മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് റിയാസ് ഖാന്‍. സ്‌ക്രീനില്‍ കട്ട മസിലുമായി എത്തുന്ന സുന്ദരനായ വില്ലനാണ് റിയാസ് ഖാന്‍ എന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ആ വില്ലത്തരമൊന്നും ഇല്ലാത്ത വെറും പച്ചയായ മനുഷ്യനാണ് അദ്ദേഹം.
വളരെ റൊമാന്റിക്കുമാണ് റിയാസ് ഖാന്‍. തമിഴ് നടിയായ ഉമയാണ് താരത്തിന്റെ ഭാര്യ. നന്ദിനി എന്ന സീരിയലിലൂടെ ഇപ്പോള്‍ കുടുംബ പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരനായ റിയാസ് ഖാന്‍. ഇപ്പോഴിതാ താരം നടന്‍ ദിലീപിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
Also Read: താമസം ബോംബെയില്‍, രണ്ട് ഡോക്ടര്‍മാരുടെ അമ്മ, നടി പ്രിയദര്‍ശിനിയുടെ ജീവിതം ഇങ്ങനെ
ദിലീപിനൊപ്പം കൊച്ചി രാജാവും റ്റു കണ്‍ട്രീസും ചെയ്തിരുന്നുവെന്നും ടു കണ്‍ട്രീസിലെ വേഷം ചെയ്തത് ദിലീപുമായുള്ള സൗഹൃദത്തിന്റെ പുറത്തായിരുന്നുവെന്നും താരം പറയുന്നു. ചെറുതും വലുതുമായ ഒത്തിരി വേഷങ്ങള്‍ ദിലീപിനൊപ്പം ചെയ്തിരുന്നുവെന്നും ഏതെങ്കിലും സിനിമയില്‍ താന്‍ അഭിനയിക്കണമെങ്കില്‍ ദിലീപ് വിളിക്കാറുണ്ടെന്നും റിയാസ് ഖാന്‍ പറയുന്നു.
ദിലീപ് വിളിച്ചാല്‍ ഒറ്റ ഷോട്ടിന് പോലും താന്‍ ഓടി വരും. അത് തനിക്ക് സന്തോഷമുള്ള കാര്യമാണെന്നും ഇനിയും അങ്ങനെ തന്നെ ചെയ്യുമെന്നും നടന്‍ പറയുന്നു. വളരെ സ്‌നേഹമുള്ള വ്യക്തിയാണ് ദിലീപ് എന്നും പുള്ളി എന്താണെന്ന് തനിക്കും താന്‍ എന്താണെന്ന് ദിലീപിനും നന്നായി അറിയാമെന്നും റിയാസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ദിലീപിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ മുഖത്ത് നിന്നും മനസ്സിലാവും ദിലീപിന്റെ പേരിലുള്ള കേസുകളൊന്നും അദ്ദേഹം ചെയ്യാത്ത കുറ്റത്തിനാണെന്ന് തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്നും റിയാസ് ഖാന്‍ പറയുന്നു.