വെള്ളം തിളപ്പിക്കാന്‍ അറിയില്ല, പക്ഷെ ഷെഫിന്റെ പാചകത്തെ കുറ്റം പറയും; റിയാസ് സലീം

141

മലയാളം ബിഗ് ബോസ് സീസണ്‍ ആറിലെ ഒരു മത്സരാര്‍ത്ഥിയാണ് ജാന്‍മണി ദാസ്. ഫെയ്മസ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ജാന്‍മണി. വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസമിലെ ഗുവാഹത്തിയില്‍ ജനിച്ച ജാന്‍മണി ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ്.

Advertisements

എന്നാല്‍ മലയാളത്തില്‍ അല്പം വഴക്കം കുറവാണ് ജാന്‍മണിയ്ക്ക്. ഇത് താരത്തിന്റെ സംസാരം കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് മനസ്സിലാവും. ഇതുകൊണ്ട് തന്നെ ജാന്‍മണിയ്ക്ക് നേരെ പരിഹാസ കമന്റുകളും വരുന്നുണ്ട്.

ഇപ്പോള്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബിഗ്‌ബോസ് സീസണ്‍ 4 മത്സരാര്‍ത്ഥി റിയാസ് സലീം. തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഇട്ട പോസ്റ്റിലൂടെയാണ് ജാന്‍മോണി ദാസിനെ പിന്തുണച്ച് റിയാസ് എത്തിയിരിക്കുന്നത്.

‘സോഷ്യല്‍ മീഡിയയില്‍ ജാന്‍മണിയുടെ മലയാളം ഉച്ചാരണത്തെ കളിയാക്കാന്‍ ചില ആളുകള്‍ക്ക് ധൈര്യമുണ്ട്. എന്നിട്ടും ഇംഗ്ലീഷില്‍ രണ്ട് വാക്ക് പ്രയോഗിക്കാന്‍ അവര്‍ ഇടറുന്നു.. വെള്ളം തിളപ്പിക്കാന്‍ അറിയല്ല, പക്ഷെ ഷെഫിനെ പാചകത്തെ കുറ്റം പറയും, ടിപ്പിക്കല്‍ മലയാളി’ പുതിയ ഭാഷ പഠിക്കുന്നതും സംസാരിക്കുന്നതും അഭിനന്ദനാര്‍ഹമാണെന്ന് അറിയുക’ റിയാസ് പറയുന്നു.

 

Advertisement