എന്റെ ചില തീരുമാനങ്ങൾ തെറ്റായി പോയി; ഉമയെ ചെറുപ്പത്തിൽ തന്നെ വിവാഹം കഴിച്ചത് കാരണം സിനിമയിൽ ഹീറോയാകാൻ സാധിച്ചില്ല: റിയാസ് ഖാൻ

2933

സ്‌ക്രീനിൽ കട്ട മസിലുമായി എത്തുന്ന സുന്ദരനായ വില്ലനാണ് റിയാസ് ഖാൻ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ആ വില്ലത്തരമൊന്നും ഇല്ലാത്ത വെറും പച്ചയായ മനുഷ്യനാണ്. വളരെ റൊമാന്റിക്കുമാണ് റിയാസ് ഖാൻ. സിനിമാ – സീരിയൽ ഇന്റസ്ട്രിയിൽ പലരും പ്രണയിച്ച് വിവാഹം ചെയ്തിട്ടുണ്ടെങ്കിലും അതെല്ലാം പലപ്പോഴും പരാജയത്തിലാണ് ചെന്നു നിൽക്കുന്നത്.

നന്ദിനി എന്ന സീരിയലിലൂടെ ഇപ്പോൾ കുടുംബ പ്രേക്ഷകർക്കും ഏറെ പ്രിയങ്കരനായിരിക്കുകയാണ് റിയാസ് ഖാൻ. താരത്തിന്റേത് പ്രണയ വിവാഹമായിരുന്നു. വ്യത്യസ്ത മതത്തിൽപ്പെട്ട റിയാസ് ഖാനും ഉമയും. ഇപ്പോഴിതാ ചെുപ്രായത്തിൽ തന്നെ വിവാഹം കഴിച്ചത് തന്റെ കരിയറിനെ മോശമായി ബാധിച്ചെന്ന് പറയുകയാണ് റിയാസ് ഖാൻ.

Advertisements

താൻ ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിച്ചതുകൊണ്ടാണ് താൻ ഹീറോ ആകാതിരുന്നതെന്ന് നടൻ റിയാസ് ഖാൻ യു2 മീഡിയ ഹബ്ബിനോട് പ്രതികരിച്ചത്. ഹീറോ ആകണമെന്ന് ആഗ്രഹിച്ചാണ് സിനിമയിലെത്തിയതെന്നും എന്നാൽ തന്റെ ചില തീരുമാനങ്ങൾ തെറ്റിപ്പോയെന്നും റിയാസ് ഖാൻ പറയുകയാണ്.

ALSO READ- കാര്യപ്രാപ്തി ഇല്ലാത്തവരെ ചുമ്മാ ഫ്രണ്ട്‌സ് ആയി വെക്കാൻ മാത്രമേ സാധിക്കുള്ളു; ഒരു കാര്യം ഒരാൾ ഏൽപ്പിച്ചാൽ അതേപോലെ ചെയ്യുന്നതാണ് തന്റെ രീതി, തുറന്ന് പറഞ്ഞ് നടി അഹാന കൃഷ്ണൻ

താനും ഹീറോ ആകണമെന്ന ആഗ്രഹത്തിലാണ് സിനിമയിൽ വന്നത്. ഒന്ന് രണ്ട് സിനിമകളിൽ ഹീറോ ആയി അഭിനയിച്ചു. പിന്നീട് ജീവിതത്തിൽ എടുത്ത ചില തെറ്റായ തീരുമാനങ്ങൾ മൂലമാവാം ഹീറോയാവാനാകാതെ പോയി.

കൂടാതെ താൻ ആ ചെറിയ പ്രായത്തിൽ ഞാൻ കല്യാണം കഴിക്കാൻ പാടില്ലായിരുന്നു. കല്യാണത്തിന് ശേഷം വൈഫിനെ നോക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ഏത് റോൾ ചെയ്യണം, എങ്ങനെ പൈസ ഉണ്ടാക്കണം, എന്നൊന്നും ചിന്തിച്ചില്ല. തന്നെ വിശ്വസിച്ച് വന്ന പെൺകുട്ടിയെ എങ്ങനെ നോക്കണം എന്ന ചിന്തയായിരുന്നു. പൈസയൊന്നുമില്ലാതെ കുറെ നാൾ വീട്ടിലിരുന്നിട്ടുണ്ടെന്നും റിയാസ് ഖാൻ പറയുന്നു. അതുകൊണ്ടുതന്നെ ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിച്ചതുകൊണ്ടാണ് താൻ ഹീറോ ആകാതിരുന്നതെന്ന് പറയുകയാണ് നടൻ റിയാസ് ഖാൻ.

ALSO READ- ‘അരിയാഹാരങ്ങൾ മോ ഷ്ടിക്കാൻ ആണോടാ പറഞ്ഞത്, നീയാരാ മധുവോ?’; ആദിവാസി യുവാവ് മധുവിനെ അധിക്ഷേപിച്ച് അഖിൽ മാരാർ; വിവാദം

ഹീറോ ആകണമെന്ന് ആഗ്രഹിച്ചാണ് സിനിമയിലെത്തിയതെന്നും എന്നാൽ തന്റെ ചില തീരുമാനങ്ങൾ തെറ്റിപ്പോയെന്നും റിയാസ് ഖാൻ പറഞ്ഞു. യു2 മീഡിയ ഹബ്ബിനോടായിരുന്നു റിയാസിന്റെ പ്രതികരണം.

പക്ഷെ, അന്ന് അങ്ങനെ വിവാഹം കഴിച്ചില്ലായിരുന്നില്ലെങ്കിൽ ഇപ്പോഴത്തെ എന്റെ വൈഫിനെ കിട്ടില്ലായിരിക്കാം. എനിക്ക് ഉമ തന്നെയായിരുന്നു പ്രയോറിറ്റി. ഞാൻ വില്ലനായി വന്ന സിനിമകളെല്ലാം ഹിറ്റായി. വില്ലൻ കഥാപാത്രങ്ങൾക്ക് ഞാൻ ചോദിക്കുന്ന പൈസ കിട്ടുന്നുണ്ടെന്നും അതുകൊണ്ട് പരിഭവമൊന്നും ഇല്ലെന്നും റിയാസ് ഖാൻ പറയുന്നു.

മുൻപ് താരം ദാമ്പത്യത്തിന്റെ വിജയമായി പറഞ്ഞത് താൻ ഉമയെ അമിതമായി നിയന്ത്രിക്കാറില്ല എന്നാണ്, തന്നെ ഉമയും നിയന്ത്രിക്കാറില്ല. തങ്ങൾക്ക് രണ്ട് പേർക്കും ഇടയിൽ വളരെ അധികം ബഹുമാനം ഉണ്ട്. അതിനൊക്കെ അപ്പുറം ഞങ്ങളുടെ പ്രണയം ഒരിക്കലും താഴോട്ട് പോയിട്ടില്ല. പ്രണയിച്ചു തുടങ്ങുമ്പോൾ എങ്ങിനെയാണോ അത് പോലെ തന്നെയാണ് ഇപ്പോഴും. ഇനിയും അത് അങ്ങിനെ തന്നെ ആയിരിയ്ക്കുമെന്നും താരം പറഞ്ഞിരുന്നു.

Advertisement