ഷങ്കറിന്റെ സൂപ്പര്‍ ഹീറോ ചിത്രത്തില്‍ ദളപതി വിജയിയും ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷനും ഒന്നിക്കുന്നു

21

പ്രശസ്ത തെന്നിന്ത്യല്‍ ഹിറ്റ് സംവിധായകന്‍ ഷങ്കര്‍ രജനികാന്ത് അക്ഷയ് കുമാര്‍ ടീമിനെ വെച്ച് ഒരുക്കിയ എന്തിരന്‍ 2 എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം വീണ്ടുമൊരു സൂപ്പര്‍ ഹീറോ ചിത്രം ഒരുക്കാനുള്ള തീരുമാനത്തില്‍ ആണ്.

ബോളിവുഡ് സൂപ്പര്‍ താരം ഹൃതിക് റോഷനെ ഈ ചിത്രത്തിനായി ഷങ്കര്‍ സമീപിച്ചു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Advertisements

ഇപ്പോഴിതാ ഈ ചിത്രത്തില്‍ ഹൃതിക് റോഷന് ഒപ്പം തമിഴ് സൂപ്പര്‍ താരം ഇളയ ദളപതി വിജയിനെ കൂടി നായകനാക്കാനുള്ള ഒരുക്കത്തില്‍ ആണ് ശങ്കര്‍ എന്നാണ് സൂചന.

നേരത്തെ വിക്രമിനെ നായകനാക്കി ശങ്കര്‍ ഒരുക്കിയ ഐ എന്ന ചിത്രത്തിന് വേണ്ടിയും ഷങ്കര്‍ ആദ്യം ഹൃതിക് റോഷനെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വിജയിയെ നായകനാക്കി ശങ്കര്‍ ഇതിനു മുന്‍പേ ഒരുക്കിയ ചിത്രം ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ ആയ ത്രീ ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക് ആയ നന്പന്‍ ആണ്.

ഇതിനിടക്ക് ഉലക നായകന്‍ കമല ഹാസനെ നായകനാക്കി ഷങ്കര്‍ ആരംഭിച്ച ഇന്ത്യന്‍ 2 എന്ന ചിത്രം ഇപ്പോള്‍ ചില സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ഷൂട്ടിംഗ് മുടങ്ങി കിടക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സെറ്റ് നിര്‍മ്മാണം തീരാത്തതു ആണ് കാരണം എന്നും ലൈക്ക പ്രൊഡക്ഷന്‌സിനു ഒപ്പം മറ്റൊരു നിര്‍മ്മാതാവും കൂടി എത്തുന്നത് കൊണ്ട് അതിനെടുക്കുന്ന കാലതാമസമാണ് കാരണം എന്നുമൊക്കെ വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

കമല ഹാസന്‍ ഷങ്കര്‍ ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ആയാണ് ഈ ചിത്രം ഒരുക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടക്കം ഈ കഴിഞ്ഞ ജനുവരിയില്‍ റിലീസ് ചെയ്തിരുന്നു.

Advertisement