ഇപ്പോള്‍ ഓണത്തോട് അടുപ്പിച്ച് എടുത്ത അഭിമുഖത്തില്‍ തങ്ങളുടെ പുതിയ വിശേഷങ്ങള്‍ ആണ് ആരതി റോബിനും പങ്കുവെച്ചത്. ഇതില്‍ വിവാഹത്തെക്കുറിച്ചെല്ലാം ഇരുവരും സംസാരിച്ചു. റോബിന്‍ ചേട്ടന് നല്ല കെയറിങ് ആണെന്ന് പറഞ്ഞ ആരതി തന്നെ ഒറ്റയ്ക്ക് എവിടെയും പോകാന്‍ സമ്മതിക്കില്ല എന്നും പേടികൊണ്ടാണ് അങ്ങനെയൊന്നും പറഞ്ഞു.
ഇങ്ങനെ കിടന്ന് കഷ്ടപ്പെടല്ലേ കുറച്ചു റസ്റ്റ് എടുക്ക് എന്ന് എന്നോട് പറഞ്ഞിട്ടുള്ളത് റോബിന്‍ ചേട്ടന്‍ മാത്രമാണ്. ഇടയ്ക്ക് രാത്രി പുറത്തേക്ക് പോകേണ്ടി വന്നാലും എനിക്ക് റോബിന്‍ ചേട്ടനെ വിളിക്കാം. അതേസമയം തങ്ങളെ കുറിച്ച് വരുന്ന വിമര്‍ശനങ്ങള്‍ക്കും ആരതി മറുപടി കൊടുത്തിട്ടുണ്ട്.
അപ്രതീക്ഷിതമായി കണ്ടുമുട്ടി പ്രണയത്തിലായവരാണ് റോബിനും ആരതിയും. ബിഗ് ബോസ് മലയാളം സീസണ്‍ 4ന് ശേഷം റോബിന്‍ വലിയ ജനപ്രീതിയില്‍ നില്‍ക്കുമ്പോള്‍ ആയിരുന്നു ഇവര്‍ തമ്മില്‍ അടുക്കുന്നത്. അതിനു ശേഷം ഒരുപാട് വിമര്‍ശനങ്ങളും ട്രോളുകളും വന്നപ്പോഴും റോബിന്‍ വിവാദങ്ങളില്‍ പെട്ടപ്പോഴെല്ലാം പിന്തുണയുമായി ആരതി ഒപ്പമുണ്ടായിരുന്നു.