മലയാള സിനിമയിലെ താരരാജാക്കന്മാരില് ഒരാളാണ് മമ്മൂട്ടി. അദ്ദേഹം തന്റെ അഭിനയ ജീവിതം തുടങ്ങിയിട്ട് അമ്പത്തിയൊന്ന് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതിനോടകം ഓര്‍ത്തുവെയ്ക്കാന്‍ ഒത്തിരി നല്ല സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത്.
പ്രായം കൂടി വരുമ്പോഴും തന്റെ ഒളിമങ്ങാത്ത സൗന്ദര്യം കൊണ്ട് ഇന്നും ആരാധകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. അടുത്ത കാലത്തായി പുറത്തുവരുന്ന സിനിമകളിലൂടെയെല്ലാം അദ്ദേഹം കേരളക്കരയെ അമ്പരപ്പിക്കുകയാണ്.
വ്യത്യസ്തമായ കഥകളും കഥാപാത്രങ്ങളുമായാണ് ഇതിലൂടെയെല്ലാം അദ്ദേഹം എത്തിയിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ പിആര്‍ഒയും മമ്മൂട്ടി ഷെയര്‍ ആന്‍ഡ് കെയര്‍ ഫൗണ്ടേഷന്റെ തലപ്പത്തുള്ളയാളുമായ റോബര്‍ട്ട് കുര്യാക്കോസ് പങ്കുവെച്ച പോസ്റ്റാണ് വൈറലായിരിക്കുന്നത്.
മമ്മൂട്ടിയുടെ ഒരു ഷര്‍ട്ടിനെ കുറിച്ചാണ് കുറിപ്പില്‍ പറയുന്നത്. മമ്മൂട്ടി ധരിച്ച ഷര്‍ട്ട് തനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് മനസ്സിലാക്കി അദ്ദേഹം അത് തനിക്ക് സമ്മാനിച്ചുവെന്നും റോബര്‍ട്ട് കുറിപ്പില്‍ പറയുന്നു. തനിക്ക് എന്നും അലക്കി തേച്ച് ഇസ്തിരിയിട്ട് വെക്കാന്‍ ഒരു ഓര്മ്മയാണിതെന്നും അദ്ദേഹം കുറിച്ചു.
ആ ഷര്‍ട്ടിട്ട് വന്ന മമ്മൂക്കയോടൊപ്പം താന്‍ ഒത്തിരി ഫോട്ടോയെടുത്തിരുന്നു. എത്ര എടുത്തിട്ടും തനിക്ക് മതിയായില്ല. അപ്പോഴാണ് മമ്മൂക്ക തന്നോട് കാര്യം തിരക്കിയതെന്നും തനിക്ക് ഷര്‍ട്ട് ഇഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കിയ മമ്മൂക്ക അത് വൈകുന്നേരം ഒരു ഗിഫ്റ്റ് കവറിലാക്കി തന്നയച്ചുവെന്നും റോബര്‍ട്ട് പറയുന്നു. ഈ ഷര്‍ട്ട് ഇട്ട ഫോട്ടോയും കുറിപ്പിനൊപ്പം റോബര്‍ട്ട് പങ്കുവെച്ചിട്ടുണ്ട്.