പലരും സൂപ്പര്‍ സ്റ്റാറായേനെ, ലൈവ് ഉണ്ടായിരുന്നെങ്കില്‍ പലരുടെയും ഗെയിം പൊളിയുമായിരുന്നു, ബിഗ് ബോസിലെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് റിതുമന്ത്ര

94
rithu manthra

ഹിന്ദിയില്‍ ടെലിവിഷന്‍ പ്രേക്ഷകരെ ഒന്നടങ്കം ആകര്‍ഷിച്ച മിനിസ്‌ക്രീനിലെ വമ്പന്‍ റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. ഷോ ഹിന്ദി പതിപ്പ് സൂപ്പര്‍ഹിറ്റ് ആയി മാറിയതോടെ മറ്റ് ഭാഷകളോടൊപ്പം മലയാളത്തിലും ഇത് ആരംഭിക്കുക ആയിരുന്നു.

2018 ആണ് മലയാളത്തില്‍ ബിഗ് ബോസ് ഷോ ആരംഭിക്കുന്നത്. 100 ദിവസം പൂര്‍ത്തിയായ ഷോയുടെ ആദ്യ പതിപ്പില്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളായിരുന്നു എത്തിയത്. നിലവില്‍ നാല് സീസണുകള്‍ കഴിഞ്ഞിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പാണ് നാലാമത്തെ സീസണ്‍ അവസാനിച്ചത്.

Advertisements

മലയാളത്തിന്റെ യുവ നടന്‍ മണിക്കുട്ടന്‍ ആയിരുന്നു ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ വിജയി ആയത്. നാലാം സീസണില്‍ ദില്‍ഷ പ്രസന്നനും. ബിഗ് ബോസ് സീസണ്‍ 3 ലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഋതു മന്ത്ര. മോഡിലിംഗ് പരസ്യ രംഗത്ത് നിന്നാണ് ഋതു ബിഗ് ബോസ് ഷോയില്‍ എത്തുന്നത്.

അതുവരെ പുതിയ മുഖമായിരുന്ന ഋതു ബിഗ്‌ബോസ് ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഷോയില്‍ ഏഴാം സ്ഥാനം നേടിയ ഋതുവിന് കുടംബ പ്രേക്ഷകര്‍ക്കിടയലും യുവാക്കള്‍ക്ക് ഇടയിലും മികച്ച ആരാധകരുണ്ട്. തനിക്ക് നേരെ, പഠിച്ച കുട്ടിയെന്തിനാണ് മോഡലിംഗ് ചെയ്യുന്നതെന്നുള്ള വിമര്‍ശനങ്ങളുണ്ടായിരുന്നു.

Also Read: നടിയുടെ കാറിൽ നിന്നും പിടിച്ചത് ജിഷിനെ, ഞാൻ അവളെ വിളിച്ച് നീ ഗർഭിണിയാണോന്ന് ചോദിച്ചു, അവൾ എന്നെ ആട്ടുകയാണ് ചെയ്തത്, ഗോസിപ്പുകളെ കുറിച്ച് ജിഷിൻ പറയുന്നു

എനിക്കിത് വേണമെന്ന് പറഞ്ഞാണ് മോഡലിംഗിന് പിന്നാലെ പോയത്. കൊവിഡ് സമയത്തായിരുന്നു ബിഗ് ബോസിലേക്ക് ക്ഷണം ലഭിച്ചതെന്നും ഋതു മന്ത്ര തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് റിതു മന്ത്ര.

ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതിനെ കുറിച്ചും മത്സരത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെയാണ് ബിഗ് ബോസ് മല്ലു ടോക്‌സ് എന്ന യൂട്യുബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ റിതു മന്ത്ര തുറന്നുസംസാരിച്ചത്. തനിക്ക് ഭാഗ്യം കൊണ്ടുത്തന്നത് കോവിഡ് ആണെന്ന് റിതു പറയുന്നു.

കൊവിഡ് കാലത്ത് വര്‍ക്കൊന്നും ഇല്ലാതെ ഇരിക്കുമ്പോഴാണ് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ക്ഷണം വരുന്നതെന്നും വര്‍ക്കിന് സ്ഥിരമായി യാത്ര ചെയ്തിരുന്നത് കൊണ്ട് ആ സമയത്ത് വീട്ടില്‍ ഒതുങ്ങി കൂടി ഇരിക്കുന്നത് മടുത്തിരുന്നുവെന്നും റിതു പറയുന്നു.

ആളുകളെ പരിചയപ്പെടാമല്ലോ എന്നൊക്കെ കരുതി ഷോയില്‍ പങ്കെടുക്കാന്‍ പോവാന്‍ തീരുമാനിച്ചു. പിന്നെ ഫോണൊന്നും ഇല്ലാതെ പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുക എന്നതൊക്കെ വലിയ കൗതുകമായി തോന്നിയിരുന്നുവെന്നും
അമ്മ ഒരു ബിഗ് ബോസ് ഫാനായിരുന്നുവെന്നും റിതു കൂട്ടിച്ചേര്‍ത്തു.

നീയും ഇതില്‍ വരണമായിരുന്നെന്ന് അമ്മ പറഞ്ഞിട്ടുണ്ടെന്നും അമ്മമാര്‍ പ്രാര്‍ഥിക്കുന്നത് അതുപോലെ തന്നെ നടക്കുമെന്ന് ഇപ്പോള്‍ മനസിലായി എന്നും റിതു പറയുന്നു. ഷോയില്‍ പങ്കുെടുക്കാന്‍ പോയത് ബിഗ് ബോസിനെ പറ്റി ഒരു ധാരണയുമില്ലാതെയാണെന്നും ഇപ്പോള്‍ തോന്നും എന്തെങ്കിലും മനസിലാക്കിയിട്ട് പോയാല്‍ മതിയായിരുന്നുവെന്നെന്നും റിതു പറയുന്നു.

Also Read: അഭിനയമല്ല, ഇനി എണ്ണ ബിസിനസ്; സീരിയല്‍ ഉപേക്ഷിച്ചതിന് പിന്നാലെ ലക്ഷങ്ങള്‍ നഷ്ടം വരുത്തിയ തീരുമാനത്തെ കുറിച്ച് ദേവിക നമ്പ്യാര്‍ മനസ് തുറക്കുന്നു

അന്ന് ലൈവ് ഉണ്ടായിരുന്നെങ്കില്‍ പലരുടെയും ഗെയിം പൊളിഞ്ഞേനെയെന്നും സൂപ്പര്‍സ്റ്റാര്‍ ആവാത്ത ആളുകള്‍ അങ്ങനെ ആയേനെനെയെന്നും റിതു കൂട്ടിച്ചേര്‍്ത്തു. പുറത്ത് വരുമെന്ന് ഞങ്ങള്‍ കരുതിയതൊന്നും വന്നിരുന്നില്ല. വരില്ലെന്ന് കരുതിയതൊക്കെ വരികയും ചെയ്തുവെന്നും റിതു പറയുന്നു.

Advertisement