ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാന്റ് ഫിനാലെയിലേക്ക് അടുക്കുന്നതിനിടെ അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കുന്നത്. ഈ വാരം നടക്കുന്ന എവിക്ഷൻ പൂർത്തിയാകുന്നതോടെ ഫൈനൽ ഫൈവിലേക്ക് ആരൊക്കെയെത്തുമെന്ന് ഉറപ്പിക്കാൻ കഴിയും.
ദിൽഷയും സൂരജും ഇപ്പോൽ ലക്ഷ്മിപ്രിയയും ഫൈനൽ ഏതാണ്ട് ഉറപ്പിച്ചു. ഇതിനിടെ ഇപ്പോഴിതാ ആഴ്ചയുടെ അവസാനം മോഹൻലാൽ വന്നപ്പോൾ മത്സരാർത്ഥികളുടെ പ്രകടനമികവിനെക്കുറിച്ച് മാർക്കിടാൻ ആവശ്യപ്പെട്ടിരുന്നു. സകലരേയും അമ്പരപ്പിക്കുന്ന നടപടിയാണ് ഇതിനിടെ റോൺന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
റിയാസിന് എല്ലാ കാര്യങ്ങളിലും മുഴുവൻ മാർക്കും നൽകി ലാലേട്ടനെപ്പോലും റോൺസൻ അതിശയിപ്പിച്ചു. ബിഗ് ബോസ് തന്നെ ജീവിതമാക്കിയ ഭാവിയിൽ ബ്രാൻഡ് അംബാസഡർ വരെയാക്കാൻ സാധിക്കുന്ന ആളാണ് റിയാസ് എന്നായിരുന്നു റോൺസന്റെ അഭിപ്രായം.
‘ബിഗ് ബോസ് ഷോയിലേക്ക് വന്ന ഇരുപത് പേരിൽ ഈ ഷോയ്ക്ക് വേണ്ടി ജീവിക്കുന്നുവെന്ന് ആത്മാർത്ഥമായി എനിക്ക് തോന്നിയത് മൂന്നു പേരുകളാണ്. അതിൽ രണ്ടു പേർ പുറത്തുപോയിക്കഴിഞ്ഞു. റോബിനും നിമിഷയുമായിരുന്നു ആ രണ്ടു പേർ. മൂന്നാമത്തെയാൾ റിയാസാണ്. ഞാനെപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, നമ്മൾ ഒരു ജോലി ചെയ്യുമ്പോൾ അത് കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടാണ് ചെയ്യേണ്ടത്. അങ്ങനെ ബിഗ് ബോസിൽ വന്ന് ഇതൊരു പ്രൊഫഷനാക്കിയ, ജീവിതം ഇതുതന്നെയെന്ന് ഉറപ്പിച്ച വ്യക്തിയാണ് റിയാസ്. നാളെ ബിഗ് ബോസിന്റെ ബ്രാൻഡ് അംബാസഡർ വരെയാക്കാൻ പറ്റിയ ആളാണ് റിയാസ്’- റോൺസൺ പറയുന്നു.
മത്സരബുദ്ധി, നേതൃപാടവം, വിനോദം, സഹനശക്തി, കാഴ്ചപ്പാട് എന്നിവയിലാണ് മാർക്കി ഇടേണ്ടിയിരുന്നത്. ഇതിൽ മുഴുവൻ മാർക്കും നൽകിയാണ് റോൺസൻ റുയാസിനെ പുകഴ്ത്തിയത്. 100 മാർക്കും റിയാസിന് നൽകുകയാണോ എന്ന് ലാലേട്ടൻ ചോദിച്ചപ്പോൾ യാതൊരു സംശയവുമില്ലാതെ റിയാസ് അതിന് അർഹനാണെന്ന് റോൺസൺ അഭിപ്രായപ്പെട്ടു.
അതേസമയം, റോൺസന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകർ രംഗത്തെത്തി. ‘റോൺസൺ റിയാസിനെ കുറിച്ച് പറഞ്ഞത് മാത്രം നോക്കിയാൽ മതി റിയാസ് എന്ന വ്യക്തി എത്രത്തോളം നല്ല മനുഷ്യനാണെന്ന് മനസിലാക്കാനെന്നു ആരാധകർ പറയുന്നു.
റിയാസിനെ കുറിച്ച് ആരാധകന്റെ കുറിപ്പ് ഇങ്ങനെ:
‘റോൺസൺ റിയാസിനെ കുറിച്ച് പറഞ്ഞത് മാത്രം നോക്കിയാൽ മതി റിയാസ് എന്ന വ്യക്തി എത്രത്തോളം നല്ല മനുഷ്യനാണെന്ന് മനസിലാക്കാൻ. ഇതൊന്നും അല്ലാത്ത റിയാസിനെ ഞാൻ പുറത്തു കൊണ്ടുവരുമായിരുന്നു എന്ന് പറഞ്ഞത് ഇവർ കരുതുന്ന പോലെ എപ്പോഴും ചൊറിഞ്ഞ് നടക്കുന്ന റിയാസിനെയല്ല. വളരെ സ്വീറ്റ് ആയിട്ടുള്ള വേറൊരു റിയാസുണ്ട്, അവനെ എനിക്കറിയാവുന്ന പോലെ ഈ വീട്ടിൽ ആർക്കുമറിയില്ല.
ഈ റിയാലിറ്റി ഷോയിൽ സിംപതിക്കും സെന്റിക്കും സ്ഥാനമില്ല എന്ന് വളരെ വ്യക്തമായി അറിയാവുന്ന ആളാണ് റിയാസ്. അതുകൊണ്ട് തന്നെ അവൻ അവന്റെ സ്നേഹം പുറത്ത് കാണിച്ചില്ല എന്ന് മാത്രം. റിയാസ് നാടകമാണെന്ന് ചിലർ പറയും. അങ്ങനെ നാടകം കാണിക്കുന്ന ആളാണ് റിയാസെങ്കിൽ കൂടുതൽ സപ്പോർട്ട് ഉണ്ടായ റോബിനെ മണിയടിച്ച് നടക്കുമായിരുന്നു.’
‘റോബിനോടൊ ദിൽഷയോടൊ വഴക്കിടുമ്പോൾ എനിക്ക് വിഷമം വരില്ല. പക്ഷെ ലക്ഷ്മി ചേച്ചിയോട് വഴക്കിടുമ്പോൾ എനിക്കെന്തോ വല്ലാത്ത സങ്കടം തോന്നും. ഗെയിമിന്റെ ഭാഗമായി മാത്രം എപ്പോഴും പ്രവോക്ക് ചെയ്ത് പുറത്ത് കാണിക്കാതെ മനസിൽ സ്നേഹം മാത്രം കൊണ്ട് നടക്കുന്ന താന്തോന്നി.’- കുറിപ്പിൽ പറയുന്നു.