കണ്ണീർ സീരിയലുകളിൽ നിന്ന് മാറി കുടുംബത്തിലെ കളിചിരികളും കൊച്ചു കൊച്ചു പിണക്കങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന പരമ്പരയാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. ഈ സീരിയലിന്റെ പ്രേക്ഷകരായി യുവാക്കളും ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇതാണ് ഈ പരമ്പരയുടെ വിജയവും. ഇടയ്ക്ക് ഈ പരമ്പര നിർത്തിവെച്ചെങ്കിലും വീണ്ടും പുതിയ കഥാപാത്രങ്ങളൊക്കെ ചേർന്ന് വീണ്ടും ചിത്രീകരണം ആരംഭിക്കുകയായിരുന്നു.
ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. പരമ്പരയെ നയിക്കുന്നത് കുടുംബത്തിലെ നീലുവും ബാലുവും എന്ന കഥാപാത്രങ്ങൾ ആണ്. നീലുവിനെ അവതരിപ്പിക്കുന്നത് നടി നിഷ സാരംഗ് ആണ്. ബാലുവിനെ അവതരിപ്പിക്കുന്നത് നടൻ ബിജു സോപാനവും. ഇവരുടെ മക്കളായി എത്തുന്ന അഞ്ചുപേരും മറ്റ് കഥാപാത്രങ്ങളുമൊക്കെയാണ് ഉപ്പും മുളകും സീരിയലിനെ ജനകീയമാക്കുന്നത്.
ഈ പരനപ്രയിലെ കുടുംബത്തിലെ മൂത്തമകന്റെ വേഷത്തിലാണ് ഋഷി എത്തുന്നത്. മുടിയൻ എന്ന് വിളിക്കുന്ന ഋഷിക്ക് ഒരുപാട് അരാധകരുമുണ്ട്. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഋഷി സുപരിചിതനായി മാറിയത്. അതേസമയം, ഋഷിയെ മാസങ്ങളായി ഉപ്പും മുളകും സീരയിലിൽ കാണാനില്ലായിരുന്നു.
ഈ പരമ്പരിയിൽ വിവാഹം കഴിഞ്ഞ ശേഷം പൂർണമായി മാറ്റി നിർത്തിയിരിക്കുകയാണ് മുടിയനെ. അതേസമയം, യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന എപ്പിസോഡുകളുടെ താഴെ മുടിയനെ അന്വേഷിച്ചുള്ള കമന്റുകൾ വരാറുണ്ടെങ്കിലും അണിയറ പ്രവർത്തകർ ഋഷിയെ മാറ്റിയത് എന്തിനെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
ഇപ്പോഴിതാ, ചർച്ചകൾ ശക്തമായതോടെ കഴിഞ്ഞദിവസം മുടിയനായി എത്തുന്ന ഋഷി തനിക്ക് സംഭവിച്ച കാര്യങ്ങൾ പറ്റി വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്. കരഞ്ഞു കൊണ്ടാണ് ഉപ്പും മുളകും സംവിധായകനിൽ നിന്നും താൻ അനുഭവിച്ച കാര്യങ്ങൾ ഋഷി വെളിപ്പെടുത്തുന്നത്.
പരമ്പരയിൽ മുടിയൻ ബാംഗ്ലൂരിലാണെന്നാണ് കഥയിൽ പറഞ്ഞിരിക്കുന്നത്. എങ്കിലും ഇപ്പോൾ അവിടെവെച്ച് ഡ്രഗ് കേസിൽ അകപ്പെട്ട രീതിയിൽ എപ്പിസോഡ് ഷൂട്ട് ചെയ്യുന്നു എന്നാണ് ഋഷി ആരോപിക്കുന്നത്. തന്റെ അറിവില്ലാതെയാണ് ഇങ്ങനെ ഒരു എപ്പിസോഡ് ഷൂട്ട് ചെയ്തതെന്നും ഉപ്പും മുളകും ടീമിൽ വിശ്വസിക്കാവുന്ന ഒരാളിൽ നിന്നാണ് താനിത് അറിഞ്ഞതെന്നും ഋഷി പറയുകയാണ്.
അതേസമയം, ഇതുവരെ പുറത്തിറങ്ങാത്ത എപ്പിസോഡ് രണ്ട് ദിവസത്തിനുള്ളിൽ സംപ്രേക്ഷണം ചെയ്യുമെന്നാണ് താൻ അറിഞ്ഞതെന്നും ഒരുപക്ഷേ താനിത് വെളിപ്പെടുത്തുന്നതോടെ ആ എപിസോഡ് സംപ്രേക്ഷണം ചെയ്യാതെ മാറ്റുമെന്നും മുടിയൻ പറയുന്നുണ്ട്.
ഉപ്പും മുളകും നല്ലൊരു സീരിയൽ ആയിരുന്നു എന്നും, എന്നാൽ ഇപ്പോൾ സംവിധായകൻ അതിനെ നശിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണെന്നുമാണ് ഋഷി പറയുന്നത്. തനിക്ക് ആരോടും വൈരാഗ്യം ഇല്ലെന്നും ഉപ്പും മുളകും നശിപ്പിക്കാതിരുന്നാൽ മതിയെന്നും ഋഷി അഭിമുഖത്തിൽ പറയുന്നുണ്ട്.
പ്രിയമുള്ളവരെ കൂടുതൽ വിനോദ വാർത്തകൾക്കായി നമ്മുടെ യൂടൂബ് ചാനലും കൂടി ഒന്നു സബ്‌സ്‌ക്രൈബ് ചെയ്‌തേക്കണെ